എന്നെ തിരയുന്ന ഞാന്‍
- Get link
- X
- Other Apps
എന്നെ തിരയുന്ന ഞാന്‍..
സാഗരസീമയില്‍ മറഞ്ഞുപോയ് അര്‍ക്കനും..
വിജനമീ താരയിലേകനായ് നിശ്ചലം
നില്‍പ്പൂ.... ദിശയറിയാതെ ഞാന്‍ ....
ചലിക്കുന്നില്ല പാദങ്ങള്‍ തെല്ലുമേ
തപിച്ചിടുന്നു അന്തരംഗവും ,ഹൃദയവും..
അറിയാതെയുള്ളില്‍ നിന്നുയര്‍ന്നൊരു ഗദ്ഗദ-
മുള്ളിലൊതുക്കി നിന്നീടവേ
പാതവക്കിലെ തണല്‍ മര ചില്ലയില്‍
കൂട് കൂട്ടുന്നു..അന്ധകാരപക്ഷികള്‍....
ചിറകടിച്ചു പറന്നടുത്തീടുന്നു
ദ്രംഷ്ട്രകള്‍ നീട്ടി മോഹമാം വ്യാളികള്‍.
ജഡിലമോഹങ്ങള്‍ വെടിഞ്ഞെനിക്കു ഞാനാകണം
ഇരുളിലൊരു പൊന്‍ തിരി വെട്ടമാകണം
നടന്നിടട്ടെ ഞാനേകനായ്
പൊതിയുമിരുളാം വാത്മീകം തകര്‍ത്തുടന്‍
എന്നിലെയെന്നെ തിരയുവാന്‍.... .......... ...
- Get link
- X
- Other Apps
Comments