വേദന
വെയില്‍ തിളക്കും വീഥികളി- ലെന്‍ പാദങ്ങള്‍ ചുട്ടു നീറുന്നു കാമനതന്‍ ചടുല വേഗ- ങ്ങളെന്നെ പിറകിലാക്കുന്നു.. അലയടിച്ചെത്തി എന്നെ ചൂഴ്ന്നു നില്‍ക്കും കാറ്റൊരു വിലാപഗാനം പാടുന്നു മനമുരുകുന്നു മരുഭൂമി പോല്‍ മതിഭ്രമമായ് ഇല്ലൊരു മരുപ്പച്ചയും അലയടിക്കുന്നു വീണ്ടുമെന്‍ ചുറ്റിലും അമ്രുതമൂട്ടുമമ്മ തന്‍ മുലകളരിഞ്ഞു സൌധങ്ങള്‍ തീര്‍ക്കുന്നവര്‍ തന്‍ അട്ടഹാസങ്ങള്‍..വിജയഭേരികള്‍ .. മഴയേറ്റ് കുളിരുവാന്‍ കൊതിക്കുന്നോരെന്‍ മനസ്സില്‍ അമ്ലമഴയായ് പെയ്തിടുന്നു കാലം... പൊള്ളിയടരുന്നൂ....ഹൃദയം ചുവന്നിടുന്നൂ.. ചെമ്പരത്തി പൂവ് പോല്‍ ... ഇനിയെത്ര ദൂരം ..ഇനിയെത്ര കാലം ഈ ധരയില്‍ ഏകനായ്..