വാഴപ്പഴവും സൌദിയും ഞാനും പിന്നെ അണ്ണാറക്കണ്ണനും

     അഞ്ചു വര്‍ഷം മുന്‍പ് സൗദിയിലേക്ക് വരുമ്പോള്‍ ചിത്രകല എനിക്ക് അത്ര വഴങ്ങുന്ന ഒരു കാര്യം ആയിരുന്നില്ല.കാരണം ബോര്‍ഡുകളോ ചുമരുകളോ എഴുതുവാന്‍ ലഭിച്ചാല്‍ അതില്‍ ചിത്രങ്ങള്‍ ഉണ്ടാവില്ല.പിന്നെ ഉള്ളത് ഞാന്‍ സ്ഥിരമായി ജോലിചെയ്തിരുന്ന വളം കമ്പനിക്ക് വേണ്ടി എഴുതുവാന്‍ ഓരോ മേഖലയില്‍ എത്തുമ്പോള്‍ വരക്കുവാനുണ്ടായിരുന്ന തേങ്ങയും അടക്കയും വാഴയും റബ്ബറും ഒക്കെ ആയിരുന്നു.സത്യം പറഞ്ഞാല്‍ എന്റെ ചിത്രപുസ്തകത്തില്‍ ഈ ചിത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സാരം.
      സൗദിയിലെ സ്ഥാപനത്തില്‍ ഞാന്‍ ചേര്‍ന്ന് രണ്ടാം ദിവസം തന്നെ ബോസ് എന്നെ വിളിപ്പിച്ചു ഔപചാരികമായ പരിചയപ്പെടലുകള്‍ക്ക് ശേഷം ഒരു ചുവരേല്‍ ഒരു ചിത്രം വരക്കാന്‍ പറഞ്ഞു.ഞാനൊന്ന് പരുങ്ങി.''വരക്കാനുള്ള ചിത്രം?!!!''.എന്റെ മനസ്സു ബോസ് വായിച്ചു..''സ്വന്തമായി വരയ്ക്കു.അതിനു ശേഷം വരക്കാനുള ചിത്രങ്ങള്‍ തരാം''
ചായങ്ങളും ബ്രഷുകളും എത്തി ..മനസ്സില്‍ ചിത്രങ്ങള്‍ മാത്രം എത്തിയില്ല.ഒരു സഹായത്തിനു പിടിച്ചു വലിക്കാന്‍ എനിക്കൊരു ഊശാന്‍ താടി പോലും ഇല്ല.നിസ്സഹായതയോടെ ഇരിക്കുമ്പോള്‍ മനസ്സില്‍ ഒരു വാഴ കിളിര്‍ത്തു..അതില്‍ ഒരു കുല വിരിഞ്ഞു.കുല പാകമായി പഴുത്തു.അല്പം കൂടെ ജീവനുള്ളതായിരിക്കട്ടെ എന്ന് കരുതി ഒരു അണ്ണാറക്കണ്ണ വിളിച്ചു വരുത്തി.പാകമായ കുലയിലെ പഴുത്ത പഴങ്ങള്‍ ബോസിന് രുചിച്ചു.''മിയ...മിയ'' ബോസ് ഏമ്പക്കം വിട്ടു.
പക്ഷെ താടി വെച്ചവന്മാര്‍ക്ക് വാഴപ്പഴം തിന്നുന്ന അണ്ണാറക്കണ്ണനെ ഇഷ്ടപ്പെട്ടില്ല.അവര്‍ അലറിവിളിച്ചു ''മതവിരുദ്ധം ..മതവിരുദ്ധം...''ബോസ് അടുത്ത ദിവസം ഉത്തരവിട്ടു ''അതിനെ വെട്ടി കൊല്ലുക''...
ശേഷമുള്ള കാഴ്ചയാണിത്..

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം