Posts

Showing posts from January, 2025

ഏകം

Image
    വായനയുടെ വിശാലമായ ലോകം എൻ്റെ മുന്നിൽ തുറക്കുന്നതിന്  മുമ്പ് ആദ്യമായി എൻ്റെ കൈയ്യിലെത്തിയ സാഹിത്യ പുസ്തകം ശ്രീമദ് മഹാഭാഗവതം ആയിരുന്നു. തടിച്ച, ധാരാളം താളുകളുള്ള, കാലപ്പഴക്കം കൊണ്ട് പുറംചട്ട നഷ്ടപ്പെട്ട, ഉപയോഗത്താൽ ദ്രവിച്ചതും മൂലകൾ ചുരുണ്ടു പോയതുമായ ആ പുസ്തകം വാക്കുകൾ കൂട്ടി വായിക്കുവാൻ പഠിക്കുന്ന ബാല്യകാല വായനക്ക് ചേർന്നതല്ലായിരുന്നുവെങ്കിലും ഇടക്കിടക്ക് ഞാനത് തുറന്നു നോക്കുമായിരുന്നു. അതിലുണ്ടായിരുന്ന തീരെ വലിപ്പം കുറഞ്ഞ അക്ഷരങ്ങൾ വായിക്കപ്പെടുവാനുള്ള കൊതിയോടെ എന്നെ തുറിച്ചു നോക്കി കൊണ്ടിരിന്നുവങ്കിലും അതൊക്കെ അവഗണിച്ച് അവയെ ഓരോന്നിനേയും നിർദ്ദാക്ഷീണ്യം പിറകിലോട്ടു ഓടിച്ചു കൊണ്ടേയിരിക്കും . കാരണം  ഉൾത്താളുകളിൽ മയിൽപ്പീലിത്തുണ്ടുകൾ പോലെ ഒളിപ്പിച്ചു വെച്ച മനോഹര ചിത്രങ്ങൾ ഉണ്ടാവും എന്നതുകൊണ്ടാണിത്. ചിത്രകലാലോകത്തേക്കുള്ള പ്രയാണത്തിൽ എന്നെ സ്വാധീനിച്ച കൃതികളിൽ പ്രഥമസ്ഥാനം ഒരു പക്ഷെ ഭാഗവതത്തിനായിരിക്കാം. ഭാവനാസമ്പന്നരായ മിക്കവരുടേയും ജീവിത നിമിഷങ്ങളിലൂടെ സഞ്ചരിക്കുവാൻ ശ്രമിക്കുന്ന പക്ഷം നമുക്കൊരു കാര്യം മനസ്സിലാക്കുവാൻ സാധിക്കും. അത് നാടോടി സ...