Posts

Showing posts from January, 2026

കളങ്കാവൽ

Image
ഭയമെന്ന വികാരത്തെ ആഴത്തിൽ ആവോളം അനുഭവിക്കുവാനുള്ള അവസരം നൽകുന്നുണ്ട് ജിതിൻ കെ ജോസിൻ്റെ  കളങ്കാവൽ എന്ന സിനിമ.ഇരുളിൻ്റെ കറുപ്പു കമ്പളം പുതച്ച ഇടവഴിയിലൊ,   കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന വിജന വീഥിയിലൊ ആകാം നാമപ്പോൾ ..... മരവിപ്പു പടർത്തുന്നൊരു തണുപ്പു നമ്മളെ പതിയെ ആവരണം ചെയ്തേക്കാം. അപ്പോൾ വീശുന്ന കാറ്റ്  മരണത്തിൻ്റെ നിശബ്ദമായൊരു ദൂതും പേറിയായിരിക്കാം നമ്മെ സമീപിക്കുന്നത്. ഹൃദയമിടിപ്പിൻ്റെ താളം സമയസൂചികയുടെ ടിക് ടിക് ശബ്ദത്തെയും കടന്ന് അതി ധ്രുതം ഉയർന്നു വന്നെന്നും വരാം. നാമൊരു തിയേറ്ററിൽ ഇരുന്നു സിനിമ കാണുകയാണെന്നു വരെ നാം മറന്നുപോവുകയും ചെയ്തേക്കാം. കളങ്കാവൽ അതാണ്. മുത്യുവിൻ്റെ പതിഞ്ഞ കാൽപാദങ്ങളോടെയുള്ള തേരോട്ടം. സ്ക്രീനിൽ കണ്ണു നട്ടിരിക്കുമ്പോൾ ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള വായിക്കുന്ന അനുഭവമാകണനിക്കാദ്യം തോന്നിയത് സിനിമ വികസിക്കവെ ചെറുപ്പത്തിൽ ഇരുളിലേക്ക് കണ്ണും നട്ട് ഭയം ഉള്ളിലൊതുക്കി  റിപ്പറുടെ പാദപതനം കാതോർത്തിരുന്ന അനുഭവത്തിലേക്കത് വളർന്നു. ഞാൻ ചുറ്റും നോക്കി. എല്ലാവരും അടക്കിപ്പിടിച്ച് ആകാംക്ഷാഭരിതരായി മുന്നിലെ സ്ക്രീനിൽ ആഴ്ന്നിരിക്കുകയാണ്. ...

നീ കാഫിറാണ്

Image
ലോകമൊട്ടാകെ സഞ്ചരിച്ചാലും, മഹനഗരങ്ങളിൽ രാപാർത്താലും , ശാസ്ത്രത്തിൻ്റെയും, സാങ്കേതികതയുടെയും സാദ്ധ്യതകളുപയോഗപ്പെടുത്താതെ ഒരു നിമിഷം പോലും ജീവിക്കുവാനാവില്ലെന്ന  പരമബോദ്ധ്യമുണ്ടെങ്കിൽ പോലും മതാന്ധതയുടെ ഇരുളിലഭയം തേടുവാനുള്ള കേവല മനുഷ്യ വാഞ്ജയ്ക്ക് ഒരറുതിയുണ്ടാകില്ലെന്നു വേണം കരുതുവാൻ. അങ്ങിനെയൊരു കാലം സമാഗതമാകണമെങ്കിൽ ബോൺസായികളാക്കപ്പെടുവാൻ വിധിക്കപ്പെട്ട പുതു തലമുറയെ  ശാസ്ത്രത്തിൻ്റെയും യുക്തിബോധത്തിൻ്റെയും വിശാല ലോകത്തെത്തിക്കുവാനുമുള്ള ആർജ്ജവത്വം നമുക്കുണ്ടാകണം. അറിവെന്നത്  വായനയിലൂടെയും കാഴ്ച, ശ്രാവ്യ പ്രക്രിയയിലൂടെയും നമ്മിലെത്തുന്ന വിവരങ്ങൾ മാത്രമല്ലെന്നും , അതൊരനുഭവമാണെന്നും, അപഗ്രഥനത്തിലൂടെ മാത്രമെ നമ്മുടെ മുന്നിലെത്തുന്ന വിവരങ്ങളെ ഉൾക്കൊള്ളുവാനും ഉപയോഗിക്കുവാനും പാടുള്ളുവെന്നും നാം സ്വയം മനസ്സിലാക്കുകയും, അവർക്കത് മനസ്സിലാക്കി കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. രസപ്രധാന കലാരൂപങ്ങളിലൂടെയും, സാഹിതീരൂപങ്ങളിലൂടെയും നാമിത് പ്രാവർത്തികമാക്കുവാൻ ശ്രമിക്കുകയും വേണം. എന്നാൽ സമീപകാലത്ത് സാഹിത്യാദി കലകളും, ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളും യുക്തിഹീനമായ മതാചാര , മനുഷ്യത്വഹീന കാര...