Posts

Showing posts from June, 2015

എന്റെ ആത്മം

നമ്മുടെ കടമ :-അനുകൂലമായ പരിതസ്ഥിതികളില്‍ വളരുന്ന വിളകള്‍ കരുത്തുള്ളവ ആയിരിക്കും.അത് കാലപ്രവാഹത്തില്‍ നശിച്ചു പോകുന്നില്ല.അമിതമായ പരിലാളനകള്‍ നല്‍കി അവയുടെ വളര്‍ച്ചക്ക് വിഘാതം സൃഷ്ടിക്കാതിരിക്കുക എന്നതാണ് നമ്മുടെ കടമയും കര്‍ത്തവ്യവും

എന്റെ ആത്മം

വ്രതം:-ശാരീരികവും മാനസികവുമായ  ശുദ്ധീകരണത്തിലൂടെ  സത്കര്‍മ്മങ്ങള്‍  ചെയ്യുവാനുള്ള  ഉപാധിയാകണം  വ്രതം.ചെയ്തുപോയ  പാപങ്ങള്‍ക്കുള്ള  കുമ്പസാരം കൂടിയാണത്‌ ഇനി ചെയ്യുവാന്‍  പോകുന്ന  പാപങ്ങള്‍ക്കുള്ള  മുന്‍‌കൂര്‍  ജാമ്യമല്ല..

എന്റെ ആത്മം

മാറ്റ്:-ഏതൊരു വിജയത്തിന്റെയും തിളക്കം അത് നേടുന്ന വഴികളെ ആശ്രയിച്ചിരിക്കുന്നു.കഠിനപ്രയത്നത്തിലൂടെ നേടുന്ന വിജയത്തിന് മൂല്യമേറുന്നത്‌ അത് കൊണ്ടാണ്.അല്ലാത്തവ ഭാവിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.

എന്റെ ആത്മം

ദിശാ സൂചികകള്‍ :-ദിശാസൂചികകള്‍ ചിലപ്പോള്‍ അവ്യക്തമായിരിക്കാം.ചിലപ്പോള്‍ കാലപ്പഴക്കത്താല്‍ അത് മാഞ്ഞു പോയതാകാം അല്ലെങ്കില്‍ ഏതെങ്കിലും വിരുതന്‍ അത് മായ്ച്ചതാകാം അതുമല്ലെങ്കില്‍ പൊടികള്‍ നിറഞ്ഞു കാഴ്ച്ചയെ മറക്കുന്നതുമാകാം..ഏതായാലും ഒരു അടയാളം കാണും...പ്രതീക്ഷയുടെ ഒരു അടയാളം...നാം ആദ്യം തിരയേണ്ടത് അതാണ്‌ കണ്ടെത്തുമ്പോള്‍ മാര്‍ഗ്ഗവും തെളിയും

ദാഹനീര്‍

Image
ഉച്ചിയിലുരുകി തിളയ്ക്കുന്ന സൂര്യന്റെ - യുലയില്‍ പ്രാണന്‍ വെടിഞ്ഞൊരു നാരായണക്കിളിതന്‍ ജഡം താണ്ടി ഞാന്‍ നീങ്ങവേ മനസ്സില്‍ തെളിഞ്ഞു പോയ്‌...പണ്ടൊരു - കിരാതബാണമേറ്റു പിടഞ്ഞൊരു പക്ഷിതന്നിണയുടെ രോദനം. പിന്നിട്ട പഥങ്ങളില്‍ വിരഹത്തിന്‍ ജ്വാലകള്‍ രാക്ഷസത്തിരമാലകള്‍ പോല്‍ വിഴുങ്ങാനടുക്കവേ.. മരുഭൂമിതന്‍ ചുട്ടുപൊള്ളുമീ മനല്‍ത്തരികളിലൊന്നായ് ഞാന്‍ മാറീടവേ... തീക്കാറ്റുകളാര്‍ത്തിയോടെന്നെ പുണര്‍ന്നീടവേ ദാഹജലത്തിനായര്‍ത്ഥിച്ച മുനിയുടെ മുന്നിലായ് ജീവജലം പകര്‍ന്നോരാ തരുണിയായ് നീ മാറുന്നു.. കൈക്കുമ്പിള്‍ നീട്ടി ഞാനിതാ നില്‍ക്കുന്നു പകര്‍ന്നീടുക ..നിന്‍ ഹൃദയമാം പാളയില്‍ - നിന്നൊരു തുള്ളി ജീവാമൃതം...നിന്‍ പ്രണയാമൃതം എന്നുള്‍താപം ശമിച്ചീടുവാന്‍...