ബോണ്‍സായി

ഞാനൊരു ബോണ്‍സായ്‌....

ഒരു കുഞ്ഞു പാത്രത്തിനപ്പുറം-
തന്‍ സ്വപ്നങ്ങള്‍ക്ക് വേരോട്ടമില്ലാത്തവന്‍!!..
ഒരു കുഞ്ഞു വൃത്തത്തിനപ്പുറം പടര്‍ന്നു-
പന്തലിച്ചീടുവാന്‍ അവകാശം നഷ്ടപ്പെട്ടവന്‍!!.. 
ഞാന്‍ ഒരു ബോണ്‍സായ്‌...
തങ്ങള്‍ക്കു നേടുവാനാവാത്ത -
കാര്യങ്ങള്‍ നേടുവാന്‍
എന്റെ രക്ഷിതാക്കള്‍ക്കായ്‌
സ്വയം ഒരുക്കപ്പെട്ടവന്‍,
അവരുടെ കിനാക്കള്‍ക്ക് വര്‍ണ്ണങ്ങളേകുവാന്‍,
എന്റെ കിനാക്കള്‍ക്ക് ചരമക്കുറിപ്പെഴുതിയോന്‍.

ഞാന്‍ ഒരു ബോണ്‍സായ്‌...
ആഗോളീകരണ സിദ്ധാന്തം ഒരു ഭാണ്ടമായ്-
ശിരസ്സിലേറ്റപ്പെട്ടവന്‍,
കുത്തകകളുടെ കുത്തൊഴുക്കില്‍  പെട്ട് പോയവന്‍,
മുതലാളിമാരാല്‍ മോഹങ്ങള്‍ ഷണ്‍ഡീകരിക്കപ്പെട്ടവന്‍,
കണ്‍ഠത്തില്‍  കുരുക്കിട്ടവര്‍തന്‍ ആജ്ഞയാല്‍-
കുടമണികുലുക്കി പായുന്നോന്‍,
അധിക്ഷേപത്തിന്‍ ചാട്ടവാറേറ്റു-
പിടയുന്ന ഹ്രുദയവുമായ്‌ സ്വയമില്ലാതാകുന്നവന്‍....
ഞാന്‍ ഒരു ബോണ്‍സായ്‌..
അന്യന്റെ സ്വപ്നങ്ങള്‍ക്കലങ്കാരമാകുവാന്‍-
വെട്ടിയൊരുക്കപ്പെട്ടവന്‍.
എന്റെ ചിന്തകള്‍ക്കും,സ്വപ്നങ്ങള്‍ക്കുമപ്പുറം-
അന്യന്റെ ചിന്തകള്‍ പേറാന്‍ വിധിക്കപ്പെട്ടവന്‍...
ഞാന്‍ ഒരു ബോണ്‍സായ്‌...വെറുമൊരു ബോണ്‍സായ്‌....

Comments

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം