Posts

Showing posts from July, 2013

മിഥുനങ്ങള്‍

Image
ജീവിത തിരക്കുകള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന പ്രണയം. വരയുടെ താളം മനസ്സില്‍ ആശ്വവേഗങ്ങള്‍ തീര്‍ത്തിട്ടില്ലെങ്കിലും തെറ്റില്ലാതെ നിറങ്ങള്‍ ചാലിക്കുവാനുള്ള ശക്തി ലഭിച്ചിരിക്കുന്നു.ഇനാമല്‍ പെയിന്റില്‍ തീര്‍ത്ത ഒരു ചിത്രം.

ഒരു ദിനത്തിന്റെ തുടക്കം..

ജനാല വിരികള്‍ക്കിടയിലൂടെ ബാല സൂര്യന്‍ തന്റെ കിരണങ്ങളാല്‍ പച്ച ചായം പൂശിയ ഭിത്തിയില്‍ ഒരു നേര്‍ത്ത രേഖ വരച്ചിട്ടു..ശീതീകരണിയുടെ മുരള്‍ച്ച ,ഏതോ പള്ളിയില്‍ നിന്നുയരുന്ന യഹോവാ സാക്ഷികളുടെ  പ്രാര്‍ത്ഥനപോലെ  മുറിയുടെ ഭിത്തിയില്‍ തട്ടി പ്രകമ്പനം കൊള്ളുന്നുണ്ട്. ശീതീകരണി പെട്ടിയില്‍ നിന്നുയരുന്ന ശബ്ദം ഇടയ്ക്കിടെ അവയ്ക്ക് ഹാലേലുയ്യാ പാടുന്നുണ്ടായിരുന്നു. പുറത്തു വെയിലിനു കനം  വെച്ച് തുടങ്ങിയോ?..........മുറിയിലെ തണുപ്പ് കുറഞ്ഞത്‌ പോലെ തോന്നുന്നു.ദേഹം മൂടിയ പതു പതുപ്പുള്ള പുതപ്പിനിദ യിലൂടെ ഞാന്‍  മാളത്തില്‍ നിന്നും പുറം ലോകത്തെ  കാഴ്ചകള്‍ നോക്കി കാണുന്ന മൂഷികന്റെ ഭാവത്തോടെ ഞാന്‍ തല വെളിയിലെക്കിട്ടു നോക്കി. കിടന്ന കിടപ്പില്‍ തന്നെ മുറിയിലെ കാഴ്ചകള്‍ ഞാനൊന്ന് അവലോകനം ചെയ്തു.മേശമേല്‍ തുറന്നു എന്റെ കംപ്യുട്ടര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്..മനോഹരമായ ഒരു ഗാനം വളരെ നേര്‍ത്ത ശബ്ദത്തില്‍ ത്തില്‍ നിന്നുയരുന്നുണ്ട്. താന്‍ ഉറങ്ങുന്നത് വേറാരും അങ്ങിനെ കണ്ടു സുഖിക്കെണ്ടാ എന്ന മനോഭാവത്തോടെ തുണി കൊണ്ടുണ്ടാക്കിയ മറയുടെ അപ്പുറം ഒരു തലയിണ നെഞ്ചോടു ചേര്‍ത്തും മറ്റൊരെണ്ണം വ...

എങ്കിലും എന്റെ മുത്തപ്പാ...

ഞാനും മുത്തപ്പനും ഒരു നാട്ടുകാര്‍ ആണ്.കണ്ണൂരുകാര്‍.ഞങ്ങള്‍ കണ്ണൂര് കാര്‍ ഭീകരരൂപികള്‍ ആണെന്നാണ്‌ പുറത്തു നിന്ന് ഞങ്ങളെ നോക്കുന്ന ചില ദോഷൈക ദൃക്കുകള്‍ പറയുന്നത്.അതിനവര്‍ എല്ലാ ആധുനിക വാര്ത്താ വിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്നു.ബോംബുകള്‍ ആണത്രേ ഞങ്ങള്‍ പന്ത് കളിക്കുവാന്‍ ഉപയോഗിക്കുന്നത്!!!.രാവിലെയും ഉച്ചക്കും വൈകുന്നേരവും രാത്രിയിലും ബോംബുണ്ടകള്‍ ആണത്രേ ഞങ്ങള്‍ ഭക്ഷിക്കുന്നത്!!!.അത് മാത്രമല്ല.വഴിയില്‍ കാണുന്ന ആരുടെയെങ്കിലും തല വെട്ടി ആ ചോരയില്‍ ആണത്രേ ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നതും പാനം ചെയ്യുന്നതും!!!.ക്ഷമിക്കണം ഞാന്‍ അല്പം വികാരധീനന്‍ ആയിപ്പോയി.ഞാന്‍ പറഞ്ഞു വന്നത് ഇതൊന്നുമല്ല. മുത്തപ്പന്‍ ഞങ്ങള്‍ കണ്ണുരുകാരുടെ സ്വന്തം ദൈവമാകുന്നു.ഞാന്‍ അദ്ധേഹത്തിന്റെ തലതെറിച്ച ഒരു പ്രജയും.മുത്തപ്പന്‍ ജനിച്ചത്‌ കണ്ണൂര്‍ തന്നെയുള്ള പയ്യാവൂര്‍ പഞ്ചായത്തിലെ കുന്നത്തൂര്‍ എന്ന സ്ഥലത്ത് ആണെങ്കിലും വീട് വെച്ച് പാര്ക്കുന്നത് പറശ്ശിനിക്കടവ് എന്ന ശാന്ത സുന്ദരമായ സ്ഥലത്താണ്.വളപട്ടണം പുഴയുടെ ഓരത്ത്.ധാരാളം തെങ്ങുകളും മലകളും ഒക്കെയുള്ള സുന്ദരമായ ഒരു ഗ്രാമം.യഥാര്ത്ഥ കഥ വായിക്കാന്‍ വായനക്കാര്ക്ക് ഇന്റര്നെറ്റ്‌ ...
അന്തകവിത്തുകള്‍ Posted by  chandran mottammal  on March 12, 2013 at 1:57pm View Blog വിത്തില്ലാതൊരു വിത്തവുമില്ല വിത്ത്‌ വിതയ്ക്കുവാന്‍ ആളുമില്ല വിത്ത്‌ വിതയ്ക്കുവാന്‍ കൊതിക്കുന്ന മര്‍ത്യനു വിത്തിന്റെ മേലവകാശമില്ല. വിത്തിനവകാശി കുത്തകകള്‍ അവര്‍ക്കാണത്രേ !!! –ഭൂവിലെ വിത്തിന്റെ മൊത്തത്തിലുള്ളവകാശങ്ങളും!!!!! വിത്തമില്ലാത്തവാന്‍ വിത്ത്‌ കടം വാങ്ങി വിത്ത്‌ വിതയ്ക്കുവാന്‍ ആഗ്രഹിച്ചീടിലോ വിത്തിടാന്‍ പാടങ്ങളെങ്ങുമില്ല. ഉള്ള പാടത്തിനു പാട്ടം കൊടുത്തവന്‍ വിത്തുമായ്‌ പാടത്ത് ചെന്നീടിലോ വെള്ളവുമില്ല മഴയുമില്ല എല്ലാം സഹിച്ചിട്ടു വിളയിറക്കീടിലോ കൊയ്യുവാനാളില്ല,സ്വയം കൊയ്യുവാനാകില്ല കൊയ്താലോ ‘’കൊയ്യും’’കൊടി പിടിക്കും ജനം പാടത്തു വിതയ്ക്കുവാനില്ലെന്കിലും ചിലര്‍ വിത്തുമായ്‌ ഊര്ചുറ്റീടിടുന്നു അമ്മതന്‍ മാറിലെ ചൂടേറ്റുറങ്ങുന്ന പിഞ്ചിലും,പല്ലുകൊഴിഞ്ഞ മുത്തശ്ശിയിലും ആലംബഹീനരാം തരുണീമണിയിലും കാമം വിതയ്ക്കുവാന്‍ ഓടിടുന്നു തങ്ങള്തന്‍ അന്തകവിത്ത്‌ വിതച്ചിടുന്നു.

അന്തകവിത്തുകള്‍

അന്തകവിത്തുകള്‍ വിത്തില്ലാതൊരു വിത്തവുമില്ല വിത്ത്‌ വിതയ്ക്കുവാന്‍ ആളുമില്ല വിത്ത്‌ വിതയ്ക്കുവാന്‍ കൊതിക്കുന്ന മര്‍ത്യനു വിത്തിന്റെ മേലവകാശമില്ല. വിത്തിനവകാശി കുത്തകകള്‍ അവര്‍ക്കാണത്രേ !!! –ഭൂവിലെ വിത്തിന്റെ മൊത്തത്തിലുള്ളവകാശങ്ങളും!!!!! വിത്തമില്ലാത്തവാന്‍ വിത്ത്‌ കടം വാങ്ങി വിത്ത്‌ വിതയ്ക്കുവാന്‍ ആഗ്രഹിച്ചീടിലോ വിത്തിടാന്‍ പാടങ്ങളെങ്ങുമില്ല. ഉള്ള പാടത്തിനു പാട്ടം കൊടുത്തവന്‍ വിത്തുമായ്‌ പാടത്ത് ചെന്നീടിലോ വെള്ളവുമില്ല മഴയുമില്ല എല്ലാം സഹിച്ചിട്ടു വിളയിറക്കീടിലോ കൊയ്യുവാനാളില്ല,സ്വയം കൊയ്യുവാനാകില്ല കൊയ്താലോ ‘’കൊയ്യും’’കൊടി പിടിക്കും ജനം പാടത്തു വിതയ്ക്കുവാനില്ലെന്കിലും ചിലര്‍ വിത്തുമായ്‌ ഊര്ചുറ്റീടിടുന്നു അമ്മതന്‍ മാറിലെ ചൂടേറ്റുറങ്ങുന്ന പിഞ്ചിലും,പല്ലുകൊഴിഞ്ഞ മുത്തശ്ശിയിലും ആലംബഹീനരാം തരുണീമണിയിലും കാമം വിതയ്ക്കുവാന്‍ ഓടിടുന്നു തങ്ങള്തന്‍ അന്തകവിത്ത്‌ വിതച്ചിടുന്നു.