വാഴപ്പഴവും സൌദിയും ഞാനും പിന്നെ അണ്ണാറക്കണ്ണനും
അഞ്ചു വര്‍ഷം മുന്‍പ് സൗദിയിലേക്ക് വരുമ്പോള്‍ ചിത്രകല എനിക്ക് അത്ര വഴങ്ങുന്ന ഒരു കാര്യം ആയിരുന്നില്ല.കാരണം ബോര്‍ഡുകളോ ചുമരുകളോ എഴുതുവാന്‍ ലഭിച്ചാല്‍ അതില്‍ ചിത്രങ്ങള്‍ ഉണ്ടാവില്ല.പിന്നെ ഉള്ളത് ഞാന്‍ സ്ഥിരമായി ജോലിചെയ്തിരുന്ന വളം കമ്പനിക്ക് വേണ്ടി എഴുതുവാന്‍ ഓരോ മേഖലയില്‍ എത്തുമ്പോള്‍ വരക്കുവാനുണ്ടായിരുന്ന തേങ്ങയും അടക്കയും വാഴയും റബ്ബറും ഒക്കെ ആയിരുന്നു.സത്യം പറഞ്ഞാല്‍ എന്റെ ചിത്രപുസ്തകത്തില്‍ ഈ ചിത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സാരം. സൗദിയിലെ സ്ഥാപനത്തില്‍ ഞാന്‍ ചേര ്‍ന്ന് രണ്ടാം ദിവസം തന്നെ ബോസ് എന്നെ വിളിപ്പിച്ചു ഔപചാരികമായ പരിചയപ്പെടലുകള്‍ക്ക് ശേഷം ഒരു ചുവരേല്‍ ഒരു ചിത്രം വരക്കാന്‍ പറഞ്ഞു.ഞാനൊന്ന് പരുങ്ങി.''വരക്കാനുള്ള ചിത്രം?!!!''.എന്റെ മനസ്സു ബോസ് വായിച്ചു..''സ്വന്തമായി വരയ്ക്കു.അതിനു ശേഷം വരക്കാനുള ചിത്രങ്ങള്‍ തരാം'' ചായങ്ങളും ബ്രഷുകളും എത്തി ..മനസ്സില്‍ ചിത്രങ്ങള്‍ മാത്രം എത്തിയില്ല.ഒരു സഹായത്തിനു പിടിച്ചു വലിക്കാന്‍ എനിക്കൊരു ഊശാന്‍ താടി പോലും ഇല്ല.നിസ്സഹായതയോടെ ഇരിക്കുമ്പോള്‍ മനസ്സില്‍ ഒരു വാഴ കിളിര്‍ത്തു..അതില്‍ ഒരു കുല ...