പുഴുക്കുത്തുകളെ തിരിച്ചറിയുക.
പുഴുക്കുത്തുകളെ തിരിച്ചറിയുക Posted by chandran mottammal on January 19, 2013 at 6:07pm View Blog സോഷ്യല്‍ സൈറ്റുകള്‍ മനുഷ്യസമൂഹത്തിനു നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല.ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന എത്ര ചെറിയ കാര്യം പോലും തത്സമയം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഇതിനു സാധിക്കുന്നു.അതിനു ഒരാള്‍ക്ക് വലിയ പരിജ്ഞാനം ഒന്നും ആവശ്യമില്ല.ഒരു ഭരണ കൂടത്തിനെതിരെ ജനാധിപത്യ വിപ്ലവങ്ങള്‍ സൃഷ്ടിക്കുവാന്‍ വരെ സോഷ ്യല്‍ സൈറ്റുകള്‍ക്ക് കഴിയുന്നു. അറബ് വസന്തം എന്ന പേരില്‍ ഈജിപ്തില്‍ അടക്കം നാം ഇത് കണ്ടു. മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ഒരു പീഡനവും (അതിനിപ്പോള്‍ പലതരം ഭാഷ്യങ്ങള്‍ വരുന്നുണ്ട്),ബാല്‍ താക്കറെ എന്ന ഒരുരാഷ്ട്രീയനേതാവിന്റെമരണം ഇത്യാദി കാര്യങ്ങളിലൂടെ നമ്മള്‍ ഇന്ത്യക്കാരും സോഷ്യല്‍ സൈറ്റുകളുടെ ശക്തി അനുഭവിച്ചറിഞ്ഞിരിക്കുന്നു. ഞാന്‍ ഈ കുറിപ്പിലൂടെ പറയുന്നത് ഇത്തരം വിപ്ലവങ്ങളെ കുറിച്ചല്ല.മറിച്ച് സോഷ്യല്‍ സൈറ്റുകള്‍ ,ഉപയോഗിക്കുന്നതി- നെയും,ദുരുപയോഗം ചെയ്യുന്നതിനെയും കുറിച്ചാണ്.എന്താണ് സോഷ്യല്‍ സൈറ്റുകളുടെ ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്തിരിക്കുക?.ഇതിനുള്ള ഉത്തരമായി എനിക്ക് തോന്നുന്നത് ഇതാണ് .ഒരാളുടെ അറിവ...