Posts

Showing posts from 2023

എന്റെ ആത്മം

പ്രതികരണം:  മുൻപിൻ നോക്കാതെ എടുത്തുചാടി പറയുന്ന വായ്ത്താരിയല്ല പ്രതികരണം. വായ്ത്താരിയാകരുത് പ്രതികരണം. അത് പ്രകോപനമാണ്. ____ ചന്ദ്രൻ മൊട്ടമ്മൽ___

നെയ്യം കയം

Image
__ നെയ്യം കയം__ കുടക് മലനിരകളിൽ നിന്നുൽഭവിച്ച് അറബിക്കടലിൽ ചെന്ന് ചേരുന്ന പയസ്വിനി പുഴ തന്റെ മാറിലൊളിപ്പിച്ചു സംരക്ഷിക്കുന്ന ജൈവ വൈവിദ്ധ്യ കലവറകളിലൊന്നാണ് നെയ്യം കയം. ബോവിക്കാനം കുറ്റിക്കോൽ സംസ്ഥാന പാതയിൽ കാനത്തൂർ കഴിഞ്ഞ് വീട്ടിയടുക്കം എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ഇടത്തോട്ട് മാറി സഞ്ചരിച്ചാൽ നെയ്യംകയമായി. പയസ്വിനി പുഴയുടെ സഞ്ചാരപാതയിൽ ധാരാളം കയങ്ങൾ ഉണ്ടെങ്കിലും അതിൽ ഏറ്റവും ആഴമേറിയ കയങ്ങളിലൊന്നാണിത്. ഏകദേശം ഇരുപതാൾ താഴ്ചയോളം വരുമെന്ന് പ്രദേശവാസികൾ . ഓർമ്മയിലൊരിക്കലും ഈ കയത്തിലെ വെള്ളം കുറഞ്ഞു കണ്ടിട്ടില്ലെന്ന് സമീപവാസികൾ പറയുന്നുണ്ടെങ്കിലും അവരെ ആശങ്കപ്പെടുത്ത കഴിഞ്ഞ മൂന്നു വർഷങ്ങളായി ക്രമാതീതമായി ജലനിരപ്പു താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ധാരാളം മത്സ്യസമ്പത്തും ജൈവ വൈവിദ്ധ്യം നിറഞ്ഞതുമായ ഈ പ്രദേശം ജില്ലാ ഭരണകൂടം സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷം മുൻപ് ജലനിരപ്പ് താഴ്ന്ന്  ടൺ കണക്കിന് മത്സ്യങ്ങൾ ചത്തൊടുങ്ങിയതിനെ തുടർന്നാണിത്. ജില്ലയുടെ ജീവിയായി പ്രഖ്യാപിക്കപ്പെട്ട പാലപ്പൂവൻ ആമകൾ അധിവസിക്കുന്ന ഇടം കൂടിയാണിത്. പ്രദേശവാസികൾ കയത്തിന്റെ സംരക്ഷണത...

ബംഗായനം

തടവറ :- മെയ്  7, സമയം രാവിലെ 7 മണി 12842-ാം നമ്പർ കോറമാണ്ടൽ എക്സ് പ്രസ്   ഞങ്ങളെയും വഹിച്ച് പതിയെ ചെന്നൈ സെൻട്രലിലെ 6-ാം നമ്പർ പ്ലാറ്റ്ഫോം വിട്ടു. 1659 കി.മീ. ദൂരം, 17 സ്റ്റേഷനുകൾ , 27 മണിക്കൂർ 40 നിമിഷം . ഇന്ത്യയിൽ ഇതുവരെ നടത്തിയ യാത്രകളിലെ ഏറ്റവും ദൈർഘ്യമേറിയ യാത്രയിലേക്കാണ് കോറമാണ്ടലിന്റെ ചക്രങ്ങൾ ഞങ്ങളെയും കൊണ്ട് ഉരുളാൻ പോകുന്നത്. B9, 3 Tyre Ac സ്ലീപ്പർ കംപാർട്ട്മെന്റിലെ 51-ാം നമ്പർ തടവുകാരനാണിപ്പോൾ ഞാൻ . സഹതടവുകാരനായി 50 -ാം നമ്പരും പേറി വിപിൻ ഉണ്ട്. ഇവിടെ തടവുകാരൻ എന്ന പദം ഞാൻ മന:പൂർവ്വം എഴുതിയതാണ്. ഇനി ഞങ്ങളുടെ കൂടെയുള്ളവരെ പരിചയപ്പെടുത്താം. പ്രായമായ രണ്ടു വൃദ്ധ ദമ്പതിമാർ. പിന്നെ  ചെറുപ്പക്കാരായ രണ്ടു യുവ മിഥുനങ്ങളും . മറുവശം RAC ആണ്. രണ്ടു പേരുണ്ട്. എല്ലാവരും ബംഗാളികൾ തന്നെ. വണ്ടി ചെന്നൈ സ്റ്റേഷൻ വിട്ട് അധിക ദൂരമായിട്ടില്ല. സമയം 7.30 ആകുന്നതെയുള്ളൂ.  എല്ലാ മുഖങ്ങളിലും ഗൗരവമോ, നിസ്സംഗതയോ എന്ന് വേർതിരിച്ചറിയുവാൻ സാധിക്കാത്ത ഭാവമാണുള്ളത്. യുവ ദമ്പതികൾ മൊബൈലിന്റെ സ്ക്രീനിൽ കണ്ണും നട്ടിരിരിപ്പാണ്. എതിർവശത്തുള്ള RAC ക്കാർ 69 സ്വീകരിച്ച്  അങ്ങോട്ടുമിങ...

ജാതി ഭേദങ്ങളുടെ മായാ ലോകങ്ങൾ

"ഒരാൾ ജാതിരഹിതനായാലും ജാതി അയാളെ വിടാതെ പിന്തുടരും " പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കാസറഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെട്ട "വിദ്വേഷത്തിനും വിഭജനത്തിനുമെതിരെ " എന്ന വിഷയത്തിലുള്ള പഠനക്ലാസ്സിൽ എഴുത്തുകാരൻ കെ. ഇ എൻ കുഞ്ഞഹമ്മദ് നടത്തിയ നിരീക്ഷണമാണിത് എന്താണ് ജാതി ? ....ഇനം അല്ലെങ്കിൽ വിഭാഗം എന്നൊക്കെ  ലളിതമായി പറയാം അല്ലെ? "ഓഹ് എജ്ജാതി എനം " എന്ന് പറയുമ്പോൾ ഒരു തരം അശ്ലീലത കടന്നു വരുന്നു. ഇജ്ജാതി ഇനങ്ങളുടെ ഒരു കൂട്ടത്തെ വർഗ്ഗമെന്നും വിവക്ഷിക്കാം. ഇവർ നിർമ്മിച്ചെടുക്കുന്ന നിയമങ്ങളും, അതിന്റെ നടപ്പാക്കലും പരിപാലനവും മൂലം മറ്റുള്ളവർക്ക് ഉണ്ടായേക്കാവുന്ന കഷ്ടതകളും വൈഷമ്യങ്ങളും ആയിരിക്കും അപ്പോൾ വർഗ്ഗീയത. വളരെ ആഴത്തിലുള്ള നിരീക്ഷണമാണ് കെ.ഇ.എൻ നടത്തിയിരിക്കുന്നത്. ഇതറിയണമെങ്കിൽ നാം പുറത്തേക്ക് മാത്രം നോക്കിയാൽ പോര .നമ്മിലേക്ക് തന്നെ നോക്കേണ്ടിയിരിക്കുന്നു. ജാതി എന്നത് മതങ്ങളുമായി മാത്രം ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നല്ല. അത്  പലരൂപത്തിലും നമ്മിലുണ്ട്. അതിന്റെ ഫലങ്ങൾ നാം നിരന്തരം അനുഭവിക്കുന്നുമ...

ബംഗായനം

Image
ഗ്രാമായനം: അങ്ങിനെ ബോൽപൂരിലെ രണ്ടാം ദിനത്തിലേക്ക് സൂര്യൻ ഉദിച്ചുയർന്നു.  പ്രഭാതത്തിലും നല്ല ചൂടു തന്നെ. കുളി കഴിഞ്ഞു വരുമ്പഴേക്കും വിപിൻ നല്ലൊരു കട്ടൻ ചായയുമായി പ്രത്യക്ഷപ്പെട്ടു. ചൂടും കൊതുകുകളുടെ ആക്രമവും കാരണം ചങ്ങാതിയും ശരിക്കുറങ്ങി കാണില്ല. ചായയോടെപ്പം അന്നത്തെ വാർത്താശകലങ്ങൾ ഒന്നോടിച്ചു നോക്കി , വസ്ത്രങ്ങൾ മാറി, അവശ്യമുള്ള സാധനങ്ങളും വെള്ളവുമൊക്കെ എടുത്തു വെച്ചു. അടുക്കും ചിട്ടയുമില്ലാതെ വലിച്ചിട്ട സാരികൾക്കിടയിൽ ദീപക്കും അമ്മുവും സുഖ നിദ്രയിലാണ്. ഉപഭോക്താക്കൾക്കയക്കുവാനുള്ള സാരികളാണിവ. അതിന് കേടുപാടുകളൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയെ പൊതികളാക്കി മേൽ വിലാസമൊക്കെ എഴുതി അയക്കുവാനുളള പാകത്തിലാക്കുവാൻ കഴിയു . ഇതൊരു ബുദ്ധിമുട്ടു പിടിച്ച പണി തന്നെയാണ്. അവരുടെ ഉറക്കത്തിന് ഭംഗം വരുത്താതെ പതിയെ വാതിൽ തുറന്ന് പുറത്തുകടന്നു. സമയം അഞ്ചര കഴിഞ്ഞതെ  ഉള്ളുവെങ്കിലും പത്തുമണിയായ പ്രതീതിയാണ്. സ്കൂട്ടറെടുത്ത് കോമ്പൗണ്ടിന് പുറത്തിറങ്ങി പതിയെ പ്രധാന പാതയിലെത്തി. കോപ്പായി ഭാഗത്തേക്കാണ് പോകേണ്ടത്. ദീപക് പറഞ്ഞ പ്രകാരം മൂന്നോ നാലോ കിലോമീറ്റർ സഞ്ചരിച്ച് പ്രധാന പാതയിൽ നിന്നും ഇടത്തോട്ടോ വലത്തോട്ടോ...

ബംഗായനം

Image
ഗ്രാമായനങ്ങൾക്ക് മുമ്പ് : ലോകത്താകമാനം പ്രശസ്തവും അപ്രശസ്തവുമായ ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങളും തന്ത്ര പ്രധാന സ്ഥലങ്ങളുമുണ്ട്.. നമ്മുടെ രാജ്യത്തും , നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട് ഇത്തരം കേന്ദ്രങ്ങൾ . കേട്ടറിഞ്ഞും,വായിച്ചറിഞ്ഞും സിനിമ, ഫോട്ടോഗ്രാഫി പോലുള്ള മാധ്യമങ്ങളിലൂടെ കണ്ടും ആകൃഷ്ടരായി നാമിതൊക്കെ പോയി കാണാറുമുണ്ട്. ഇങ്ങിനെ അറിയപ്പെടപ്പെട്ട സ്ഥലങ്ങൾ മാത്രമെ നമ്മിൽ ഭൂരിഭാഗം പേരും സന്ദർശിക്കാറുള്ളൂ എന്നതാണ് യാഥാർത്ഥ്യം. ഇതു പോലുള്ള നിത്യ സന്ദർശക സ്ഥലങ്ങൾ ഒഴിവാക്കി അപ്രസക്തങ്ങളെന്നോ അപ്രധാനങ്ങളെന്നോ നാം കരുതുന്ന നാമൊരിക്കലും തേടി ചെല്ലുവാനിടയില്ലാത്ത ഇടങ്ങളിലെ കാഴ്ചകളും അനുഭവങ്ങളും ജീവിതങ്ങളുമാണ് ഒപ്പിയെടുക്കുവാൻ ശ്രമിച്ചാലോ?!! യഥാർത്ഥത്തിൽ മറ്റെന്തിനെക്കാളും ഭംഗിയും വിജ്ഞാനദായകവുമായിരിക്കില്ലെ അത്?!!.... അത്തരമൊരു ശ്രമത്തിലാണ് നാമിപ്പോൾ. ബംഗാളിലെ സൂര്യോദയത്തെ കുറിച്ച് സൂചിപ്പിച്ചതോർമ്മയുണ്ടല്ലോ .... അത്ര സുഖകരമായ കാലാവസ്ഥയുമല്ല. അതു കൊണ്ട് പരമാവധി രാവിലെ ഇറങ്ങി സ്ഥലങ്ങൾ കാണുകയും ചിത്രങ്ങൾ വരക്കുകയും ചെയ്ത് ചൂട് കൂടുന്നതിന് മുൻപെ തിരിച്ചെത്താമെന്ന  തീരുമാനമായി. ദീപ...

എന്റെ ആത്മം

Image

ബംഗായനം

Image
___ ബാവുൾ___  ബാവുൾ ഗായകൻ അതിവിശാലവും, ബൃഹത്തായതുമായ മേള ഒരു പ്രാവശ്യം ഒന്നോടിച്ചു കണ്ടപ്പോൾ തന്നെ ആകെ ക്ഷീണിച്ചു പോയി. അന്തരീക്ഷതാപനില അതിന്റെ മൂർദ്ധന്യത്തിൽ തന്നെ തുടരുന്നതു കാരണം ചൂടും, ദാഹവും  സഹിക്കാവുന്നതിനപ്പുറമായിരുന്നു. കൈയിൽ കരുതിയിരുന്ന വെള്ളമൊക്കെ തീർന്നിരിക്കുന്നു. മേളയിൽ പലയിടങ്ങളിലും ചായ  ഉൾപ്പെടെ പല പാനീയങ്ങളും വിൽക്കുന്നുണ്ടായിരുന്നു. എങ്കിലുമൊരു പരീക്ഷണത്തിന്  മുതിരാതെ ഒരു ഇളനീർ വില്പനക്കാരനെ ഞാൻ കണ്ടു പിടിച്ചു. സാമാന്യം വലിപ്പമുള്ളൊരു കരിക്കെടുത്ത് ഞാനയാൾക്ക് കൊടുത്തു. ഇളനീർ ചെത്തുന്നതിനിടയിൽ അയാളെന്നോട്  കുശലാന്വേഷണങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഞാൻ കേരളത്തിൽ നിന്നാണെന്നും ചിത്രകാരനാണെന്നും പറഞ്ഞപ്പോൾ കലാഭവനിൽ നിന്ന് സോനാ ജ്ജോരി സന്ദർശിക്കുവാനെത്തുന്ന മലയാളികളായ ചിത്രകലാ വിദ്യാർത്ഥികൾ ഇവിടെ വരാറുണ്ടെന്നും , അവരെ പരിചയപ്പെട്ടിട്ടുണ്ടെന്നും  അയാൾ അറിയിച്ചു. ചില കൂട്ടുകാർ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും കുറച്ചു കാലം മുമ്പ് കൊച്ചിയിൽ പോയിട്ടുണ്ടെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു. കടുത്ത ചൂടിൽ വാടിയ ഇളനീർ ജലത്തിന് കുട്ടിക്കാലത്ത...

എന്റെ അത്മം

Image
യാത്ര :- ഒരു യഥാർത്ഥ യാത്രികൻ തന്റെ അനുഭവങ്ങളിലൂടെ എത്രയോ അധികം പേരെ സഹയാത്രികരായി കൂടെ കൂട്ടുന്നു.. ഏകനായുള്ള അവന്റെ യാത്ര  ഈ ലോകത്തിൽ  നിന്നുള്ള യാത്ര മാത്രമാണ്. ___ ചന്ദ്രൻ മൊട്ടമ്മൽ__

ബംഗായനം

Image
മേളക്കാഴ്ചകളിലൂടെ : ഉച്ചയൂണു കഴിഞ്ഞ് അല്പം മയങ്ങിയതിനു ശേഷം ഏകദേശം അഞ്ചു മണിയോടെ ഞങ്ങൾ കൊവ്വായി മേള കാണുവാനായി സോനാ ജ്ജോരിയിലേക്ക് പോകുവാൻ തീരുമാനിച്ചു. താമസിക്കുന്ന സ്ഥലത്ത് നിന്ന് അധികം ദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ല. അഞ്ചോ പത്തോ മിനുട്ടിന്റെ  ദൂരമേയുള്ളൂ. അതുകൊണ്ട് ടാക്സി വേണ്ടെന്ന്  തീരുമാനിച്ചു. പകരം ദീപകിന്റെ സ്കൂട്ടറിൽ രണ്ടു പ്രാവശ്യമായി പോകാം. ഞങ്ങൾ നാലു പേരാണുള്ളത്. ഇതിൽ മൂന്നുപേർ നന്നെ കൃശഗാത്രരാണ്. കൂട്ടത്തിൽ അല്പമെങ്കിലും തടിയുള്ളത് ഞാനാണ്. അതുകൊണ്ട് എന്നെ ആദ്യം സ്ഥലത്തെത്തിക്കുവാൻ തീരുമാനമായി. വീണ്ടും തിരിച്ചു വന്ന് ബാക്കിയുള്ള രണ്ടുപേരെയും കൊണ്ടു പോകാം. ഞങ്ങൾ പുറപ്പെട്ടു. മേള നടക്കുന്ന സ്ഥലത്തിന്റെ പ്രവേശന ഭാഗത്തായി ഒരു പൊലിസ് ഔട്ട് പോസ്റ്റ് ഉണ്ട്. അതിനു മുന്നിലായി ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടുണ്ട്. ചായ , ഐസ്ക്രീം, ചർമുറു തുടങ്ങിയ വിഭവങ്ങളാണിവിടെ ലഭിക്കുന്നത്. യാത്രക്കാരെയും പ്രതീക്ഷിച്ച് ധാരാളം ടോട്ടോകൾ നിർത്തിയിട്ടുണ്ട്. നഗരത്തിൽ നിന്നും മറ്റിടങ്ങളിൽ നിന്നും കച്ചവട സാധനങ്ങളും ആളുകളുമായെത്തുന്ന വാഹനങ്ങൾ വേറെയും....

എന്റെ ആത്മം

___ എന്റെ ആത്മം___ പ്രാവീണ്യം :- ഭാഷ ഏതുമായിക്കൊള്ളട്ടെ , ആ ഭാഷയിലെഴുതാൻ ശ്രമിക്കുമ്പോൾ അത് തെറ്റില്ലാതെ പ്രയോഗിക്കുവാനുള്ള പരിശീലനമാണ് നമുക്ക് ലഭിക്കുന്നത്. അത്തരം ശ്രമങ്ങൾ നടത്താത്ത പക്ഷം പൊട്ടത്തെറ്റുകളുടെ തമ്പ്രാക്കന്മാരായി നമുക്ക് വിലസാം. ___ ചന്ദ്രൻ മൊട്ടമ്മൽ___

ബംഗായനം

Image
____ സോനാജ്ജോരി___ ബോൽപൂർ  ശാന്തിനികേതനിൽ നിന്നും അമർ കൂടീർ പാതയിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ  എത്തുന്ന ഒരു വനപ്രദേശമാണ് സോനാജ്ജോരി കോപായി നദിക്കരയിലുള്ള ഈ സ്ഥലം  ബോൽപൂർ ശാന്തിനികേതൻ ഉൾക്കൊള്ളുന്ന  ബിർഭൂം ജില്ലയിലാണ്. ബിർ എന്നാൽ സാന്താൾ ഭാഷയിൽ വനം എന്നാണർത്ഥം ഭൂം എന്ന ഉച്ചാരണത്തിൽ തന്നെ അതു ഭൂമിയായിരിക്കുമെന്നും നമുക്കൂഹിക്കാമല്ലൊ!!  ടാഗോർ ഇലകൾ കാണാനാവാത്ത വിധം മഞ്ഞ പൂക്കൾ വിടർന്നു നിൽക്കുന്ന അക്കേഷ്യ പോലുള്ള ഒരു മരമാണ് സോനാജ്ജോരി രവീന്ദ്രനാഥ ടാഗോറാണത്രേ ഈ പേരു നൽകിയത്. സോനാജ്ജോരി എന്നാൽ സ്വർണ തുള്ളികൾ . പൂക്കാലമായാൽ ഈ  വനമേഖല  സ്വർണ്ണവർണമാവുകയും പൊഴിഞ്ഞു കിടക്കുന്ന പൂവുകൾ സ്വർത്തുള്ളികൾ കൊണ്ട് നിറഞ്ഞത് പോലെ ഭൂതലത്തെ മൂടുകയും ചെയ്യുന്നു. ഇതൊരത്ഭുത കാഴ്ചയാണ്. അതുകൊണ്ടായിരിക്കാം സോനാ ജ്ജോരി എന്ന് ഈ പ്രദേശം അറിയപ്പെട്ടു തുടങ്ങിയത്.  സോനാജ്ജോരി വൃക്ഷം കോവായി മേഖലയിലാണ് സോനാജ്ജോരി വനപ്രദേശം. കോവായി എന്നാൽ  മണ്ണൊലിപ്പ് എന്നർത്ഥം. ചുവന്ന ലാറ്ററേറ്റ് മണ്ണുള്ള ഈ പ്രദേശം  ചെറിയ മലമടക്കുകൾ ഉള്ള ഭൂവിഭാഗമാണ്. ഭൂമിശാസ്ത്രപ...

ബംഗായനം

Image
____ പ്രവാസ ചിന്തകൾ ___ അതിഥികളായി ഞങ്ങൾ രണ്ടു പേർ ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം. പതിവു സമയം തെറ്റിച്ച് നേരത്തെ തന്നെ ആര്യ എഴുന്നേറ്റ് പ്രഭാത ഭക്ഷണമൊരുക്കി. നല്ല ദോശയും ചമ്മന്തിയും . രണ്ടു ദിവസമായി  നഷ്ടമായ കേരളീയ രുചി നാവിലേക്ക് തിരിച്ചു വന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം.  അറിയാതെ മനസ്സിൽ  പ്രവാസകാലത്തെ അനുഭവങ്ങൾ തെളിഞ്ഞു വന്നു.. സൗദി മണലാരണ്യവും, ഒട്ടകങ്ങളും, ആട്ടിൻപറ്റങ്ങളും ,ചൂടും, മരുഭൂമിയിലൂടെയുള്ള സഞ്ചാരങ്ങളും. സൗഹൃദങ്ങളും, വെള്ളിയാഴ്ചകളിൽ നാട്ടുകാരായ സുഹൃത്തുക്കളുടെ മുറികളിലെ ഒത്തുചേരലുകളുമൊക്കെ മനോഹരങ്ങളായ പെയിന്റിങ്ങുകളായി പുനർജ്ജനിച്ചു. വർഷങ്ങൾക്കിപ്പുറം പ്രവാസിയായിട്ടല്ലെങ്കിലും കേരളം വിട്ടിങ്ങ്  ദൂരെ ......  പശ്ചിമ ബംഗാളിന്റെ  സാംസ്കാരിക ഭൂമിയിൽ .....കഠിനമായ ചൂടുള്ള വേനൽക്കാല ദിനങ്ങളിലൊന്നിൽ ......കേരളീയരായ അതിഥേയരുടെ സ്നേഹശീതളിമയിൽ ... അവർ പാചകം ചെയ്ത ഭക്ഷണം നിലത്ത് ചമ്രം പടിഞ്ഞിരുന്നു കഴിക്കുമ്പോൾ എങ്ങിനെയാണ് ആ പഴയ ഓർമ്മകളിലേക്ക് മനസ്സ് പറന്നു ചെല്ലാതിരിക്കുക ?.... നാട്ടിലെ സൗഹൃദങ്ങളും, തിരക്കുകളും, യാത്രകളിലും മു...

സ്വപ്നം പോലൊരു ചിത്രം.

Image
ഫെബ്രുവരി 5 ,2023 കാലത്തുണർന്ന് പതിവുപോലെ ഒരു കട്ടൻ ചായയുമായി  മുഖപുസ്തക വായന തുടങ്ങി.  ഹൃദയം നുറുങ്ങുന്ന ഒരു വാർത്തയിലാണ് കണ്ണുടക്കി നിന്നത്. അപ്രതീക്ഷിതമായിരുന്നു അത്. വാർത്തയുടെ നിജസ്ഥിതി അറിയാൻ ഞാൻ ആന്റണി പൊന്നാം കുടത്തെന്ന വിളിപ്പേരുള്ള ഞങ്ങടെ സ്വന്തം ആന്റച്ചനെ വിളിച്ചു. "സത്യമാണ് " ലൈസമ്മ ചേച്ചി ഞങ്ങളെ വിട്ട് പിരിഞ്ഞിരിക്കുന്നു. ചിത്രകലയെക്കുറിച്ച് കാര്യമായ ഒരറി മില്ലാത്ത , അതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഒരു കാലത്ത്, അത്യാവശ്യം ബാനറുകളും ബോർഡെഴുത്തുമായി കഴിഞ്ഞു കൂടിയിരുന്ന സമയത്താണ് സെബാസ്റ്റ്യൻ കട്ടക്കയവുമായി പരിചയം സാമ്പാദിക്കുന്നതും തുടർന്നങ്ങോട്ട് ഇരുപത് വർഷത്തിലധികം അദ്ദേഹത്തിന്റെ സാരഥ്യത്തിലുണ്ടായിരുന്ന പസഫിക് അഗ്രോടെക് പൈവറ്റ് ലിമിറ്റഡിന്റെ പരസ്യമെഴുത്ത് ജോലി ചെയ്യുന്ന .സെബാസ്റ്റ്യൻ സാറിനെ കാണുവാനായി പലപ്പോഴും എളയാവൂർ പഞ്ചായത്തിനടുത്തുള്ള കട്ടക്കയത്തിലെത്തുമ്പോൾ  രുചിയുള്ള വിഭവങ്ങളുമായി മുന്നിലെത്തിയിരുന്ന ചേച്ചി. ഇനിയതില്ല എന്ന സത്യം ഉൾക്കൊള്ളാനാവുന്നില്ലെങ്കിലും  ഒരു ചരിത്രപരമായ മുന്നേറ്റത്തിന് തിരികൊളുത്തിയാണ് ...

ബംഗായനം

Image
പുതിയ പ്രഭാതങ്ങളിലേക്ക് :- "ചന്ദ്രേട്ടാ എഴുന്നേറ്റെ, സമയം നോക്കിക്കെ , ഉച്ചയായി ഇങ്ങിനെ ഉറങ്ങാനാണോ നമ്മൾ വന്നത് ? വിപിന്റെ പരിഭ്രമത്തോട് കൂടിയുള്ള വിളി കേട്ട് ഞാൻ കണ്ണുകൾ പാതി തുറന്നു. കാലത്ത് അഞ്ച് മണിക്ക് അടിക്കുന്ന അലാറം നിർത്തി ടോയ്ലറ്റിൽ  പോയി  വന്നു കിടന്നതേ ഉണ്ടായിരുന്നുള്ളൂ. മുറിയിലെ ചൂടും കൊതുകളുമായുള്ള യുദ്ധവും കാരണം ഞാൻ ശരിക്കും ഉറങ്ങിയിട്ടേ ഉണ്ടായിരുന്നില്ല. "എന്റെ മൊബൈലിലെ സമയം തെറ്റാണെന്ന് തോന്നുന്നു. നിങ്ങളുടെ മൊബൈലിൽ സമയമെത്രയായി ?. ഞാൻ ഉറങ്ങിപ്പോയി. " അവന്റെ  പരിഭ്രമം മാഞ്ഞിട്ടില്ല. അഞ്ച് മുപ്പത് .  ഞാൻ മറുപടി നൽകി. എന്നാൽ അവന് വിശ്വാസം വന്നില്ല. അടുത്ത മുറയിൽ പോയി ചുമരിലെ ഘടികാരം നോക്കി ഉറപ്പു വരുത്തിയിട്ടെ അവന് സമാധാനമായുള്ളൂ. ബംഗാളിൽ ഉദയം നേരത്തെയാണ്. നാലുമണി....അഞ്ചു മണി ആകുമ്പഴേക്കും നല്ല ഉച്ചയായ പ്രതീതിയാണവിടെ. ഇതാണ് വിപിനെ തെറ്റിദ്ധരിപ്പിച്ചത്. ചെറിയൊരു ഉറക്കത്തിനും കൂടി ഞാൻ ഒരുക്കം കൂട്ടി. കൺപോളകൾ പതിയെ വീണ്ടുമടഞ്ഞു. ഉറക്കമുണർന്നപ്പോൾ ഏഴുമണി കഴിഞ്ഞിരുന്നു. ബാത്ത് റൂമിൽ പോയി പ്രഭാത കൃത്യങ്ങളൊക്കെ തീർത്ത് മുറിയിൽ വന്നപ്പോൾ ന...

ബംഗായനം

Image
ബംഗാളി മല്ലു വാല നല്ല വിശാലമായ മൂന്ന് മുറികളും അടുക്കളയും ശുചി മുറിയുമൊക്കെയുള്ള സൗകര്യമുള്ള ഇടമായിരുന്നു ദീപക്കിന്റെ വാസ സ്ഥലം. കയറിച്ചെല്ലുന്ന മുറിയിൽ ധാരാളം സാരികൾ അടുക്കിയും വിരിച്ചുമിട്ടതിനിടയിൽ ഒരു യുവാവിന് എന്തോ നിർദ്ദേശങ്ങൾ നൽകുകയാണ് ആര്യ . കോഴിക്കോട് വെച്ച്  ദീപകിനെയും ആര്യയെയും പരിചയപ്പെടുമ്പോൾ ദീപക് കലാഭവനിലെ പഠനം കഴിഞ്ഞു നിൽക്കുകയും ആര്യ അവിടെ  പ്രിന്റിങ്ങ് ടെക്നോളജി പഠനത്തിന്റെ അവസാന നാളുകളിലുമായിരുന്നു. കലാഭവനിൽ വെച്ച് മൊട്ടിട്ട പ്രണയം അവരെ ഒന്നു ചേർത്തിരിക്കുന്നു.ആര്യ ഇപ്പോൾ ഗൃഹനാഥ ആയിരിക്കുന്നു. യാത്രാക്ഷീണത്തെ മറികടക്കാൻ പോന്ന  ദീപ്തമായൊരു പുഞ്ചിരിയോടെ ആര്യ ഞങ്ങളെ  അകത്തോട്ട് ക്ഷണിച്ചു. ഈസലിൽ  വരച്ചു തുടങ്ങിയൊരു വലിയ ക്യാൻവാസ് ഉറപ്പിച്ചു വെച്ചിട്ടുണ്ട്. അടുക്കി വെച്ച സാധനങ്ങൾക്കിടയിലൂടെ ദീപക് ഞങ്ങളെ  ഒരു മുറിയിലേക്കു കൊണ്ടുപോയി. നല്ലവണ്ണം കാറ്റും വെളിച്ചവും കടക്കുവാൻ പാകത്തിൽ നിർമ്മിച്ച വലിയ ജനാലകളുള്ള ആ മുറിയിൽ നേരിട്ട്  അടുക്കളയിലേക്കും പ്രധാന ഹാളിലേക്കും വാതിലുകളുണ്ട്. വസ്ത്രങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരകൾ നാലു പേർക്ക് ...

എന്റെ അത്മം

____ എന്റെ ആത്മം____ ഗുണം :- സ്വമനസ്സാലെ നാം പഠിച്ചെടുക്കുന്ന ഏതു കാര്യത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താവ് നാം തന്നെ ആയിരിക്കും. ____ ചന്ദ്രൻ മൊട്ടമ്മൽ___

എന്റെ ആത്മം

____ എന്റെ ആത്മം___ അപനിർമ്മിതിയുടെ അനന്തരഫലം:- ചരിത്രത്തിന്റെ ഭാഗമാകേണ്ടത്  അതിന്റെ അപനിർമ്മിതിയിലൂടെയല്ല. ചരിത്രപരമായ മുന്നേറ്റങ്ങളിലൂടെയാണ്. വളച്ചൊടിക്കലുകളും  നീക്കം ചെയ്യലുകളും  മറഞ്ഞുപോയ കാലത്തിന്റെ തിരുശേഷിപ്പുകളെ മായ്ച്ചു കളയുക മാത്രമല്ല ചെയ്യുന്നത് , വരുംകാല നിർമ്മിതിക്കുള്ള ഊർജ്ജത്തെ കെടുത്തി കളയുക കൂടിയാണ്. ___ ചന്ദ്രൻ മൊട്ടമ്മൽ__

ബംഗായനം

Image
ആത്മസൗഹൃദങ്ങളുടെ തണലിൽ:- വിപിൻ ഇരിട്ടി , ദീപക് പൗലോസ്  ദമ്പതികളായ ദീപക് പൗലോസിന്റെയും  ആര്യശ്രീയുടെയും താമസസ്ഥലമാണ് ബോൽപൂർ ദിനങ്ങളിൽ ഞങ്ങളുടെ താവളം. കലാഭവനിൽ ഫൈൻ ആർട്സ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ ഇപ്പോൾ ബംഗാളിൽ തന്നെ താമസിക്കുന്നു. നമ്മുടെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ മക്കളാണിവർ . നമുക്കൊന്നവരെ പരിചയപ്പെടുവാനുണ്ടായ സാഹചര്യമൊന്ന്  പരിശോധിക്കാം. ഈ യാത്രയുടെ ബീജാവാപം നടക്കുന്നത് യഥാർത്ഥത്തിൽ രണ്ടായിരത്തി ഇരുപത്തിരണ്ട് ജനുവരി ഒന്ന് മുതൽ നാലു വരെയുള്ള നാലുദിനങ്ങളിലേതോ ഒരു ദിനത്തിലാണ്. കോഴിക്കോട്,  ലളിത കലാ അക്കാദമിയിൽ ഈ ദിനങ്ങളിൽ ഒരു സംഘ ചിത്ര  പ്രദർശനം നടത്തിയിരുന്നു. ഇതിനു മുൻപ് ഞങ്ങൾ നാലു പേർ നടത്തിയ ട്രാവൽ ബ്രഷ് ഇന്ത്യാ വരയാത്രയിൽ വരക്കപ്പെട്ട  പെയിന്റിങ്ങുകളുടെ പ്രദർശനമായിരുന്നു അന്നവിടെ നടന്നുകൊണ്ടിരുന്നത്. അക്കാദമി ഗാലറിയിലെ താഴത്തെ നിലയിൽ ഞങ്ങളുടെ പ്രദർശനം നടക്കുമ്പോൾ മുകളിലത്തെ നിലയിൽ അക്കാദമിയുടെ രണ്ട് പ്രദർശനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നു. അത് ദീപക്കിന്റെയും ആര്യയുടേതുമായിരുന്നു.  ദീപക് പൗലോസിന്റെ രചന മെലിഞ...

മൂവാളംകുഴി ചാമുണ്ടി

Image
____ മൂവാളംകുഴി ചാമുണ്ഡി ___  പെയിന്റിങ്ങ് : മുവാളംകുഴി ചാമുണ്ടി അക്രിലിക് ഓൺ ക്യാൻവാസ് തുലാപ്പത്ത് കഴിഞ്ഞാൽ വടക്കൻ മലബാറിന്റെ രാവുകളെയും , പകലുകളെയും ത്രസിപ്പിച്ച്, തെയ്യക്കോലങ്ങളുടെ പുറപ്പാടുകളായി. രാത്രിയുടെ നിഗൂഢ സൗന്ദര്യത്തിന് മാറ്റുകൂട്ടി ഓലച്ചൂട്ടുകളുടെ മഞ്ഞ വെളിച്ചത്തിൽ ആസുരവാദ്യങ്ങളുടെ അകമ്പടിയോടെ , കാൽ ചിലമ്പുകളണിഞ്ഞ്, ആയുധധാരികളായവ ഉറഞ്ഞാടും..... അരിയും മഞ്ഞളു ചെത്തിപ്പൂവും നൽകി അനുഗ്രഹങ്ങൾ ചൊരിയും ... ഇത് മലബാറിന്റെ മാത്രം സൗഭാഗ്യം. സ്കൂൾ കാലഘട്ടങ്ങളിൽ തെയ്യം ഒരു ഹരമായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിന്റെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന തെയ്യക്കാവുകൾ ഉണരുമ്പോൾ ഉണരുന്നത് ഒരിക്കലും ഏതെങ്കിലും വിഭാഗത്തിന്റെ ദൈവിക ആചാരങ്ങൾ മാത്രമായിരുന്നില്ല. ആ നാടിന്റെ മൊത്തം സംസ്കൃതി ആയിരുന്നു. ഒരിക്കൽ ഒരു തെയ്യരൂപം വരക്കുവാൻ വേണ്ടി  മുഖത്തെഴുത്ത് മുതൽ പരിസമാപ്തി വരെയുള്ള കാര്യങ്ങൾ ഉറക്കമിളച്ചിരുന്ന്  മനസ്സിലാക്കിയതോർക്കുന്നു. അന്നിന്നത്തേത് പോലെ ഗൂഗിളോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ മൊബൈലുകളോ ഇല്ലായിരുന്നു... പകരം  കണ്ടതെല്ലാം മനസ്സിൽ കോറിയിട്ടു ...അതൊരനുഭവമായി...

ബംഗായനം

Image
ബംഗാളിന്റെ രുചിഭേദങ്ങളിലേക്ക് :- ദീർഘമായ മുപ്പതോളം മണിക്കൂറുകൾ നിർത്താതെ യാത്ര ചെയ്ത് ഒടുവിൽ  ബോൽപൂരിലെത്തിയിരിക്കുന്നു. എഴുപത്തി എട്ട് അടി നീളവും പത്ത് അടി വീതിയും പതിനഞ്ച് അടിയോളം ഉയരവും  ഉള്ള  ചലിക്കുന്ന ഒരു ചതുരപ്പെട്ടിയുടെ വശങ്ങളിലെ കമ്പിയഴികളുള്ള ചെറിയ ദ്വാരങ്ങൾക്കപ്പുറത്ത് അതിവേഗം പുറകോട്ട്  മറഞ്ഞു പോകുന്ന കാഴ്ചകൾക്ക് വിരാമമായിരിക്കുന്നു. ഇനിയെന്റെ ആകാശവും , കാഴ്ചകളും സ്വതന്ത്രവും വിശാലവുമാണ്. ഞാൻ സ്വതന്ത്രനാക്കപ്പെട്ടിരിക്കുന്നു. ദീർഘമായ യാത്രയും  കഠിനമായ ചൂടും ശരീരത്തെയും മനസ്സിനെയും നല്ലവണ്ണം ഉലച്ചിട്ടുണ്ട്. അല്പം വിശ്രമിക്കണം എന്നിട്ടാവാം യാത്ര . ലഗേജുകൾ താഴെ ഒതുക്കി വെച്ച് പ്ലാറ്റ്ഫോമിലെ ഇരുമ്പു ബെഞ്ചിൽ ഞാനിരുന്നു. വിപിൻ സമീപത്ത് നിന്ന്  മൊബൈലിൽ എന്തോ തിരയുന്നുണ്ട്. ഞങ്ങൾ വന്ന വണ്ടി തേരട്ടയെ പോലെ പതിയെ ഇഴഞ്ഞ്  .... പിന്നെ വേഗമാർജ്ജിച്ച് പ്ലാറ്റ്ഫോമിൽ നിന്നുമകന്നു പോയി. സമീപത്തുള്ള മേൽപ്പാലത്തിന്റെ  അഴികളിൽ ഉറപ്പിച്ച ലോഹ ഫലകത്തിലെഴുതിയ അക്ഷരങ്ങളിലേക്ക് ഞാനൊരിക്കൽ കൂടി കണ്ണുകളോടിച്ചു. "ബോൽപൂർ ശാന്തിനികേതൻ " . വലിയൊരു സ്റ്റ...

ബംഗായനം

Image
ബോൽപൂരിലേക്ക് : ഹൗറയിൽ നിന്ന്  ബോൽപൂർ  ശാന്തിനികേതനിലെത്താൻ നൂറ്റി അമ്പത്തഞ്ച് കി മി ദൂരം താണ്ടേതുണ്ട്. ഇത് റോഡ് മാർഗ്ഗം സഞ്ചരിക്കുമ്പോൾ ഉള്ള ദൂരമാണ്. മുന്നേ കാൽ മണിക്കൂർ സമയം ഇതിനു വേണം. ട്രെയിൻ മാർഗ്ഗം ഞ്ചരിക്കുമ്പോൾ ഇത് 145 കി.മീ ആയി ചുരുങ്ങും. സമയം മുന്ന് പത്ത് ആയിരിക്കുന്നു.ഞങ്ങൾക്ക് പോകുവാനുള്ള വണ്ടിയുടെ സമയം. മൂന്ന് ഇരുപത്തഞ്ച് ആണ്. കാഴ്ചകളെ അതിന്റെ വഴിക്ക് വിട്ട് ക്ലോക് റൂമിലെത്തി ലഗേജുകൾ കരസ്ഥമാക്കിയതിനു ശേഷം  വണ്ടി പുറപ്പെടുന്ന പ്രന്ത്രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെത്തി. ഇതിനകം തന്നെ അത് പ്ലാറ്റ് ഫോമിലെത്തുകയും സീറ്റുകളെല്ലാം നിറയുകയും ചെയ്തിരിക്കുന്നു. പല കമ്പാർട്ടുമെന്റുകൾ കയറി ഒടുവിൽ അധികം തിരക്കില്ലാത്ത ഒന്നിൽ ഞങ്ങൾ നിലയുറപ്പിച്ചു. മൂന്നര മണിക്കൂർ യാത്രയുണ്ടിനിയും. ഒരു വശത്തുള്ള ലഗേജ് റാക്കിൽ ലഗേജുക വെച്ചതിനു ശേഷം ഒരു സീറ്റിന്റെ കമ്പിയിൽ ചാരി നിൽപായി. അസഹ്യമായ ചൂടിൽ കമ്പാർട്ട്മെന്റ്  ഒരു ഓവന്റെ പ്രതീതി ജനിപ്പിച്ചു. ബെയ്ക് ചെയ്യുവാനുള്ള ഭക്ഷണപദാർത്ഥങ്ങൾ പോലെ അടുക്കി വെക്കപ്പെട്ട മനുഷ്യ ജന്മങ്ങൾ . ചൂടു സഹിക്കാതെ ചിലർ തങ്ങളുടെ വസ്ത്രങ്ങൾ ഊരി ജാല...