ദാഹനീര്‍


ഉച്ചിയിലുരുകി തിളയ്ക്കുന്ന സൂര്യന്റെ -
യുലയില്‍ പ്രാണന്‍ വെടിഞ്ഞൊരു
നാരായണക്കിളിതന്‍ ജഡം താണ്ടി ഞാന്‍ നീങ്ങവേ
മനസ്സില്‍ തെളിഞ്ഞു പോയ്‌...പണ്ടൊരു -
കിരാതബാണമേറ്റു പിടഞ്ഞൊരു
പക്ഷിതന്നിണയുടെ രോദനം.
പിന്നിട്ട പഥങ്ങളില്‍ വിരഹത്തിന്‍ ജ്വാലകള്‍
രാക്ഷസത്തിരമാലകള്‍ പോല്‍ വിഴുങ്ങാനടുക്കവേ..
മരുഭൂമിതന്‍ ചുട്ടുപൊള്ളുമീ
മനല്‍ത്തരികളിലൊന്നായ് ഞാന്‍ മാറീടവേ...
തീക്കാറ്റുകളാര്‍ത്തിയോടെന്നെ പുണര്‍ന്നീടവേ
ദാഹജലത്തിനായര്‍ത്ഥിച്ച മുനിയുടെ മുന്നിലായ്
ജീവജലം പകര്‍ന്നോരാ തരുണിയായ് നീ മാറുന്നു..
കൈക്കുമ്പിള്‍ നീട്ടി ഞാനിതാ നില്‍ക്കുന്നു
പകര്‍ന്നീടുക ..നിന്‍ ഹൃദയമാം പാളയില്‍ -
നിന്നൊരു തുള്ളി ജീവാമൃതം...നിന്‍ പ്രണയാമൃതം
എന്നുള്‍താപം ശമിച്ചീടുവാന്‍...

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം