കളങ്കാവൽ
ഭയമെന്ന വികാരത്തെ ആഴത്തിൽ ആവോളം അനുഭവിക്കുവാനുള്ള അവസരം നൽകുന്നുണ്ട് ജിതിൻ കെ ജോസിൻ്റെ കളങ്കാവൽ എന്ന സിനിമ.ഇരുളിൻ്റെ കറുപ്പു കമ്പളം പുതച്ച ഇടവഴിയിലൊ, കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന വിജന വീഥിയിലൊ ആകാം നാമപ്പോൾ ..... മരവിപ്പു പടർത്തുന്നൊരു തണുപ്പു നമ്മളെ പതിയെ ആവരണം ചെയ്തേക്കാം. അപ്പോൾ വീശുന്ന കാറ്റ് മരണത്തിൻ്റെ നിശബ്ദമായൊരു ദൂതും പേറിയായിരിക്കാം നമ്മെ സമീപിക്കുന്നത്. ഹൃദയമിടിപ്പിൻ്റെ താളം സമയസൂചികയുടെ ടിക് ടിക് ശബ്ദത്തെയും കടന്ന് അതി ധ്രുതം ഉയർന്നു വന്നെന്നും വരാം. നാമൊരു തിയേറ്ററിൽ ഇരുന്നു സിനിമ കാണുകയാണെന്നു വരെ നാം മറന്നുപോവുകയും ചെയ്തേക്കാം. കളങ്കാവൽ അതാണ്. മുത്യുവിൻ്റെ പതിഞ്ഞ കാൽപാദങ്ങളോടെയുള്ള തേരോട്ടം.
സ്ക്രീനിൽ കണ്ണു നട്ടിരിക്കുമ്പോൾ ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള വായിക്കുന്ന അനുഭവമാകണനിക്കാദ്യം തോന്നിയത് സിനിമ വികസിക്കവെ ചെറുപ്പത്തിൽ ഇരുളിലേക്ക് കണ്ണും നട്ട് ഭയം ഉള്ളിലൊതുക്കി റിപ്പറുടെ പാദപതനം കാതോർത്തിരുന്ന അനുഭവത്തിലേക്കത് വളർന്നു. ഞാൻ ചുറ്റും നോക്കി. എല്ലാവരും അടക്കിപ്പിടിച്ച് ആകാംക്ഷാഭരിതരായി മുന്നിലെ സ്ക്രീനിൽ ആഴ്ന്നിരിക്കുകയാണ്.
പത്രമെന്ന സിനിമയിൽ നർമ്മ കഥാപാത്രങ്ങളിലൂടെ നമ്മളെ കുടുകുടെ ചിരിപ്പിച്ച എൻ എഫ് വർഗ്ഗീസിൻ്റെ പ്രതിനായകവേഷത്തിലേക്കുള്ള ഒരു പരകായ പ്രവേശവും മാനറിസങ്ങളും നാം അനുഭവിച്ചറിഞ്ഞതാണ്. അവിടെ മറ്റൊരു കഥാപാത്ര സൃഷ്ടി ഉടലെടുക്കപ്പെട്ടതായി കാണാം. ഗ്രാമ ഫോണിലൂടെ ഒഴുകിയെത്തുന്ന ഗസൽ മാന്ത്രികത. ഇവിടെ അതിന് ആരെയും മയക്കുന്ന മറ്റൊരു മായിക തലം കാണാം അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്ന പുക ചുരുളകൾ. ഇല്ലാതാക്കലിൻ്റെ അപകടകരമായ ആസ്വാദനതലത്തിലേക്കത് പടർന്നു കയറുന്നു.
നിങ്ങൾ ഈ സിനിമ ആസ്വദിക്കുവാനാണ് തിയേറ്ററിലേക്ക് പോകുന്നതെങ്കിൽ ആരെയും കൂട്ടാതെ തനിയെ പോവുക .ആസ്വാദനത്തിൻ്റെ മറ്റൊരു തലം വേറിട്ടനുഭവിക്കുക.
__ചന്ദ്രൻ മൊട്ടമ്മൽ __

Comments