Posts

Showing posts from May, 2023

ബംഗായനം

Image
_____ അടയുന്ന ജാലകങ്ങൾ____ ചിലരിങ്ങനെയാണ് !!! കാഴ്ചകൾ അവരെ ഒരിക്കലും ഭ്രമിപ്പിക്കാറില്ല ... അലോസരപ്പെടുത്താറുമില്ല.  ജാലകങ്ങൾ അവർക്ക് അടച്ചിടുവാനുള്ള ഒരുപകരണം മാത്രമാണ്. അതുകൊണ്ടു തന്നെ കാറ്റിനെയും വെളിച്ചത്തെയും ,കാഴ്ചകളെയും അവർ വാതിലുകളാലും പടുതകളാലും പ്രതിരോധിക്കുന്നു. മറ്റുള്ളവരുടെ കാഴ്ചകൾക്കു മേൽ അവർ അധീശത്വം സ്ഥാപിക്കുന്നു. ഒരു യാത്ര പോകുമ്പോൾ ,അതെത്ര ചെറിയ ദൂരവുമായിക്കൊള്ളട്ടെ  ,നിങ്ങളുടെ സഹയാത്രികർ കാഴ്ചകളെ സ്നേഹിക്കുന്നവരല്ലെങ്കിൽ .... അരസികരാണെങ്കിൽ ആ യാത്ര നൽകുന്ന സുഖത്തിന്റെയും സന്തോഷത്തിന്റെയും നല്ലൊരു ശതമാനം അവരപഹരിക്കും. ഈയവസ്ഥയെ മറികടക്കണമെങ്കിൽ രണ്ടു കാര്യം നിങ്ങൾക്ക് ചെയ്യാം. ഒന്ന് ഏറ്റവും നല്ല കൂർക്കം വലിക്കാരനായി നിങ്ങളവരോട് പോരാടുക. അല്ലെങ്കിൽ ജാലകങ്ങളുടെ അധിപന്മാരാവുക.  ഉറങ്ങുന്നവർക്കും മൊബൈൽ ഫോണുകളിൽ അടയിരിക്കുന്നവർക്കും എന്തിനാണ് ജാലകങ്ങൾ ?!! പ്രഭാത ഭക്ഷണം കഴിക്കാറായെന്ന്  ആമാശയം മുന്നറിയിപ്പു തന്നു. വിപിൻ തൊട്ടടുത്ത  കൂപ്പയിലെ യാത്രക്കാരന്റെ സീറ്റിലൊഴിഞ്ഞു കിടന്ന അല്പം സ്ഥലത്തിരുന്നു മൊബൈലിൽ എന്തോ ചെയ്യുന്നുണ്ട്. തന്റെ സീ...

ബംഗായനം

Image
കാഴ്ചകളിലേക്ക് തുറക്കുന്ന ജാലകങ്ങൾ  : സാമ്പത്തികമായ അനിശ്ചിതത്വങ്ങളും തിരക്കുകളുമുണ്ടെങ്കിലും ഒരു യാത്രക്കു വേണ്ട വസ്ത്രങ്ങളും, വരയ്ക്കാവശ്യമായ ക്യാൻവാസുകളും ബ്രഷുകളും , ജലച്ചായ രചനക്കുള്ള കടലാസുകളും , പെയിന്റും, ഈസലും , ബോർഡും ആദ്യം തന്നെ ഒരുക്കി വെച്ചു. മെയ് ആറിന് കാലത്ത് 7.30 ന് കാസറഗോഡ് നിന്ന് ചെന്നൈ എഗ്മോർ  എക്സ്‌പ്രസ്സിൽ എഗ്മോറിലേക്കും മെയ് 7ന് ചെന്നൈ സെൻട്രലിൽ നിന്ന് ഷാലിമാറിലേക്കും ആണ് ടിക്കറ്റ് . യാത്രക്കുള്ള ടിക്കറ്റ് ഒരു മാസം മുൻപ് തന്നെ വിപിൻ ഇരിട്ടി ഓൺലൈൻ വഴി അയച്ചു തന്നിരുന്നു. ഈ യാത്രയിൽ ആദ്യം നാലു പേരായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. ഒരാൾ ആദ്യ ആഴ്ച്ചയിൽ തന്നെ പിൻവലിഞ്ഞു. രണ്ടാമത്തെയാൾ യാത്രക്ക് നാലു ദിവസങ്ങൾ മുൻപും. ഇനിയീ യാത്രയിൽ രണ്ടു പേർ മാത്രമെ അവശേഷിക്കുന്നുള്ളൂ. ഞാനും വിപിൻ ഇരിട്ടിയും . യാത്രക്കുള്ള ദിവസം സമാഗതമായിരിക്കെ തിരക്കുകളും കൂടിക്കൊണ്ടിരുന്നു. വിപിന് ബാംഗ്ലൂരിലും , സേലത്തുമെത്തണം. അതുകൊണ്ട്  കാസറഗോഡ് നിന്ന് ചെന്നെയ്ക്കുള്ള യാത്രയിൽ ഞാൻ തനിച്ചായി. വിപിൻ ബാംഗ്ലൂർ വഴി സേലത്തെത്തി കാര്യങ്ങൾ നിർവ്വഹിച്ച ശേഷം ചെന്നൈക്ക് എത്താമെന്നറിയ...

___തിന്നുമ്പം പച്ച ...... തുപ്പുമ്പോൾ ചോപ്പ് ....___

" ബോംബെ ബീഡ ആരിക്കും തിന്നാ കുട്ട്യോക്കും തിന്നാ ബല്യോർക്കും തിന്നാ തിന്നുമ്പം പച്ച തുപ്പുമ്പം ചോപ്പ് ഇറക്കുമ്പം മധുരം" വായിക്കു തോന്നിയത് കോതക്ക് പാട്ട് എന്നു പറയുമ്പോലെ വായിന്ന് വീഴുന്നതും ചെയ്യുന്ന പേക്കൂത്തുകളും എന്നു വേണ്ട  എന്തും ഏതും " വൈറൽ " ആകുന്ന, ആക്കുന്ന ഇന്നത്തെ കാലത്തെ പോലെ ആധുനിക മാധ്യമങ്ങളൊ അന്തർദേശീയ വലക്കണ്ണികളാൽ കൊരുക്കപ്പെട്ട സാമൂഹ്യ മാധ്യമങ്ങളൊ വിപുലമല്ലാത്ത ഒരു കാലത്ത്  തളിപ്പറമ്പ് പയ്യന്നൂർ ഭാഗത്തു ജീവിച്ച, എത്തിപ്പെടുന്ന ഓരോ ആളും കേട്ടും അനുഭവിച്ചു മറിഞ്ഞ ഒരു വായ്ത്താരിയാണ് മുകളിൽ . ഹൃദയത്തിൽ പതിയുന്ന ഈണത്തിലൊരു വാണിജ്യ പരസ്യതന്ത്രം. പക്ഷെ ഇതിലൊരു സത്യസന്ധത ഉണ്ടായിരുന്നു.  കർപ്പൂരം, പെരുംജീരകം, കരയാമ്പൂ, ഏലക്കായ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ നല്ല തളിർവെറ്റിലയിൽ പൊതിഞ്ഞ്  ഒരു വലിയ സ്റ്റീൽ തളികയിൽ വളരെ മനോഹരമായി അടുക്കി വെച്ച് വില്പനക്കായി എത്തിക്കുന്ന ഈ ബീഡക്ക് ഉത്തരേന്ത്യൻ ലഹരിമാഫിയ ഇന്നത്തെ തലമുറയെ ശീലിപ്പിച്ച മുറുക്കിന്റെ തലകറക്കം വരുന്ന ലഹരി മണമുണ്ടായിരുന്നില്ല. അത്  ആരോഗ്യത്തെയും  നാവിലെ രുചിമുകുളങ്ങളെയും കെട്ടിടങ്ങളുടെ ചുമരുകളെയും മ...

വണ്ടിക്കുന്ന്

Image
ഗാഡിഗുഡ്ഢെ : ഗാഡിഗുഡ്ഢെ എന്നാൽ വണ്ടിക്കുന്ന്. കാസർഗോഡിന്റെ അതിർത്തി പ്രദേശമായ കുംബഡാജെ പഞ്ചായത്തിലെ ഏഴാം വർഡിലുൾക്കൊള്ളുന്നു ഗാഡിഗുഡ്ഢെ. കാസറഗോഡിന്റെ മുൻ പാർലിമെന്റ് അംഗം അഡ്വ: എം. രാമണ്ണ റൈയുടെ ജന്മ നാടാണിത്. പേരു സൂചിപ്പിക്കുന്നതു പോലെ ഒരു വലിയ കുന്നിന്റെ നെറുകയിലാണ് ഈ ഗ്രാമം . മുൻകാലങ്ങളിൽ ഈ പ്രദേശത്തെ പ്രധാന വാണിജ്യ വിനിമയ കേന്ദ്രമായിരുന്നു ഇതെന്ന് പഴമക്കാർ പറയുന്നു. കാസറഗോഡ് പട്ടണത്തിൽ നിന്നു കാളവണ്ടികളിൽ  എത്തുന്ന ചരക്കുകൾ ഇവിടെ വെച്ചാണത്രെ വിതരണം ചെയ്യപ്പെട്ടത്. കാളവണ്ടികൾ നിർത്തിയിടുകയും കാളകൾക്ക് ഭക്ഷണവും വെള്ളവും നൽകുവാനുള്ള താവളമാവുകയും ചെയ്തതോടെ ഈ സ്ഥലം വണ്ടിക്കുന്ന് എന്നറിയപ്പെടുവാൻ തുടങ്ങി. ഒന്നോ രണ്ടോ പലചരക്കു കടകളും ചായപ്പീടികയുമായിരുന്നു അന്നത്തെ ഗാഡിഗുഡ്ഢെയുടെ അലങ്കാരങ്ങൾ . കാളകൾക്കുള്ള തീറ്റ വസ്തുക്കളായിരുന്നു പ്രധാന കച്ചവട വസ്തു. കല, സംസ്കാരം : തെയ്യം, യക്ഷഗാനം, തുടങ്ങിയവയായിരുന്നു ഇവിടുത്തെ പ്രധാന കലകൾ. ഇവ രണ്ടുമല്ലാതെ സ്വതന്ത്രമായ ഇടപെടലുകൾക്കുള്ള ഒരു സംവിധാനം ഇവിടത്തുകാർക്ക് ഉണ്ടായിരുന്നില്ല. തേങ്ങയേറ്, കോളിക്കെട്ട് (കോഴിപ്പോര്), ഗോരി കളി (പഴയ കാലത്തുണ്ട...

ബേക്കൽ കോട്ട

Image
ബേക്കൽ കോട്ട : വരച്ചു കൊണ്ടുള്ള യാത്രയുടെ ഭാഗമായി വരച്ചത്. മാധ്യമം - ക്യാൻവാസ്.. ചായം. അക്രിലിക്

Glorry of Wisdom

ബംഗായനം

  പുറപ്പാട് :- ഓരോ പുറപ്പാടും ഓരോ നിയോഗമാണ്. ഇത്തരം നിയോഗങ്ങളിലൂന്നിയ യാത്രകൾ നൽകുന്നത് വ്യക്തിപരമായ ആനന്ദം മാത്രമല്ല. ഒരു നാടിനെ , ഒരു ദേശത്തെ, ഒരു ജനതയെ നേരിട്ടറിയുവാനും അനുഭവിക്കുവാനുമുള്ള അവസരമാണ്. അറിവാണത് ... തിരിച്ചറിവും. ഓരോ പുലരിയിലും നാമുണരുന്നു. ദിനചര്യകൾ ചെയ്യുന്നു. ഒരു ഋജു രേഖയിലൂടെ ഒരേ ദിശയിലേക്ക് സഞ്ചരിച്ച് , ഒരേ കാര്യങ്ങൾ മാത്രം ചെയ്ത് പുറപ്പെട്ടിടത്തേക്ക് തന്നെ തിരിച്ചെത്തുന്നു. ഇത് അനിസ്യൂതം നാം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇവിടെ അന്വേഷണങ്ങൾക്ക് സ്ഥാനം ലഭിക്കുന്നില്ല. കണ്ടെത്തലുകൾക്ക് സ്ഥാനം ലഭിക്കുന്നില്ല. പരീക്ഷണങ്ങൾക്കും പ്രയോഗങ്ങൾക്കും സ്ഥാനം ലഭിക്കുന്നില്ല. എന്ത് വിരസമാണത് !!!. പുറപ്പാടുകൾക്ക് കാലമുണ്ടോ?... സമയമുണ്ടോ ? ....... ഇല്ല എന്നാണ് ഞാൻ പറയുക. എന്നാൽ ഒന്നുണ്ട്. തടസ്സങ്ങൾ .... നിരുത്സാഹപ്പെടുത്തലുകൾ. സ്വമേധയാ നിങ്ങൾ ഒരു കാര്യം ചെയ്യുവാൻ തുനിയുന്നു എന്ന് വിചാരിക്കുക. എത്ര പേർ നിങ്ങളുടെ ഉദ്യമത്തെ പിന്തുണക്കുവാനുണ്ടാകും?. എന്നാൽ നിങ്ങളാ ഉദ്യമത്തിൽ വിജയിക്കുകയാണെങ്കിൽ ഒരു പത്തുപേരെങ്കിലും നിങ്ങളുടെ പിറകെ ഉണ്ടാകും. ഉറപ്പ് ...അപ്പോൾ വിജയം പ കൊണ്ടു...

ബംഗായനം

  _____ബംഗായനം____ ബംഗായനം   പശ്ചിമ ബംഗാളിന്റെ ജീവിതത്തുടിപ്പുകൾ തേടിയുള്ള ഒരു യാത്രയുടെ ഓർമ്മച്ചിന്തുകളാണ്. പൗരാണികമോ, ചരിത്രപരമോ  ആയ , മുൻകൂറായി തീരുമാനിക്കപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്രയല്ലിത്. അതുകൊണ്ട് തന്നെ മുൻപ് രേഖപ്പെടുത്തപ്പെട്ട വിവരങ്ങൾ പുന:ർ വായനക്ക് വിധേയമാക്കുവാനുള്ള ശ്രമങ്ങൾ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊള്ളണമെന്നില്ല. ഇതുവരെ കണ്ടതും, കേട്ടതും, വായിച്ചതും നമ്മുടെ മനസ്സിലുണ്ട്. എന്നാൽ അതെല്ലാം അപൂർണ്ണമോ അതിശയോക്തിപരമോ കല്പിതമോ ആയിരിക്കില്ലെ? .... അതുകൊണ്ടു തന്നെ നേർക്കാഴ്ചകൾക്കും നേരനുഭവങ്ങൾക്കും ഒരു ബാല്യം കൂടിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇവിടെ കാഴ്ചകൾ പകർത്തപ്പെട്ടന്നത്  വർണ്ണങ്ങൾ കൊണ്ടു കൂടിയായിരുന്നതു കൊണ്ട് , അതു കഴിഞ്ഞുള്ള ചുരുങ്ങിയ സമയങ്ങളിലെ കാഴ്ചകളും അനുഭവങ്ങളുമാണ് അക്ഷരങ്ങൾ കൊണ്ട് കൊരുത്തെടുക്കാൻ ഞാൻ ശ്രമിക്കുന്നത്. ഈ യാത്രയിൽ എന്റെ സഹയാത്രികനായുള്ളത് ചിത്രകാരൻ വിപിൻ ഇരിട്ടിയാണ്. ഈ യാത്ര ബുദ്ധി മുട്ടുകൾ കൂടാതെ മനോഹരമായി പര്യവസാനിച്ചത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യമൊന്നു കൊണ്ടു മാത്രമാണെന്ന് അടിവരയിട്ടു പറയട്ടെ... ചുരുങ്ങിയ ദിവസങ്ങൾക...