കവിത
____വര___ ഒരു വരയുണ്ടത്രേ!!! നേർവരയാണൊ? അറിയില്ല വക്രവരയാണോ? അറിയില്ല നീളമുള്ളതാണോ? അതുമറിയില്ല. പിന്നെയാരു വരച്ചീ വര? അറിയില്ലെന്റെ പൊന്നുടയതെ.. അറിയാമീ വരയാരും കാണാവര അദൃശ്യവര മാറ്റിവരക്കാനാവില്ലെന്നൊരു കൂട്ടർ കട്ടായം പറയും വര ജനിമൃതികൾക്കിടയിലൊരു നൂൽപ്പാലമായാരൊ മർത്ത്യന്റെ മൂർദ്ദാവിലരൊ വരച്ച വര... തലവര.. ഉണ്ടോയീവര മാറ്റി വരച്ചവർ ചൊല്ലുക... ഇല്ലെങ്കിലിനിയുമമാന്തമെന്തേ.. ___ചന്ദ്രൻ മൊട്ടമ്മൽ___