ബംഗായനം

 _____ബംഗായനം____

ബംഗായനം   പശ്ചിമ ബംഗാളിന്റെ ജീവിതത്തുടിപ്പുകൾ തേടിയുള്ള ഒരു യാത്രയുടെ ഓർമ്മച്ചിന്തുകളാണ്. പൗരാണികമോ, ചരിത്രപരമോ  ആയ , മുൻകൂറായി തീരുമാനിക്കപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്രയല്ലിത്. അതുകൊണ്ട് തന്നെ മുൻപ് രേഖപ്പെടുത്തപ്പെട്ട വിവരങ്ങൾ പുന:ർ വായനക്ക് വിധേയമാക്കുവാനുള്ള ശ്രമങ്ങൾ എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊള്ളണമെന്നില്ല.

ഇതുവരെ കണ്ടതും, കേട്ടതും, വായിച്ചതും നമ്മുടെ മനസ്സിലുണ്ട്. എന്നാൽ അതെല്ലാം അപൂർണ്ണമോ അതിശയോക്തിപരമോ കല്പിതമോ ആയിരിക്കില്ലെ? .... അതുകൊണ്ടു തന്നെ നേർക്കാഴ്ചകൾക്കും നേരനുഭവങ്ങൾക്കും ഒരു ബാല്യം കൂടിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇവിടെ കാഴ്ചകൾ പകർത്തപ്പെട്ടന്നത്  വർണ്ണങ്ങൾ കൊണ്ടു കൂടിയായിരുന്നതു കൊണ്ട് , അതു കഴിഞ്ഞുള്ള ചുരുങ്ങിയ സമയങ്ങളിലെ കാഴ്ചകളും അനുഭവങ്ങളുമാണ് അക്ഷരങ്ങൾ കൊണ്ട് കൊരുത്തെടുക്കാൻ ഞാൻ ശ്രമിക്കുന്നത്.

ഈ യാത്രയിൽ എന്റെ സഹയാത്രികനായുള്ളത് ചിത്രകാരൻ വിപിൻ ഇരിട്ടിയാണ്. ഈ യാത്ര ബുദ്ധി മുട്ടുകൾ കൂടാതെ മനോഹരമായി പര്യവസാനിച്ചത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യമൊന്നു കൊണ്ടു മാത്രമാണെന്ന് അടിവരയിട്ടു പറയട്ടെ...

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയ ഒരു യാത്രയായതു കൊണ്ടു തന്നെ പശ്ചിമ ബംഗാളിന്റെ മുഴുവൻ സൗന്ദര്യവും വായനക്കാർക്ക് വേണ്ടി പകർന്നു നൽകുവാൻ ഞാന ശക്തനാണ്. എങ്കിലും ഈ ദിനങ്ങളിൽ സഞ്ചരിക്കുവാൻ കഴിഞ്ഞ സ്ഥലങ്ങളിലൂടെ , അത് നൽകിയ അനുഭവങ്ങളിലൂടെ ബംഗായനം തുടങ്ങുകയാണ്.

സ്നേഹപൂർവ്വം
ചന്ദ്രൻ മൊട്ടമ്മൽ

Comments

Anonymous said…
😍😍😍😍😍😍
chandran mottammal said…
വായനക്ക് നന്ദി

Popular posts from this blog

നീ കാഫിറാണ്

ബംഗായനം

ബംഗായനം