Posts

Showing posts from September, 2024

മരണവംശം: വായനയുടെ വാതായനങ്ങൾ തുറന്നപ്പുറത്തേക്ക് '

Image
കേവല വായനയിൽ ഒതുങ്ങുന്നതല്ല ഒരു പുസ്തകവും. കാരണം വായനയുടെ വായനയിലൂടെ മാത്രമെ വായനക്കെടുത്ത പുസ്തക ങ്ങളിലേക്കുള്ള വാതായനങ്ങൾ നമുക്കു മുന്നിൽ തുറക്കപ്പെടുകയുള്ളൂ. അതു കടന്നകത്തെത്തിയാൽ മാത്രമെ കാഴ്ചകളുടെ ജാലകങ്ങൾ തുറക്കുവാൻ നമുക്കു കഴിയൂ... ജാലകങ്ങൾക്കപ്പുറമുള്ളതൊരു പ്രകൃതിയാണ്. പ്രകൃതിയുടെ പ്രകൃതിയാണ്.. പ്രതിബിംബമാണ്.. പ്രതിരൂപമാണ്.... ആ പ്രകൃതിയിലൊരംഗമാകുവാൻ കഴിഞ്ഞാലെ അതിൻ്റെ ചൂടും ചൂരും നമുക്കാസ്വദിക്കുവാൻ സാധിക്കുകയുള്ളൂ... വായനയുടെ ധാരാളിത്തത്തിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടിട്ട്  വർഷങ്ങളേറെയായിരിക്കുന്നു. തിരിച്ചു വരുവാൻ പലവുരു ശ്രമിച്ചിട്ടുണ്ടെങ്കിലും നടന്നില്ലെന്നതാണ് സത്യം. എന്നുവെച്ച് വായന മുച്ചൂടും മാഞ്ഞു പോയെന്നി തുകൊണ്ടർത്ഥമാക്കേണ്ടതുമില്ല. അരുൺ ആർഷയുടെ ഓഷ്വിറ്റ്സിലെ ചുവന്ന പോരാളിക്കും ബന്യാമിൻ്റെ ആടു ജീവിതത്തിനും ശേഷം മറ്റൊരു പുസ്തകം മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്നു. ശ്രീ .പി.വി. ഷാജികുമാറിൻ്റെ മരണവംശം. പകയും വിദ്വേഷവും അസൂയയും തുടങ്ങിയതിന് മനുഷ്യ വംശത്തൻ്റെ പിറവിയോടുകൂടി തന്നെയായിരിക്കണം. കൂടപ്പിറപ്പായ ആബേലിനെ കൊന്ന കായേനിൽ നിന്നു തുടങ്ങ...