ബംഗായനം
___ ബാവുൾ___
ബാവുൾ ഗായകൻ
ബാവുൾ ഗായകൻ
അതിവിശാലവും, ബൃഹത്തായതുമായ മേള ഒരു പ്രാവശ്യം ഒന്നോടിച്ചു കണ്ടപ്പോൾ തന്നെ ആകെ ക്ഷീണിച്ചു പോയി. അന്തരീക്ഷതാപനില അതിന്റെ മൂർദ്ധന്യത്തിൽ തന്നെ തുടരുന്നതു കാരണം ചൂടും, ദാഹവും സഹിക്കാവുന്നതിനപ്പുറമായിരുന്നു. കൈയിൽ കരുതിയിരുന്ന വെള്ളമൊക്കെ തീർന്നിരിക്കുന്നു.
മേളയിൽ പലയിടങ്ങളിലും ചായ
മേളയിൽ പലയിടങ്ങളിലും ചായ
ഉൾപ്പെടെ പല പാനീയങ്ങളും വിൽക്കുന്നുണ്ടായിരുന്നു. എങ്കിലുമൊരു പരീക്ഷണത്തിന് മുതിരാതെ ഒരു ഇളനീർ വില്പനക്കാരനെ ഞാൻ കണ്ടു പിടിച്ചു. സാമാന്യം വലിപ്പമുള്ളൊരു കരിക്കെടുത്ത് ഞാനയാൾക്ക് കൊടുത്തു. ഇളനീർ ചെത്തുന്നതിനിടയിൽ അയാളെന്നോട് കുശലാന്വേഷണങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഞാൻ കേരളത്തിൽ നിന്നാണെന്നും ചിത്രകാരനാണെന്നും പറഞ്ഞപ്പോൾ കലാഭവനിൽ നിന്ന് സോനാ ജ്ജോരി സന്ദർശിക്കുവാനെത്തുന്ന മലയാളികളായ ചിത്രകലാ വിദ്യാർത്ഥികൾ ഇവിടെ വരാറുണ്ടെന്നും , അവരെ പരിചയപ്പെട്ടിട്ടുണ്ടെന്നും അയാൾ അറിയിച്ചു. ചില കൂട്ടുകാർ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും കുറച്ചു കാലം മുമ്പ് കൊച്ചിയിൽ പോയിട്ടുണ്ടെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു.
കടുത്ത ചൂടിൽ വാടിയ ഇളനീർ ജലത്തിന് കുട്ടിക്കാലത്ത് സ്കൂൾ വിട്ട് വരുമ്പോൾ വഴിയരികിലെ തെങ്ങിൻ തോപ്പിൽ വീണു കിടക്കുന്ന കരിക്കിൽ നിന്നു ലഭിക്കുന്ന വെള്ളത്തിന്റെ വാട്ടച്ചുവയായിരുന്നു. ദാഹം അരുചിയെ മധുരമുള്ളതാക്കുകയും അസഹ്യമായ ചൂടിന് അല്പം ശമനം നൽകുകയും ചെയ്തു. കരിക്കുവില്പനക്കാരനെ വിട്ട് ഞാൻ വീണ്ടും മുന്നോട്ടു നടന്നു. ചെന്നെത്തിയത് ഒരു ബാവുൾ ഗായകന്റെ മുന്നിലായിരുന്നു.
ഏകനായിരുന്നു അയാൾ. നിലത്തു വിരിച്ചിട്ട വിരിയിൽ ഒരു കാൽ മടക്കി മറുകാൽ നീട്ടിയിരുന്ന്
വലതു കൈ ആകാശത്തിലേക്കുയർത്തി ഇടതു കൈയ്യിൽ പിടിച്ചിരിക്കുന്ന ഏക് താര മീട്ടി അയാൾ ഒരു ബാവുൾ ഗാനം ആലപിക്കുകയായിരുന്നു. സാന്താൾ ഭാഷയിലുള്ള ആ ഗാനത്തിന്റെ അർത്ഥമറിയില്ലെങ്കിലും അയാളുടെ കണ്ഠത്തിൽ നിന്നൊഴുകി വരുന്ന ഉച്ഛസ്ഥായിലുള്ളതും മധുരതരവുമായ ശബ്ദം ആരുടെ മനസ്സിനെയും കീഴടക്കാൻ പോകുന്ന തരത്തിലുള്ളതു തന്നെയായിരുന്നു.മഞ്ഞ നിറമുള്ള നീളമുള്ള കുർത്തയും, തലപ്പാവും. കോർത്തുടുത്ത ലുങ്കിയും, കഴുത്തിലണിഞ്ഞിരിക്കുന്ന രുദ്രാക്ഷമാലകളും അയാൾക്ക് ഒരു സന്യാസിയുടെ പരിവേഷം നൽകുന്നുണ്ടായിരുന്നു.
ഇന്ത്യൻ നാടോടി സംസ്കാരത്തിലെ അവധൂത പാരമ്പര്യമുള്ള ഒരു സമൂഹമാണ് ബാവുളുകൾ . സൂഫിസം , വൈഷ്ണവിസം, ബുദ്ധിസം താന്ത്രിക് ദർശനങ്ങളാണ് ഇവരുടെ ഗാനങ്ങളിൽ വിഷയങ്ങളായി വരുന്നത്. ടാഗോറിന്റെ കഥകളിലും, കവിതകളിലും ബാവുൾ സംഗീതത്തിന്റെ സ്വാധീനം കണ്ടെത്തുവാൻ കഴിയും.
ബാവുൾ സംഗീതത്തിന് പിന്നണിയായി പലതരം ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിൽ പ്രമു സ്ഥാനം വഹിക്കുന്നത് ഏക്‌താര എന്ന സംഗീതോപകരണമാണ്. ഒറ്റ തന്ത്രി മാത്രമുള്ള ഈ സംഗീതോപകരണത്തിൽ നിന്നുതിരുന്ന നാദം ആരെയും വശീകരിച്ചു കളയും. മുള, ചിരട്ട അല്ലെങ്കിൽ ചുരക്കയുടെ തൊണ്ട് നൂൽ കമ്പി, മൃഗങ്ങളുടെ തോൽ തുടങ്ങിയവയാണ് ഏക് താര നിർമ്മാണത്തിന് ആവശ്യമായി വരുന്ന സാധനങ്ങൾ .
ഉടക്കാത്ത ചിരട്ടയുടെ ഇരുവശവും വട്ടത്തിൽ മുറിച്ചു കളഞ്ഞ ശേഷം അതിന്റെ ഒരു ഭാഗത്ത് ആട്ടിൻ തോൽ പശ വെച്ച് ഒട്ടിച്ചു നിർത്തുന്നു. ഇനി ഒരു മുട്ടു മാത്രമുള്ള ഒരു മുളം തണ്ട് മുട്ടിന് അല്പം താഴെ വരെ കീറിയതിനു ശേഷം ചിരട്ടയുടെ ഇരുവശവും പിടിപ്പിക്കണം. മുളം തണ്ട് മുറിക്കുമ്പോൾ നിലനിർത്തേണ്ട മുട്ടിന് മുകളിൽ രണ്ടിഞ്ച് നിർത്തിയേ മുറിക്കാവു. കാരണം ഏകതാരയുടെ ശ്രുതി നിയന്ത്രണത്തിനുള്ള കുറ്റി (Tuning peg) ഇവിടെയാണ് പിടിപ്പിക്കേണ്ടത്. ഒരു ചെറിയ മുളം ചീള് ചെത്തി മിനുക്കി ഒരു തുഴയടെ രൂപത്തിലാക്കിയാൽ ഈ ഭാഗമായി. മുട്ടിന് മുകളിൽ ഒരു ചെറിയ ദ്വാരമിട്ട് ഈ ദ്വാരത്തിൽ കുറ്റി കയറ്റി വെക്കണം.ഇനി ചിരട്ടയിൽ ഒട്ടിച്ചു നിർത്തിയ തുകലിന്റെ നടുക്കായി ഒരു ചെറു ദ്വാരമിട്ട് അതിലൂടെ നൂൽ കമ്പി കടത്തി ,ചിരട്ടയിൽ പിടിപ്പിച്ച മുളം തണ്ടിൽ തുളയിട്ടുറപ്പിച്ചു നിർത്തിയിരിക്കുന്ന കുറ്റിയിൽ ഉറപ്പിക്കണം. കമ്പി വലിച്ചു മുറുക്കുമ്പോൾ തുകൽ കീറി പോകാതിരിക്കാൻ ഒരു കുടുക്ക് (Button) കമ്പിയുടെ അറ്റത്ത് പിടിപ്പിക്കണം. ഇത്രയും ചെയ്താൽ ഏക് താരയായി .
ഏക് താര കൂടാതെ ദൊത്താര, തബല ,ദോലക് , കൈമണി , ചിലങ്ക തുടങ്ങിയ ഉപകരണങ്ങളും ബാവുൾ സംഗീതത്തിനായുപയോഗിക്കുന്നു.
സോനാജ്ജോരിയിലേക്ക് നമുക്കിനിയും വരേണ്ടതുണ്ട്. കാരണം ഒരു കൊച്ചു കച്ചവടക്കാരനെ നമുക്ക് പരിചയപ്പെടുവാനുണ്ട്. നേരം ഇരുണ്ടു തുടങ്ങിയിരിക്കുന്നു. സോനാ ജ്ജോരി കാഴ്ചകൾക്ക് നമുക്ക് തൽക്കാലത്തേക്ക് ഒരു തിരശ്ശീലയിടാം.
___ ചന്ദ്രൻ മൊട്ടമ്മൽ___

Comments