Posts

Showing posts from March, 2025

ബംഗായനം

Image
 കാലോ ബാരി: ഞങ്ങളഭയം തേടിയെത്തിയ മരത്തിൻ്റെ ചുവട്ടിലുള്ള സിമൻ്റ് ബെഞ്ചിൽ ഇരുന്നു കൊണ്ട്  ദീപക് ഒരു കഥ പറഞ്ഞു. രവീന്ദ്രനാഥ ടാഗോർ ചൈനാ സന്ദർശനം കഴിഞ്ഞു വരുമ്പോൾ കൊണ്ടു വന്നതാണത്രെ ഈ മരം. അദ്ദേഹം നട്ട് പരിപാലിച്ച ആ മരമാണിന്ന് വലിയൊരു വൃക്ഷമായി ഈ കൊടും ചൂടിൽ ഞങ്ങളുടെ തലക്ക് മീതെ പടർന്നു പന്തലിച്ച് തണൽ ചൊരിഞ്ഞ് നിൽക്കുന്നത്. ഈ r ലോകത്തിന് ജ്ഞാനമധുരം നൽകുന്ന ശാന്തിനികേതനും അതിൽ നിന്നൊട്ടും വിഭിന്നമല്ലല്ലോ. ഗാന്ധിജി ശാന്തിനികേതനിലെത്തിയപ്പോൾ ടാഗോറുമായി സംഭാഷണം നടത്തിയ അതേ ഇരിപ്പിടത്തിലാണ് ഞങ്ങൾ ഇരിക്കുന്നതന്നെറിഞ്ഞപ്പോൾ ഉണ്ടായ വികാരം ഏത് വാക്കുകൾ കൊണ്ടാണ് ഞാനിവിടെ കുറിച്ചിടേണ്ടത്?!!.  പതിയെ ഞാനെഴുന്നേറ്റു. വിപിനും ദീപക്കും ഗഹനമായ എന്തോ ചർച്ചയിലാണ്. ഞാൻ പതിയെ ഒന്നു കണ്ണടച്ചു. ഇപ്പോഴവിടെ ഖാദി നൂലുകൾ കൊണ്ട് നെയ്തെടുത്ത ഒറ്റമുണ്ടുടുത്ത മെലിഞ്ഞ ആ വയോവൃദ്ധനും നീണ്ട തുവെള്ള താടിയുള്ള കൃശഗാത്രനായ ടാഗോറുമുണ്ട്. ചുറ്റും അവരുടെ സംഭാഷണം കൗതുകപൂർവ്വം, സൂക്ഷ്മം  ശ്രവിക്കുന്ന  കുറച്ചാളുകളും.  ഇങ്ങിനെ എത്രയൊ മഹാരഥന്മാരുടെ പുണ്യപാദങ്ങൾ പതിഞ്ഞ ഭ...

ബംഗായനം

Image
സ്വപ്ന ലോകത്ത് : ശാന്തിനികേതനെ കുറിച്ചെഴുതുമ്പോൾ അതിൻ്റെ ബാഹ്യമായ രൂപഘടനയെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിക്കുവാൻ പോകുകയാണെന് അർത്ഥമാക്കേണ്ടതില്ല. കാരണം  അനേകം വ്യക്തികളിലൂടെ എഴുത്തുകാരുടെ വിവിധ ലേഖനങ്ങളില, ടെ കുറിപ്പുകളിലൂടെ, ഇതിനകം നിർവ്വഹിക്കപ്പെട്ടിട്ടുണ്ട്. ഇൻ്റർനെറ്റിലെ വിവിധ സൈറ്റുകളിലും ആവശ്യമായ വിവരങ്ങൾ ലഭ്യമാണ്. അയതിനാൽ അത്തരമൊരു ശ്രമത്തിന് ഞാൻ മുതിരുന്നില്ല. എന്നാൽ നടവഴികൾക്കിരുവശവും കാണുന്ന മനോഹര ചിത്രങ്ങൾക്കക്ഷരരൂപം നൽകുവാനുള്ള ശ്രമം നടത്തേണ്ടി വരുമ്പോൾ ചില കാര്യങ്ങളെങ്കിലും കുറിച്ചിടാതിരിക്കുവാനും സാധിക്കില്ല. പുറത്തു നിന്നുള്ള സന്ദർശകർക്ക് എല്ലാ യ്പ്പോഴും അധികൃതരുടെ അനുവാദമില്ലാതെ ശാന്തിനികേതനകത്തേക്ക് കടന്നു ചെല്ലാൻ സാധിക്കില്ല.ദീപക് ഇത് മുൻകൂട്ടി അറിയിച്ചിരുന്നു. ദീപകിന് ശാന്തിനികേതനിൽ സ്റ്റുഡിയോ ഉള്ളത് കൊണ്ട് പ്രവേശനം ബുദ്ധിമുട്ടുള്ളതായി തീർന്നതുമില്ല. പ്രധാന കവാടമുപേക്ഷിച്ച് സെക്യൂരിറ്റി ചെക്കിങ്ങ് ഇല്ലാത്ത ഒരു ചെറിയ പ്രവേശന മാർഗ്ഗത്തിനരികിൽ ഞങ്ങളെ ഇറക്കി അകത്ത് കയറി ഇരിക്കാനും ആരെങ്കിലും ചോദിച്ചാൽ അദ്ദേഹത്തിൻ്റെ കൂടെ വന്നതാണ...

ബംഗായനം

Image
ശാന്തിനികേതനെന്ന സ്വപ്നഭൂമികയിലേക്ക് : ശാന്തിനികേതൻ എന്ന പേരു കേൾക്കാത്ത, മഹാകവി രവീന്ദ്രനാഥ ടാഗോറിനെ അറിയാത്ത ആരെങ്കിലും ഈ  ലോകത്തുണ്ടാകുവാൻ സാദ്ധ്യതയുണ്ടാവില്ല. കാരണം വിശ്വമഹാകവി  രവീന്ദ്ര നാഥ ടാഗോർ ഈ ലോകത്തിന് നൽകിയ ഏറ്റവും വിശിഷ്ടമായ പ്രസ്ഥാനമാണ് ശാന്തിനികേതൻ. നമ്മുടെ നാടിൻ്റെ അഭിമാനം. ദൈവഭക്തർക്ക് മക്കയും, യെരുശലേമും, കാശിയുമെക്കെ എങ്ങിനെയാണൊ അതുപോലെ  കലാകാരന്മാർക്കുള്ള ഒരു തീർത്ഥാടന കേന്ദ്രമാണ്.  ശാന്തിനികേതൻ എന്ന് പറയാം. ശാന്തിനികേതനിൽ പഠിക്കാനാഗ്രഹിക്കാത്ത , ശാന്തിനികേതൻ ഒരിക്കലെങ്കിലും കാണണമെന്നാഗ്രഹിക്കാത്ത ചിത്രകാരന്മാർ ഇന്ത്യയിലുണ്ടാകുമോ എന്ന് സംശയമാണ്. ചിത്രശില്പകലയുടെ ആദ്യ പാഠങ്ങൾ മറ്റിടങ്ങളിൽ നിന്ന് സ്വായത്തമാക്കിയതിനു ശേഷം ഉപരിപഠനത്തിന് ശാന്തിനികേതൻ തെരഞ്ഞെടുക്കുന്നവരുടെ മനസ്സും വെറൊന്നായിരിക്കുവാൻ വഴിയില്ല. എൻ്റെ മനസ്സിലുമുണ്ടായിരുന്നു ശാന്തിനികേതനെന്ന സ്വപ്നഭൂമി. കുത്തി വരക്കുന്നതിലുപരി വരയുടെ ഭംഗി ആസ്വദിക്കുന്നതായിരുന്നു ചെറുപ്പം മുതലുള്ള എൻ്റെ ശീലം. ചിത്രകല പ്രസ്ഥാനത്തെ കുറിച്ചോ , അത്തരമൊരു പാഠ്യപദ്ധതിയെ കുറിച്ചോ, പ്രദർശന ശാലകളെ കു...

ബംഗായനം

ഗ്രാമ ചാർത്തുകൾ :    ഇടതും വലതും നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകൾക്ക് നടുവിലൂടെ നീണ്ടു പോകുന്ന, വീതി കുറഞ്ഞ , കീലുകളടർന്ന പാതയിലൂടെ ഞങ്ങൾ മുന്നോട്ടു സഞ്ചരിച്ചുക്കൊണ്ടിരുന്നു.  കാഴ്ചകൾ ഒപ്പിയെടുത്തുള്ള യാത്രയായതിനാൽ  സ്കൂട്ടർ പതുക്കെ ആണ് ഓടിച്ചിരുന്നത്, നിരത്തുവക്കിൽ തണൽ മരങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇടക്ക് ,  പാറാവുകാരെ പോലെ അറ്റൻഷനായി നിൽക്കുന്ന ഈന്തപ്പനകളല്ലാതെ... ഒടുവിൽ ഞങ്ങൾ സഞ്ചരിച്ചു കൊണ്ടിരുന്ന പാത മറ്റൊരു പാതയുമായി ലയിച്ചു. അതൊരു   കവല ആയിരുന്നു. പഴയ കാല കേരളീയ ഗ്രാമങ്ങളിൽ കണ്ടു വന്നിരുന്ന തരം ആർഭാടങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ കവല.നിഷ്കളങ്കത തുളുമ്പുന്ന ഗ്രാമ്യചാരുത മാത്രമാണതിന് അലങ്കാരമായുണ്ടായിരുന്നത്. ഇനിയും യാത്ര തുടർന്നാൽ വെയിലു കൂടുകയും വര നടക്കാതാവുകയും ചെയ്തേക്കാം. അതുകൊണ്ട് ഈ കവലയിൽ തന്നെ ഈസലുകളുറപ്പിക്കാമെന്ന് തീരുമാനത്തിലെത്തി. ആധുനികതയുടെ പ്രസരമൊന്നും അധികമില്ലാത്ത ഒരു പ്രദേശം...' മൂന്നോ നാലോ ഒറ്റമുറി പിടികകൾ അല്ലാതെ. ഞാൻ നിൽക്കുന്നത് ചെളിമണ്ണു കുഴച്ചുണ്ടാക്കിയ കരിപുരണ്ട ഭിത്തികളുള്ള ഒരു ചായക്കടയുടെ സമീപത്തായിരുന്നു...