Posts

Showing posts from November, 2013

കഥയും കാലവും

കഥയും കാലവും _____നന്മകളുടെ ലോകത്തേക്ക് :- ഭൂതകാലത്തിലേക്കുള്ള ഒരു മടക്കയാത്രയാണ് ഓര്‍മ്മകള്‍ നമ്മുടെ മുന്നിലേക്ക്‌ വെച്ച് നീട്ടുന്നത്.ഓര്‍മ്മകള്‍ നല്ലതാവാം ചിലപ്പോള്‍ കയ്പ്പ് നിറഞ്ഞതും .നല്ലത് മാത്രം ഓര്‍ക്കുവാന്‍ മാത്രമാണ് മനുഷ്യര്‍ ആഗ്രഹിക്കുന്നത്.എന്നാല്‍ നല്ലതിനെ,നന്മയെ,കൂടുതല്‍ മധുരതരം ആക്കി തീര്‍ക്കുന്നത് നമ്മള്‍ അനുഭവിച്ചു തീര്‍ത്ത ഈ കയ്പ്പുനീരല്ലേ.കഥയും കാലവും ഈ കുറിപ്പിലൂടെ നിങ്ങ ളോട് സംവദിക്കുവാന്‍ പോകുന്നത് ഇത്തരം അനുഭവങ്ങളില്‍ ഒന്നിലൂടെയാണ്. പരസ്യകലാ രംഗത്ത്‌ ജോലി ചെയ്തിരുന്നതിനാല്‍ പല സ്ഥലങ്ങളിലേക്കും എനിക്ക് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്.അതിലൊരു യാത്ര കാസറഗോഡ് ജില്ലയിലെ മാലക്കല്ല് എന്ന ഗ്രാമത്തിലേക്കാണ്.സ്റ്റെര്‍ലിം ഗ് ഫാം റിസര്‍ച്ച് ആന്‍ഡ് സര്‍വീസസ് എന്ന സ്ഥാപനത്തിന് വേണ്ടി പരസ്യം എഴുതുന്നതിനു വേണ്ടിയാണ് അന്നത്തെ യാത്ര. കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും ൩൦ .൭ (30.7 km)കിലോമീറ്റര്‍ .മാവുങ്കാല്‍ ആനാന്ദാശ്രമം വഴി പോകുന്ന പാണത്തൂര്‍ ബസ്സില്‍ കയറിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഇവിടെ എത്തിച്ചേരാം.കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലം.കര്‍ണാടക അതിര്‍ത്തി ...

ബോട്ട്-ജലച്ചായം

Image
നീലാകാശവും മരതകവര്‍ണ്ണമാര്‍ന്ന കടലും അകലെ ചക്രവാള സീമയില്‍ അവ്യക്തമായി നില കൊള്ളുന്ന മലകളും ഒറ്റയാനെ പോലെ തലയെടുപ്പോടെ നില്‍ക്കുന്ന മലയും തീരത്തെ വെണ്മണലില്‍ വിശ്രമിക്കുന്ന യാനവും.നമ്മുടെ ആഗ്രഹങ്ങളെ എത്രമാത്രം പ്രതിനിധീകരിക്കുന്നു?

കഥയും കാലവും-ചില ഓര്‍മ്മ ചിത്രങ്ങള്‍.

Image
കഥയും കാലവും_____ചില ഓര്‍മ്മ ചിത്രങ്ങള്‍. തളിപ്പറമ്പിലെ ഗോപാല്‍ ആര്‍ട്ട്‌സില്‍ നിന്നും പുറത്തു വന്നു ഞാന്‍ കുറച്ചു കാലം നൌഷാദ് എന്നൊരാളുടെ കീഴില്‍ കുറച്ചു കാലം പരസ്യമെഴുത്ത് ശീലിച്ചിരുന്നു.തളിപ്പറമ്പില്‍ എനിക്ക് കൂടുതല്‍ പരിചയങ്ങള്‍ ഉണ്ട ാക്കി തന്നത് ഈ കാലയളവായിരുന്നു.ഗള്‍ഫ്‌ അവസരം ലഭിച്ചു നൌഷാദ് പറന്നപ്പോള്‍ ഞാന്‍ മന്നയിലെ ഷോപ്പില്‍ തനിച്ചായി.ഒരു വര്‍ഷത്തിലധികം അവിടെ ആ സ്ഥാപനം നടത്തിയെങ്കിലും ചില പ്രത്യേക സാഹചര്യങ്ങള്‍ മൂലം അവിടം വിടേണ്ടി വന്നു.അങ്ങിനെയാണ് ചാന്ദിനി പരസ്യകലയുടെ ഉദയം.സ്വതന്ത്രമായി തുടങ്ങിയപ്പോള്‍ ജോലിയും കുറഞ്ഞു.വല്ലപ്പോഴും വരുന്ന ബാനറുകളും ബോര്‍ഡുകളും വാഹനങ്ങളുടെ നമ്പര്‍ പലകകളും എഴുതി ദിവസങ്ങള്‍ തള്ളി നീക്കുന്ന അവസരത്തിലാണ് തളിപ്പറമ്പിലെ പാലസ് ഫോട്ടോസ്റാറ്റ് ഉടമയും മാന്ത്രികനുമായ റഷീദ് ഒരു ചെറിയ കോടിയില്‍ ചിത്രം വരക്കുന്നതിനായി എന്നെ തേടിയെത്തിയത്.അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നെയും കുറെ കാലത്തിനു ശേഷം റഷീദും,പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വടകരയും അബു എന്നൊരാളും ചേര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ തന്നെ ആദ്യത്തെ ഡിജിറ്റല്‍ കളര്‍ പ്രിന്റിംഗ് തുടങ്ങി.അതിന...

കഥയും കാലവും....ഓര്‍മ്മകളുടെ ചിത്ര താളുകള്‍....

Image
ഓരോന്നിനും ഓരോ കാലമുണ്ട്.വിതയ്ക്കാന്‍ ഒരുകാലം അത് കൊയ്യുവാന്‍ ഒരുകാലം .....എന്ന് പറയുമ്പോലെ എനിക്ക് വരയ്ക്കാന്‍... ഒരു കാലം ...വരയിലെ രസകരമായ നുറുങ്ങു അനുഭവങ്ങള്‍ നിങ്ങളോട് പങ്കു വെയ്ക്കുവാന്‍ ഒരു കാലം.പഴയ കടലാസ്സുകള്‍ അടുക് കി വെക്കുമ്പോള്‍ യാദൃശ്ചികമായി എന്റെ മുന്നില്‍ വീണ ഒരു ചെറിയ ആല്‍ബം അതില്‍ നിന്ന് എടുത്ത ചിത്രമാണ് ഇത്.ഒരു പരസ്യകലാ സ്ഥാപനം നടത്തുന്ന ഒരാള്‍ക്ക്‌ സ്വാഭാവികമായും പല പല ഉപഭോക്താക്കളെ ലഭിക്കും.അവര്‍ തമ്മിലുള്ള ബന്ധം ഒരു ജോലി തീരുന്നത് വരെ മാത്രമായിരിക്കും.എന്നാല്‍ ചില ബന്ധങ്ങള്‍ ഉപഭോക്തൃ തലം വീട്ടു ഊഷ്മളമായ സൌഹൃദങ്ങളായി മാറിയേക്കാം.എനിക്കും ഉണ്ട് അത്തരം ചില ബന്ധങ്ങള്‍..... ഒരു പോറല്‍ പോലും ഏല്‍ക്കാതെ അത് ഇന്നും നില നില്‍ക്കുന്നു. അത്തരം ഒരു ബന്ധമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പസഫിക് അഗ്രോ ടെക് എന്ന വളംനിര്‍മ്മാണ സ്ഥാപനം.എന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു ഘടകം ഇവരുടെ ആപ്തവാക്യമാണ്...''വിതച്ചത് വിളയുവാന്‍ കൊതിച്ചത് കൊയ്യുവാന്‍''.അതെ വിതച്ചത് വിളയുവാനും കൊതിച്ചത് കൊയ്യുവാനും ഒരാള്‍ക്ക്‌ എന്താണ് വേണ്ടത്?അത് നന്മയാണ്.ഇരുപതു വര്‍ഷത്തോളം പസഫിക് അഗ്രോ ട...