ബംഗായനം
______ബംഗായനം_____ ഹഡിയ തേടി : ബോൽപൂരിൻ്റെ കാഴ്ചകൾ തേടിയും പകർത്തിയുമുള്ള യാത്രകളിനി രണ്ടു ദിവസം മാത്രമെയുള്ളു.ദീപക്കും ആര്യയും താമസിക്കുന്ന വീട്ടിലാണ് ഞങ്ങളും താമസിച്ചിരുന്നതെന്ന് തുടക്കത്തിൽ തന്നെ സൂചിപ്പിച്ചതോർമ്മയുണ്ടല്ലൊ. മുറിക്ക് വെളിയിലിറങ്ങി ടെറസ്സിൽ നിന്ന് നോക്കുമ്പോൾ കരിമ്പനകൾ കാണാൻ സാധിക്കും. ഇതിൽ ചെത്തു നടക്കാറുണ്ടെന്നും ചെത്തുന്ന സമയത്ത് പോയാൽ നല്ല മധുരമുള്ള പനംകള്ളു ലഭിക്കുമെന്നും അവർ പറഞ്ഞു. നിർഭാഗ്യവശാൽ ഞങ്ങളവിടെ ഉണ്ടായിരുന്ന ദിവസങ്ങളിലൊന്നും ചെത്തുകാരനെ ആ വഴിക്ക് കണ്ടില്ല. പന ചെത്തുകാരന്റെ വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടിരിക്കുമ്പോഴാണ് ആര്യ ഹഡിയയെ കുറിച്ച് പറഞ്ഞത്. ഹഡിയ എന്താണെന്നും അതിൻ്റെ നിർമ്മാണ രീതികൾ എങ്ങിനെ ആണെന്നും മനസ്സിലാക്കണമെന്നും തോ ന്നി. അങ്ങിനെ ഹഡിയ ലഭിക്കുന്ന ഗ്രാമം സന്ദർശിക്കുവാൻ തീരുമാനമായി. നാലു പേർക്ക് സഞ്ചരിക്കുവാൻ സാധിക്കാത്തത് കൊണ്ട് എന്നെയും വിപിനെയും ഒരു ഗ്രാമ കവാടത്തിൽ വിട്ട് ആര്യയെ കൊണ്ടുവരുവാനായി ദീപക് പോയി. ഇതുവരെ കണ്ട ഗ്രാമങ്ങൾ പോലെ ആയിരുന്നില്ല ഇവിടം. അല്പം കൂടി പരിഷകൃതമായിരുന്നു. എങ്കില...