പുഴുക്കുത്തുകളെ തിരിച്ചറിയുക.
പുഴുക്കുത്തുകളെ തിരിച്ചറിയുക
Posted by chandran mottammal on January 19, 2013 at 6:07pm
View Blog
സോഷ്യല്‍ സൈറ്റുകള്‍ മനുഷ്യസമൂഹത്തിനു നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല.ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന എത്ര ചെറിയ കാര്യം പോലും തത്സമയം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഇതിനു സാധിക്കുന്നു.അതിനു ഒരാള്‍ക്ക് വലിയ പരിജ്ഞാനം ഒന്നും ആവശ്യമില്ല.ഒരു ഭരണ കൂടത്തിനെതിരെ ജനാധിപത്യ വിപ്ലവങ്ങള്‍ സൃഷ്ടിക്കുവാന്‍ വരെ സോഷ്യല്‍ സൈറ്റുകള്‍ക്ക് കഴിയുന്നു. അറബ് വസന്തം എന്ന പേരില്‍ ഈജിപ്തില്‍ അടക്കം നാം ഇത് കണ്ടു. മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ഒരു പീഡനവും (അതിനിപ്പോള്‍ പലതരം ഭാഷ്യങ്ങള്‍ വരുന്നുണ്ട്),ബാല്‍ താക്കറെ എന്ന ഒരുരാഷ്ട്രീയനേതാവിന്റെമരണം ഇത്യാദി കാര്യങ്ങളിലൂടെ നമ്മള്‍ ഇന്ത്യക്കാരും സോഷ്യല്‍ സൈറ്റുകളുടെ ശക്തി അനുഭവിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഈ കുറിപ്പിലൂടെ പറയുന്നത് ഇത്തരം വിപ്ലവങ്ങളെ കുറിച്ചല്ല.മറിച്ച് സോഷ്യല്‍ സൈറ്റുകള്‍ ,ഉപയോഗിക്കുന്നതി-
നെയും,ദുരുപയോഗം ചെയ്യുന്നതിനെയും കുറിച്ചാണ്.എന്താണ് സോഷ്യല്‍ സൈറ്റുകളുടെ ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്തിരിക്കുക?.ഇതിനുള്ള ഉത്തരമായി എനിക്ക് തോന്നുന്നത് ഇതാണ് .ഒരാളുടെ അറിവുകളും കഴിവുകളും മറ്റൊരാളുമായി കൈമാറാനും,മറ്റുള്ളവരില്‍ നിന്നും സ്വീകരിക്കുവാനും ഉള്ള ഒരു വേദി.ഇതിന്റെവാണിജ്യപരമായ വശങ്ങളെക്കുറിച്ച് ഞാന്‍ പരാമര്‍ശിക്കുന്നില്ല.ലോകത്തിന് റെ ഏതു കോണിലുമുള്ള ,ഏതു തരം ആള്‍ക്കാരുമായും നമുക്ക് എവിടെനിന്നും ഈ സൈറ്റുകളിലൂടെ സംസാരിക്കുവാനും, ചര്‍ച്ചകള്‍ നടത്തുവാനും നമുക്ക് കഴിയുന്നു.ഇതൊരു വിഷയത്തെ കുറിച്ചും നമുക്കുള്ള അറിവുകളും അജ്ഞതകളും പങ്കുവെക്കുവാനും,തെറ്റുകള്‍ തിരുത്തി കൂടുതല്‍ അറിവുകള്‍ സമ്പാദിക്കുവാനും നമുക്ക് കഴിയുന്നു.നമ്മെ ഇതിനു
പ്രാപ്തരാക്കുന്ന ഈ സൈറ്റുകളുടെ നല്ല വശങ്ങള്‍ എത്രമാത്രമാണെന്ന് നമുക്കൂഹിക്കാമല്ലോ?എന്നാല്‍ ഇത്തരംസൈറ്റുകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തു കൊണ്ട് ഇതിനെ ദുരുപയോഗം ചെയ്തു തങ്ങളുടെ കാര്യങ്ങള്‍ നേടിയെടുക്കുന്ന ദുഷ്ടശക്തികള്‍ മറുവശത്തുണ്ടെന്ന കാര്യവും നാം വിസ്മരിച്ചു കൂട.
സോഷ്യല്‍ സൈറ്റുകള്‍ അപകടകാരികള്‍ ആണോ?അല്ലേയല്ല അത് നല്ലരീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍.
ഇത്തരം സൈറ്റുകളുടെ ഗുണവശങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.ഗ്രന്ഥാലയങ്ങള്‍ നിറഞ്ഞ ഒരു നാട്ടില്‍ നിന്നും വന്ന,എനിക്ക് ഈ മറുനാട്ടില്‍ നല്ല വായന താരമാക്കി തരുന്നതും ,എന്റെ നാടുമായി നിരന്തരം ബന്ധപ്പെടാന്‍ സഹായിക്കുന്നതും എന്റെ ജോലി സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും മുതല്‍ കൂട്ടാവുന്നതും ഈ സൈറ്റുകള്‍
തന്നെയാണ്.എന്റെ സമാനചിന്താഗതിക്കാരായ ആള്‍ക്കാരുമായി അനുഭവങ്ങള്‍ പങ്ക്വെക്കുവാനും.അവരുടെ സൃഷ്ടികളും രചനകളും കാണുവാനും ,അഭിപ്രായങ്ങള്‍ അറിയിക്കുവാനും സാധിക്കുന്നതിനും എനിക്ക് സാധിക്കുന്നു. സംഗീതം ആസ്വദിക്കുവാന്‍ കഴിയുന്നു.സിനിമകള്‍ കാണുവാന്‍ കഴിയുന്നു.എന്റെ സൃഷ്ടികളും രചനകളും മറ്റുള്ളവരുമായി പങ്കുവെച്ചു അഭിപ്രായങ്ങള്‍ തേടുവാനും കഴിയുന്നു. അറിവുകള്‍ ശേഖരിക്കുന്നതി നോടൊപ്പം ,കൈമാറുന്നതി നോടൊപ്പം ഇത്തരം സൈറ്റുകള്‍ നമുക്ക് നല്‍കുന്നത് ലോകത്താകമാനം ഉള്ള ആള്‍ക്കാരുമായി നല്ല സൌഹൃദങ്ങള്‍ നേടിയെടുക്കുന്നതിനുള്ള അവസരം കൂടി ആണല്ലോ.ഇവിടെ
ആണ് പലര്‍ക്കും തെറ്റുകള്‍ സംഭവിക്കുന്നത്.സൌഹൃദങ്ങളുടെ എണ്ണം ആയിരങ്ങളുടെ മേല്‍ എത്തിക്കുവാന്‍ പാടു പെടു -മ്പോള്‍ നേടിയെടുത്ത സൌഹൃദങ്ങളുടെ വിശ്വാസ്യത ആരും കണക്കിലെടുക്കുന്നില്ല.ഇങ്ങിനെയ ുള്ളവര്‍ ചതിക്കപ്പെടുന്നു.കാര-ണം ചതിക്കുഴികള്‍ ഒരുക്കപ്പെടുന്നത് ഇത്തരക്കാര്‍ക്ക് വേണ്ടിയാകുന്നു.ഒരു സൌഹൃദ സന്ദേശം കിട്ടിയാല്‍ അയാളുടെ താളില്‍ ചെന്ന് അയാള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എന്തെന്ന് ആദ്യം വിലയിരുത്തുക.അയാള്‍ ഏതു തരത്തിലുള്ള സൌഹൃദമാണ് തേടുന്നതെന്ന് ആരായുക,നമ്മുടെ ചിന്തകളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ മാത്രം അവരെ കൂട്ടിച്ചേര്‍ക്കുക.അല്പം സമയം എടുത്തിട്ടായാലും സാരമില്ല.ചിലര്‍ ആദ്യം മാന്യമായി ഇടപെടുകയും പിന്നെ തങ്ങളുടെ വിശ്വരൂപം പ്രകടിപ്പിക്കുകയും ചെയ്യാം. വേറൊരു അവസരം കൊടുക്കേണ്ട ആവശ്യമില്ല.
എന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യം നിങ്ങള്‍ക്കെത്ര സുഹൃത്തുക്കള്‍ ഉണ്ടെന്നാണ്.നൂറില്‍ താഴെ മാത്രമേ ഉള്ളൂ എന്ന ഉത്തരം കേട്ടാല്‍ അവരുടെ മുഖത്ത് വരുന്നത് ഒരു തരം പുച്ഛഭാവമായിരിക്കും..എന്നിട്ടി ങ്ങിനെ പറയും''എനിക്ക് ഇപ്പോള്‍ മൂവായിരം ഉണ്ട്.അത് അയ്യായിരം തികയ്ക്കണ''മെന്നു.എന്തിനാണ് ഇത്രയും സൌഹൃദങ്ങള്‍? അത് കൊണ്ട് എന്ത് നേട്ടമാണുള്ളത്?.എനിക്കിതുവരെയു ം മനസ്സിലായിട്ടില്ല. ഈ ഉത്തരത്തിന്റെ പൊരുള്‍. സൌഹൃദങ്ങളുടെ എണ്ണത്തിലല്ല ഉള്ള സൌഹൃദങ്ങള്‍ നല്ല രീതിയില്‍ കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിക്കുന്നത്. പല സുഹൃത്തുക്കളും പലരെയും കുറിച്ച് പരാതി പറയാറുണ്ട്. ഇങ്ങിനെ കൊണ്ട് നടക്കുന്നത് എന്തിനു .. അവരെ ഒഴിവാക്കിക്കൂടെ എന്ന് ചോദിച്ചാല്‍ കുറച്ചു നാള്‍ ഇങ്ങിനെ പോകട്ടെ.ഒരു രസമല്ലേ എന്ന് പറയും .ഈ രസമാണ് പലര്‍ക്കും പലതിനും വളമാകുന്നത്.നമ്മ്മുടെ വിലപ്പെട്ട സമയം ഇത്തരം പുഴുക്കുത്തുകള്‍ക്ക് വേണ്ടി കളയാതെ ,അപകടം ആണെന്ന് തോന്നിയാല്‍ സ്വയം ചികിത്സിക്കാന്‍ ശ്രമിക്കാതെ വിവരം സൈബര്‍ സെല്ലിനു കൈമാറി ഇത്തരം ചൂഷണങ്ങളില്‍ നിന്ന് വിമുക്തരാവുക. ഇത് വായിച്ചിട്ട് നിങ്ങള്‍ക്കെന്തു തോന്നി.ഇയാള പറഞ്ഞത് ശരിയാണല്ലോ എന്നോ അതോ ഓ ഇതൊക്കെ എനിക്ക് അറിയുന്ന കാര്യങ്ങള്‍ അല്ലെ ഇനിയിപ്പോള്‍ ഇയാള്‍ പറഞ്ഞു തരണോ ..ഒരു ഉപദേശി വന്നിരിക്കുന്നു എന്നോ?.രണ്ടായാലും എല്ലാവര്ക്കും ശുഭദിനാശംസകള്‍ ....
വാല്‍ക്കഷണം; സോഷ്യല്‍ സൈറ്റുകളില്‍ അംഗത്വം ഉണ്ടാക്കുന്നത് പോലും മതവിരുദ്ധമാണ് എന്ന് മതനേതാക്കള്‍ പറഞ്ഞതായി വാര്‍ത്ത കണ്ടു.സ്വന്തം ഫോട്ടോ ഇട്ടാല്‍ അത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന് മനസ്സിലാക്കാം.എന്നാല്‍ അറിവുശേഖരണം മതവിരുദ്ധമാകുന്നത് എങ്ങിനെയാണ്? ഏതു ഗ്രന്ഥത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞു തന്നാല്‍ ഉപകാരമാകുമായിരുന്നു..
Posted by chandran mottammal on January 19, 2013 at 6:07pm
View Blog
സോഷ്യല്‍ സൈറ്റുകള്‍ മനുഷ്യസമൂഹത്തിനു നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല.ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന എത്ര ചെറിയ കാര്യം പോലും തത്സമയം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഇതിനു സാധിക്കുന്നു.അതിനു ഒരാള്‍ക്ക് വലിയ പരിജ്ഞാനം ഒന്നും ആവശ്യമില്ല.ഒരു ഭരണ കൂടത്തിനെതിരെ ജനാധിപത്യ വിപ്ലവങ്ങള്‍ സൃഷ്ടിക്കുവാന്‍ വരെ സോഷ്യല്‍ സൈറ്റുകള്‍ക്ക് കഴിയുന്നു. അറബ് വസന്തം എന്ന പേരില്‍ ഈജിപ്തില്‍ അടക്കം നാം ഇത് കണ്ടു. മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ ഒരു പീഡനവും (അതിനിപ്പോള്‍ പലതരം ഭാഷ്യങ്ങള്‍ വരുന്നുണ്ട്),ബാല്‍ താക്കറെ എന്ന ഒരുരാഷ്ട്രീയനേതാവിന്റെമരണം ഇത്യാദി കാര്യങ്ങളിലൂടെ നമ്മള്‍ ഇന്ത്യക്കാരും സോഷ്യല്‍ സൈറ്റുകളുടെ ശക്തി അനുഭവിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഈ കുറിപ്പിലൂടെ പറയുന്നത് ഇത്തരം വിപ്ലവങ്ങളെ കുറിച്ചല്ല.മറിച്ച് സോഷ്യല്‍ സൈറ്റുകള്‍ ,ഉപയോഗിക്കുന്നതി-
നെയും,ദുരുപയോഗം ചെയ്യുന്നതിനെയും കുറിച്ചാണ്.എന്താണ് സോഷ്യല്‍ സൈറ്റുകളുടെ ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്തിരിക്കുക?.ഇതിനുള്ള ഉത്തരമായി എനിക്ക് തോന്നുന്നത് ഇതാണ് .ഒരാളുടെ അറിവുകളും കഴിവുകളും മറ്റൊരാളുമായി കൈമാറാനും,മറ്റുള്ളവരില്‍ നിന്നും സ്വീകരിക്കുവാനും ഉള്ള ഒരു വേദി.ഇതിന്റെവാണിജ്യപരമായ വശങ്ങളെക്കുറിച്ച് ഞാന്‍ പരാമര്‍ശിക്കുന്നില്ല.ലോകത്തിന്
പ്രാപ്തരാക്കുന്ന ഈ സൈറ്റുകളുടെ നല്ല വശങ്ങള്‍ എത്രമാത്രമാണെന്ന് നമുക്കൂഹിക്കാമല്ലോ?എന്നാല്‍ ഇത്തരംസൈറ്റുകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തു കൊണ്ട് ഇതിനെ ദുരുപയോഗം ചെയ്തു തങ്ങളുടെ കാര്യങ്ങള്‍ നേടിയെടുക്കുന്ന ദുഷ്ടശക്തികള്‍ മറുവശത്തുണ്ടെന്ന കാര്യവും നാം വിസ്മരിച്ചു കൂട.
സോഷ്യല്‍ സൈറ്റുകള്‍ അപകടകാരികള്‍ ആണോ?അല്ലേയല്ല അത് നല്ലരീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍.
ഇത്തരം സൈറ്റുകളുടെ ഗുണവശങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.ഗ്രന്ഥാലയങ്ങള്‍ നിറഞ്ഞ ഒരു നാട്ടില്‍ നിന്നും വന്ന,എനിക്ക് ഈ മറുനാട്ടില്‍ നല്ല വായന താരമാക്കി തരുന്നതും ,എന്റെ നാടുമായി നിരന്തരം ബന്ധപ്പെടാന്‍ സഹായിക്കുന്നതും എന്റെ ജോലി സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും മുതല്‍ കൂട്ടാവുന്നതും ഈ സൈറ്റുകള്‍
തന്നെയാണ്.എന്റെ സമാനചിന്താഗതിക്കാരായ ആള്‍ക്കാരുമായി അനുഭവങ്ങള്‍ പങ്ക്വെക്കുവാനും.അവരുടെ സൃഷ്ടികളും രചനകളും കാണുവാനും ,അഭിപ്രായങ്ങള്‍ അറിയിക്കുവാനും സാധിക്കുന്നതിനും എനിക്ക് സാധിക്കുന്നു. സംഗീതം ആസ്വദിക്കുവാന്‍ കഴിയുന്നു.സിനിമകള്‍ കാണുവാന്‍ കഴിയുന്നു.എന്റെ സൃഷ്ടികളും രചനകളും മറ്റുള്ളവരുമായി പങ്കുവെച്ചു അഭിപ്രായങ്ങള്‍ തേടുവാനും കഴിയുന്നു. അറിവുകള്‍ ശേഖരിക്കുന്നതി നോടൊപ്പം ,കൈമാറുന്നതി നോടൊപ്പം ഇത്തരം സൈറ്റുകള്‍ നമുക്ക് നല്‍കുന്നത് ലോകത്താകമാനം ഉള്ള ആള്‍ക്കാരുമായി നല്ല സൌഹൃദങ്ങള്‍ നേടിയെടുക്കുന്നതിനുള്ള അവസരം കൂടി ആണല്ലോ.ഇവിടെ
ആണ് പലര്‍ക്കും തെറ്റുകള്‍ സംഭവിക്കുന്നത്.സൌഹൃദങ്ങളുടെ എണ്ണം ആയിരങ്ങളുടെ മേല്‍ എത്തിക്കുവാന്‍ പാടു പെടു -മ്പോള്‍ നേടിയെടുത്ത സൌഹൃദങ്ങളുടെ വിശ്വാസ്യത ആരും കണക്കിലെടുക്കുന്നില്ല.ഇങ്ങിനെയ
എന്നോട് പലരും ചോദിക്കുന്ന ഒരു ചോദ്യം നിങ്ങള്‍ക്കെത്ര സുഹൃത്തുക്കള്‍ ഉണ്ടെന്നാണ്.നൂറില്‍ താഴെ മാത്രമേ ഉള്ളൂ എന്ന ഉത്തരം കേട്ടാല്‍ അവരുടെ മുഖത്ത് വരുന്നത് ഒരു തരം പുച്ഛഭാവമായിരിക്കും..എന്നിട്ടി

Comments