Posts

Showing posts from September, 2022

എന്റെ ആത്മം

____ അത്മം____ യാഥാർത്ഥ്യം :- നമ്മളിതു വരെ ചെയ്യാത്തതോ നമുക്ക പരിചിതമായതോ ആയ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരുമ്പോൾ നമ്മുടെ അജ്ഞത ചോദ്യകർത്താവിന്റെ മുന്നിൽ തുറന്നു കാണിക്കുന്നതാണ് നല്ലത്. അതല്ലാത്ത പക്ഷം മറ്റൊരു സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ നാം നിയോഗിക്കപ്പെടുന്നു എന്ന് കരുതുക. നാമാദ്യം സ്വീകരിച്ച സമീപനം നമ്മൾക്കപകീർത്തികരമായി തീരും. ____ ചന്ദ്രൻ മൊട്ടമ്മൽ___

എന്റെ ആത്മം

___ ആത്മം ___ പാണ്ഡിത്യം :- ഏതെങ്കിലും ഒരു ഗ്രന്ഥം നിരന്തരം പാരായണം ചെയ്യുമ്പോൾ ആ ഗ്രന്ഥം ഹൃദിസ്ഥമാക്കുവാനെ അയാൾക്ക് സാധിക്കുന്നുള്ളു. അതിന്റെ അന്ത:സത്ത മനസ്സിലാകണമെങ്കിൽ വൈജ്ഞാനിക സാഹിത്യങ്ങളോട് ചങ്ങാത്തം കൂടുവാനുള്ള താല്പര്യം അയാൾക്കുണ്ടാകണം. ___ ചന്ദ്രൻ മൊട്ടമ്മൽ __

വാഗ്മി

___വാഗ്മി___ സാർത്ഥകമായും ഫലപ്രദമായും വാക്കുകൾ പ്രയോഗിക്കുന്ന ഒരാൾ, മിതമായും സാരവത്തായുമായി ഭാഷ പ്രയോഗിക്കുന്ന ഒരാൾ .... വാഗ്മി എന്ന വാക്കിന്റെ അർത്ഥാന്തരങ്ങളിലേക്ക് കടന്നു ചെല്ലുമ്പോൾ നമ്മുടെ മുന്നിലെത്തുന്നത് പ്രധാനമായും ഈ രണ്ട് വാചകങ്ങളായിരിക്കും എന്ന് തോന്നുന്നു. ഒപ്പം ഞാനിതു കൂടി ചേർക്കുവാനാഗ്രഹിക്കുന്നു. ശബ്ദ സൗകുമാര്യം കൊണ്ട് ഒരു മധുര സംഗീതം പോലെ അനുവാചകന്റെ അന്തരാളങ്ങളിൽ വാക്കുകൾ കൊണ്ട് അമൃതവർഷം പെയ്യിക്കുന്ന ഒരാൾ. യൂ ട്യൂബിലുടെ മാത്രം കേട്ട് പരിചയമുള്ള ആ വാഗ്ധോരണി നേരിട്ട് , മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിർന്നിമേഷനായി നോക്കി ആ നാദധാരയിൽ ലയിച്ചിരിക്കുമ്പോൾ തിങ്ങിനിറഞ്ഞ സദസ്സിലിരിക്കുന്ന ഓരോ ആളിലേക്കും ഒരു നിമിഷം ഞാൻ കണ്ണുകളോടിച്ചു. അത്ഭുതം !!! ആരും ഈ ലോകത്തില്ല. എല്ലാവരും മറ്റൊരു ലോകത്താണ്. ശരീരങ്ങൾ മാത്രമെ ഇവിടെയുള്ളൂ. നിശ്ശബ്ദം .... നിശ്വാസങ്ങൾ കൊണ്ടു പോലും ഈ അന്തരീക്ഷത്തെ ആരും മുറിപ്പെടുത്തുന്നില്ല. സുനിൽ. പി.ഇളയിടം എന്ന ആറടി പൊക്കക്കാരൻ എന്ത് മാന്ത്രിക ശക്തിയാണ് ഞാനടക്കമുള്ളവരുടെ മേൽ പ്രയോഗിച്ചിരിക്കുന്നത് ? ഇടക്കാരുടെയോ ഒരു അഭിപ്രായം ഞാൻ ശ്രവിച്ചിരുന്ന...

ബസവ - ജീവിത വർണ്ണങ്ങളുടെ തനത് മിശ്രണം.

ചെറുപ്പം മുതൽക്ക് തന്നെ ധാരാളം സിനിമകൾ കാണുമെങ്കിലും ആസ്വാദനത്തിലുപരി സിനിമ എന്ന മാധ്യമം ഒരു ആവേശമായോ ബാധയായോ എന്നെ ഇതുവരെ ബാധിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാൽ കഴിഞ്ഞ ദിവസം പ്രിയ സുഹൃത്ത് വിനു നാരായണന്റെ ബസവ എന്ന കന്നഡ സിനിമയുടെ പ്രിവ്യൂ ഷോ മംഗലാപുരം ഭാരത് മൂവീസിൽ നടീ നടന്മാരുടേയും, സംവിധായകന്റെയും മറ്റ് സാങ്കേതിക വിദഗ്ധരുടേയും കൂടെയിരുന്ന് കാണുവാനുള്ള ഭാഗ്യമുണ്ടായി. കന്നഡ, തുളു ഭാഷകൾ സംസാരിക്കുന്നയിടങ്ങളിൽ കാളകളെ അലങ്കരിച്ച് നാദസ്വരത്തിന്റെ അകമ്പടിയോടെ വീടുകൾ തോറുമെത്തുന്ന നാടോടി കുടുംബംങ്ങളെ കാണാം. ഇവർ ബസവർ എന്നറിയപ്പെടുന്നു. അത്തരമൊരു കുടുംബത്തിൽ സംഭവിക്കുന്ന അനിഷ്ടകരമായ സംഭവങ്ങളുടെ ഹൃദ്യമായ ആവിഷ്കാരമാണ് ബസവ എന്ന സിനിമ . ഒരു ടെക്നിക്കൽ പ്രിവ്യൂ ഷോ കാണുന്ന ഒരാൾ അതിന്റെ സാങ്കേതിക വശങ്ങളെ വിലയിരുത്തുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടതെന്ന് ഞാൻ കരുതുന്നു. എന്നാൽ ഞാനൊരു സാങ്കേതിക വിദഗ്‌ധൻ അല്ലാത്തത് കൊണ്ട് തന്നെ പ്രേക്ഷക പക്ഷത്ത് നിന്ന് ഈ സിനിമയെ കുറിച്ച് സംസാരിക്കുവാനാണെനിക്കിഷ്ടം. കാമ്പുള്ളതും കെട്ടുറപ്പുള്ളതുമായ ഒരു കഥ തന്നെയാണ് കഥാകാരൻ സുഭാഷ് വനശ്രീ സംവിധായകൻ വിനു നാരായണന...