ഒരു ദിനത്തിന്റെ തുടക്കം..
ജനാല വിരികള്‍ക്കിടയിലൂടെ ബാല സൂര്യന്‍ തന്റെ കിരണങ്ങളാല്‍ പച്ച ചായം പൂശിയ ഭിത്തിയില്‍ ഒരു നേര്‍ത്ത രേഖ വരച്ചിട്ടു..ശീതീകരണിയുടെ മുരള്‍ച്ച ,ഏതോ പള്ളിയില്‍ നിന്നുയരുന്ന യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനപോലെ മുറിയുടെ ഭിത്തിയില്‍ തട്ടി പ്രകമ്പനം കൊള്ളുന്നുണ്ട്.
ശീതീകരണി പെട്ടിയില്‍ നിന്നുയരുന്ന ശബ്ദം ഇടയ്ക്കിടെ അവയ്ക്ക് ഹാലേലുയ്യാ പാടുന്നുണ്ടായിരുന്നു.
പുറത്തു വെയിലിനു കനം വെച്ച് തുടങ്ങിയോ?..........മുറിയിലെ തണുപ്പ്
കുറഞ്ഞത് പോലെ തോന്നുന്നു.ദേഹം മൂടിയ പതു പതുപ്പുള്ള പുതപ്പിനിദ
യിലൂടെ ഞാന്‍ മാളത്തില്‍ നിന്നും പുറം ലോകത്തെ കാഴ്ചകള്‍ നോക്കി കാണുന്ന മൂഷികന്റെ ഭാവത്തോടെ ഞാന്‍ തല വെളിയിലെക്കിട്ടു നോക്കി.
കിടന്ന കിടപ്പില്‍ തന്നെ മുറിയിലെ കാഴ്ചകള്‍ ഞാനൊന്ന് അവലോകനം
ചെയ്തു.മേശമേല്‍ തുറന്നു എന്റെ കംപ്യുട്ടര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്..മനോഹരമായ ഒരു ഗാനം വളരെ നേര്‍ത്ത ശബ്ദത്തില്‍
ത്തില്‍ നിന്നുയരുന്നുണ്ട്.
താന്‍ ഉറങ്ങുന്നത് വേറാരും അങ്ങിനെ കണ്ടു സുഖിക്കെണ്ടാ എന്ന മനോഭാവത്തോടെ തുണി കൊണ്ടുണ്ടാക്കിയ മറയുടെ അപ്പുറം ഒരു തലയിണ
നെഞ്ചോടു ചേര്‍ത്തും മറ്റൊരെണ്ണം വിട്ടു പോകാതിരിക്കാന്‍ തന്റെ ഭാര്യയെ
കാലുകൊണ്ട് തന്നിലെക്കമാര്‍ഹി കിടക്കുന്ന കണവന്റെ ഭാവത്തോടെ തുടയിടുക്കില്‍ അമര്‍ത്തി പ്പിടിച്ചും സഹമുറിയന്‍ ഫിലിപ്പിനോ സുഖ സുഷുപ്തിയിലാണ്.
സ്ഥാനം തെറ്റി കിടക്കുന്ന ലുങ്കിയെ സംസ്ഥാനത്ത് പിടിച്ചു നിര്‍ത്തി ഞാനൊന്ന് മൂരി നിവര്‍ന്നു.തന്റെ തലയിണകളെ ഇറുകെ പിടിച്ചു ഫിലിപ്പിനോ തിരിഞ്ഞു കിടന്നു..സമയമെന്തായി എന്നറിയാന്‍ ഞാന്‍ കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ താഴെ വലതു വശതോട്ടു ഒന്ന് നോക്കി...''ഹമ്മച്ചി പണി പാളിയോ?..സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു...പത്തു മണിക്ക് ജോലിക്ക് കയറുവാന്‍
ഉള്ളതാണ്...വെകിളിപിടിച്ച കാളയെ പോലെ ഞാനുഴറി..മൊബൈല്‍ ഫോണ എവിടെയാണാവോ? കട്ടിലിലെ പുതപ്പും വിരിയും എടുത്തു ഞാനൊന്ന് കുടഞ്ഞു..മൊബൈലില്‍ നോക്കിയപ്പോള്‍ ശ്വാസം നേരെ വീണു.സമയം ഏഴു മണി ആകുന്നതെ ഉള്ളൂ..
ബ്രഷില്‍ അല്പം പല്ല് തേക്കുന്ന പശ തേച്ചു പിടിപ്പിച്ചു ഒരു തോര്‍ത്തുമെടുത്തു
അലസവിലസം കുളിമുറിയിലേക്ക് വെച്ച് പിടിച്ചു നേരത്തെ ഉണരുന്നത് കൊണ്ട് തൊട്ടിയും കയ്യില്‍ പിടിച്ചു കുളിമുറിക്കു മുന്നില്‍ വരി നില്‍ക്കേണ്ടി വരാറില്ല.റംസാന്‍ വ്രതമാസമായതിനാല്‍ ജോലി കഴിഞ്ഞു വൈകി തിരിച്ചെത്തുന്ന സഹപ്രവര്‍ത്തകര്‍ നല്ല ഉറക്കത്തിലാണ്.പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ചു തിരിച്ചു മുറിയില്‍ എത്തി.പാട്ടുപെട്ടിയില്‍ ഹരിപ്രസാദ് ചൗരസ്യയുടെ വേണുനാദം ഇട്ടു അരമണിക്കൂര്‍ യോഗിയായി..എഴുന്നേറ്റു ഒരു ചായയുമിട്ടു കംപ്യുട്ടര്‍ ഭഗവാന്റെ മുന്നില്‍ ഭജനം തുടങ്ങി.മുഖപുസ്തക ചേട്ടന്മാരുടെയും ചേച്ചിമാരുടെയും നര്‍മ്മ ഭാഷണവും നോക്കി മാത്രുഭുമിയിലേക്ക് ചരിച്ചു..കുറെ ദിവസമായി നാട്ടില്‍ നടമാടുന്ന വിവാദ
ങ്ങലല്ലാതെ വേറൊന്നും കാണാതെ ഭജനം മതിയാക്കി അടുക്കളയിലേക്കു വെച്ച് പിടിച്ചു.ഉച്ചയ്ക്കുള്ള ചോറും ഉണ്ടാക്കി കുളിയും കഴിഞ്ഞപ്പോള്‍ പോകുവാനുള്ള നേരമായി എന്നറിയിച്ചു നേപ്പാളിയായ സഹന്റെ തല വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
സന്തതസഹചാരിയായ. കംപ്യുട്ടര്‍ ഭഗവാനെ യാതൊരു ദയയുമില്ലാതെ സഞ്ചിയില്‍ കുത്തി നിറച്ചു പുറത്തു ചാടുമ്പോഴേക്കും കയ്യില്‍ ഒരു ചൂലും
കഴുത്തുവെട്ടിയ ഒരു പ്ലാസ്റ്റിക് ക്യാനുമായി എന്ന് കാണാറുള്ള ഓറഞ്ചു നിറമുള്ള യൂണിഫോം ധരിച്ച ബലദിയക്കാരന്‍ തന്റെ കര്‍മ്മവും നിര്‍വഹിച്ചു സ്ഥലം വിട്ടിരുന്നു..സൂര്യന്റെ ചൂട് ഏറിയിരിക്കുന്നു.കെട്ടിട
ങ്ങളുടെ മറപറ്റി ആപ്പീസ്സില്‍ എത്തിയപ്പോള്‍ സമയം പത്തെ കാല്‍..... വ്രതമാസമായതിനാല്‍ പകല്‍ ആളുകളുടെ തിരക്കില്ല.കംപ്യുട്ടര്‍ തുറന്നു
വലക്കണ്ണികള്‍ തേടി ഞാന്‍ നീങ്ങുമ്പോള്‍ നേപ്പാളി രണ്ടാമത്തെ ഉറക്കത്തിനായി ഓടുപാകിയ തറയിലേക്കു ചാഞ്ഞിരുന്നു...

Comments