പരാന്നഭോജികള്‍
- Get link
- X
- Other Apps
പുതുപുത്തന്‍ സാങ്കേതികവിദ്യകളെ കുറിച്ചും പെണ്ണഴകിനെ കുറിച്ചും അവളുടെ അല്‍പ വസ്ത്രധാരണത്തെ രീതിയെ കുറി
ച്ചും അതുമൂലം ചില ചേട്ടന്മാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ ഫലമായി ഉടലെടുക്കുന്ന ബലാല്‍സംഗ കലകളെ കുറിച്ചും അത് നേരിടാന്‍ ചെയ്യേണ്ട മാര്‍ഗ്ഗങ്ങളെ കുറിച്ചും നടന്നും മലര്‍ന്നും, ചെരിഞ്ഞും കമിഴ്ന്നും കിടന്നു കൂലങ്കഷമായി ചിന്തിക്കുകയും, അതിശക്തമായി പ്രതികരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തിലാണ് എന്റെ ചിന്തകളെ കടന്നാക്രമിച്ചു വിശപ്പെന്ന മഹാവ്യാധി എന്നെ പിടികൂടിയത്.
ഇനി അല്പം ചിന്ത ഭക്ഷണത്തെ കുറിച്ചും ആവാം എന്ന തോന്നല്‍ ഉടലെടു ത്തതും ഈ വിശപ്പിനെ കുറിച്ചുള്ള തോന്നലാകുന്നു.
ഫേസ്ബുക്കിലും സമാനമായ പല ബുക്കുകളിലും പട്ടിണി മൂലം എല്ലും തോലും മാത്രമായി ഈ ലോകത്ത് ജീവിച്ചു വിലസു
ന്ന,മാലിന്യ കൂമ്പാരങ്ങളിൽ നിന്ന് പോലും ഒരു നേരത്തെ പശിയടക്കാന്‍ അന്നം തിരയുന്ന പാവപ്പെട്ട ദരിദ്ര നാരായണന്‍ മാ
രുടെ ദയനീയ ചിത്രങ്ങള്‍ കയറ്റിവിട്ടു തങ്ങള്‍ക്ക് അവരോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കകുകയും ,സര്‍ക്കാരിനെതിരെ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചും സമരങ്ങള്‍ നടത്തിയും നമ്മള്‍ നമ്മുടെ ജീവിതം ധന്യമാക്കുന്നു.
കൃഷിയും കാര്‍ഷിക സംസ്കാരവും നമ്മുടെ ഇടയിലേക്ക് ശക്തമായി തിരിച്ചു വന്നാലേ നമുക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പു വരു
ത്താനും ഭക്ഷണ സാമഗ്രികളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സാധിക്കൂ.അതിനു നല്ല ഇച്ഛാശക്തിയും അധ്വാനിക്കുവാന്‍
ഉള്ള ശക്തിയും നമ്മള്‍ നേടേണ്ടിയിരിക്കുന്നു.കൃഷി പണി ചെയ്യുന്നവ ര്‍ക്ക് പ്രോല്‍സാഹനം നല്‍കുവാനുള്ള ഒരു നല്ല മനസ്സ്
നമ്മള്‍ ആര്ജ്ജിച്ചെടുക്കേണ്ടിയിരിക്കുന്നു.സോഷ്യല്‍ സൈറ്റുകളില്‍ സിനിമയെയും ക്രിക്കറ്റിനെയും സമൂഹത്തില്‍ ഉണ്ടാകുന്ന
മൂല്യച്യുതികളെക്കുറിച്ചും ചര്‍ച്ചകലും പ്രചാരണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും കൃഷി സംബന്ധമായ ചര്‍ച്ചകളോ പ്രചാരണങ്ങളോ
ഉണ്ടാകുന്നില്ല.അഥവാ ഉണ്ടായാല്‍ തന്നെ അത് ആരാലും ശ്രദ്ധിക്കപ്പെടാതെ വിസ്മരിക്കപ്പെടുന്നു.
. പുതു തലമുറ ആധുനിക സാങ്കേതികവിദ്യകളുടെ (കൃഷി സംബന്ധമായതല്ല)പിറകെ മാത്രം ഓടുകയും ഒഴിവു വേളകള്‍ ഇന്റര്‍നെറ്റ്, ടെലിവിഷന്‍ പരിപാടികള്‍ക്ക് മുന്നിലും മാത്രം ചിലവഴിക്കുകയും ചെയ്യുമ്പോള്‍ മണ്മറഞ്ഞു പോകുന്നത് ഒരു
നല്ല സംസ്കാരമാണ്.നമ്മള്‍ നമ്മള്‍ നടന്നു കയറുന്നതോ ഗുരുതര മായ ഭക്ഷ്യ പ്രതിസന്ധിയിലേക്കും. നമ്മള്‍ എങ്ങോട്ടാണ് യാത്ര ചെയ്യുന്നത്?.ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലേക്കോ. നമ്മുടെ ഈ അനങ്ങാപ്പാറ നയവും മടിയും ബഹു -രാഷ്ട്ര കുത്തക്കള്‍ മുതലെടുക്കുന്നു.ആംവേയും ,മാക് ഡോണാള്‍ഡും മറ്റിതര കമ്പനികളും തഴച്ചു വളരുന്നു.സാധാരണക്കാര്‍
മെലിഞ്ഞു മെലിഞ്ഞു ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നു.
" ഹോ എന്തൊരു വില സാധാരണക്കാര്‍ ഇവിടെ എങ്ങിനെ ജീവിക്കും "എന്നും കേള്‍ക്കുന്ന ഒരു സ്ഥിരം പല്ലവിയാണിത്
ഇങ്ങിനെ പരിതപിക്കേണ്ടതുണ്ടോ? നമ്മുടെ മുന്‍തലമുറ ഇത് പോലെ പരിതപിക്കുന്നത് കേട്ടിട്ടുണ്ടോ?അവര്‍ നമുക്ക് വേണ്ടി
തൊടിയില്‍ പച്ചക്കറികളും കിഴങ്ങ് വര്‍ഗ്ഗങ്ങളും നാട്ടു വളര്‍ത്തി അത് കൊണ്ട് തന്നെ ചന്തയില്‍ നിന്നും ഇതൊന്നും കാശ് കൊടുത്ത് വാങ്ങേണ്ടി വന്നില്ല.വീട്ടു മുറ്റത്ത് പോലും അവര്‍ പന്തലുയര്‍ത്തി അമരയും,നിത്യവഴുതിന പോലുള്ള പയര്‍ വര്‍ഗ്ഗങ്ങളും നട്ടു.നമ്മള്‍ എന്താണ് ചെയ്യുന്നത്?.വീട്ടു പറമ്പിന്റെ നാലതിരുകള്‍ നമുക്കറിയില്ല.മുറ്റം നമ്മള്‍ ഇന്റെര്‍ലോക്കിംഗ്
ചെയ്തും കളിമണ്‍ ഓടുകള്‍ പാകിയും ഒരു തുള്ളി മഴവെള്ളം പോലും ഭൂമിയിലേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നു. മര -ച്ചീനിയും ചേമ്പും കാച്ചിലും മറ്റിതര വിളകളും നിറഞ്ഞ തൊടികള്‍ തരിശിടുകയോ,നാണ്യവിളകള്‍ മാത്രം നടുകയോചെ
യ്യുന്നു. കാരണം നമുക്ക് കാശ് മാത്രം മതിയല്ലൊ?...
ഇതെഴുതുമ്പോള്‍ നെല്‍വയലുകള്‍ നികത്തുന്നതിലൂടെ ഉണ്ടാകുന്നതു മൂലവും ,നെകൃഷി ഉപേക്ഷിച്ചു നാണ്യവിളകള്‍ മാത്രം ചെയ്യുന്നതിന്റെയും ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നാസയുടെ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ കേരളത്തെ കുറിച്ചുള്ള
വാര്‍ത്ത എന്റെ മുന്നിലുണ്ട്.കേരളം ഭീകരമായ വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന് അത് മുന്നറിയിപ്പ് തരുന്നു.അല്ലെങ്കിലും നമ്മള്‍
ഇങ്ങിനെ തന്നെയാണല്ലോ.നമുക്ക് നമ്മുടെ പ്രശ്നങ്ങള്‍ അറിയാന്‍ സായിപ്പ് തന്നെ പറഞ്ഞു തരേണ്ടി വരുന്നു.നമുക്കുണരാം ..
മഴവെള്ള സംഭരണത്തിലൂടെ ജലസുരക്ഷ നടത്താം..തൊടികള്‍ ഹരിതസമൃദ്ധമാക്കാം..
V
- Get link
- X
- Other Apps
Comments