Posts

Showing posts from September, 2025

ഇരകൾ

Image
        മഹാനഗരപാലികയിലെ തിരക്കുകൾക്ക് സജീവത കൈവരുന്നതിന് മുൻപ്  പ്രവർത്തി സ്ഥലത്തെത്തിച്ചേരുവാനുള്ള തിടുക്കത്തിലായിരുന്നു ഞാൻ. ആദ്യ ദിനം റാപ്പിഡൊ സേവനം സ്വീകരിച്ചെങ്കിലും തുടർ ദിനങ്ങളിൽ ഇതഭികാമ്യമായി തോന്നിയില്ല കാരണം അരമണിക്കൂർ യാത്രക്ക് 750 രൂപയോളം ചിലവിടേണ്ടി വരും. പൊതുഗതാഗതം ഉപയോഗപ്പെടുത്തിയാൽ പോക്കുവരവ്  അൻപത് രൂപയിലൊതുങ്ങും. ശീതീകരിച്ച ബസ്സിലാണെങ്കിൽ നൂറു രൂപയും. പക്ഷെ നമ്മുടെ സമയം ക്രമപ്പെടുത്തേണ്ടിവരുമെന്ന് മാത്രം നഗരയാത്രയിൽ നമ്മളെ ഏറെ സഹായിക്കുന്ന ഒന്നാണ് ബസ്സുകളുടെ ക്രമനമ്പറുകൾ. ഏത് സ്ഥലത്താണോ നമുക്കെത്തേണ്ടത് ആ നമ്പർ പ്രദർശിപ്പിച്ചിരിക്കുന്ന ബസ്സുകളിൽ കയറിയാൽ മതി. എന്നാൽ ഇതേ സ്ഥലത്തേക്കു തന്നെ പല വഴികളിലൂടെ സഞ്ചരിച്ചെത്തുന്ന ബസ്സുകൾക്ക് നമ്പറിൽ ആംഗലേയാക്ഷരങ്ങൾ കൂടെ ചേർത്തിട്ടുണ്ടാകും. ഇതും ബസ്സുകൾ തിരിച്ചറിയുവാൻ സഹായിക്കുന്നു. നിർഭാഗ്യവശാൽ സൈറ്റ് സന്ദർശനത്തിന് ഓൺലൈൻ റാപ്പിഡൊ സേവനം സ്വീകരിച്ചതിനാൽ  ആ പ്രദേശത്തേക്കുള്ള ബസ്സ് നമ്പർ ഞാനറിഞ്ഞു വെച്ചിരുന്നില്ല. ഇതൊരു ചെറിയ ആശങ്കയ്ക്ക് വഴിവെച്ചെങ്കിലും കന്നഡ ഭാഷ എഴുതാനും വായിക്കു...

ബംഗായനം

Image
  കൊൽക്കത്തയുടെ കവാടത്തിൽ: കുളി നൽകിയ സുഖാലസ്യത്തിൽ നന്നായൊന്നുറങ്ങിയെഴുന്നേറ്റപ്പോഴേക്കും യാത്രാ ക്ഷീണമൊന്നടങ്ങി. വീണ്ടും വിസ്തരിച്ചൊരു കളി നടത്തി പുറത്തേക്ക് പോകാനായി ഒരുങ്ങി. ഹോട്ടലിൻ്റെ താഴത്തെ നില ബാർ ആണ്. ഒരു ഡാൻസ് ബാറും ഇതിനനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്. നഗരം രാത്രിയെ വരവേൽക്കാനൊരുങ്ങി കഴിഞ്ഞിരിക്കുന്നു. വല്ലതും കഴിച്ചിട്ടാവാം രാത്രി സഞ്ചാരം എന്ന് തീരുമാനിച്ച് തെരുവിലൂടെ പതിയെ നടന്നു. ഒരു സൗത്ത് ഇന്ത്യൻ ഡിഷ് ആണ് ലക്ഷ്യം. ഹോട്ടൽ അന്വേഷിച്ച് അങ്ങുമിങ്ങും നോക്കി നടക്കുമ്പോൾ ഒരു ഹോട്ടലിൻ്റെ പേര് കൗതുകം ജനിപ്പിച്ച് ദൃഷ്ടിപഥത്തിലെത്തി. "ഹിന്ദു ഹോട്ടൽ ". പല സ്ഥലങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു ഹോട്ടലിൻ്റെ പേര് ഇത്തരത്തിൽ എവിടെയും കണ്ടിരുന്നില്ല. ഇംഗ്ലീഷ് ദിനപത്രമായ "ദി ഹിന്ദു " മാത്രമാണ് ഇതിനൊരപവാദമായി ഒരു പൊതു സംരഭത്തിന് കണ്ടത്. ഹിന്ദു ഭക്ഷണം പിന്നീടൊരിക്കലാവാം എന്ന് തീരുമാനിച്ച്  മുന്നോട്ട് നടന്നപ്പോൾ ഒരു  തമിഴ് മൊഴി കാതിലെത്തി. ഹാ !!!....ആശ്വാസം. ഹോട്ടലിനകത്ത് ഹൗറയിലെയും കൊൽക്കത്തയിലേയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഫോട...