സ്നേഹത്തിന്റെ മുദ്രകള്‍ ചാര്‍ത്തപ്പെടുന്നത് എവിടെയാണ്? ഭാഷയുടെയോ ദേശത്തിന്റെയോ കാലത്തിന്റെയോ നിറങ്ങളുടെയോ മതങ്ങളുടെയോ ജാതികളുടെയോ കുലത്തിന്റെയോ ലിംഗത്തിന്റെയോ അതിര്‍വരമ്പുകള്‍ തീര്‍ത്തു നാമെന്തിനാണ് ഈ മുദ്രകള്‍ മായ്ച്ചു കളയുന്നത്?..സ്നേഹത്തിന്റെ ധവളിമയില്‍ രക്തച്ചാലുകള്‍ തീര്‍ക്കുവാന്‍ മനുഷ്യനെ പഠിപ്പിച്ചതാരാണ്?..പ്രപഞ്ചസ്രഷ്ടാവ് ഒന്ന് മാത്രമെന്നും അവന്മൂലം സൃഷ്ടിക്കപ്പെട്ട അനേകജാതി ജീവഗണങ്ങളില്‍ ഒന്ന് മാത്രമാണ് മനുഷ്യനെന്നും ഘോരം ഘോരം ഘോഷിക്കുകയും ചെയ്തുകൊണ്ട് മനുഷ്യന്‍ ആയുധമണിഞ്ഞു സ്വസഹോദരങ്ങളെ കൊന്നൊടുക്കുന്നു.ഇത് ഏതു സ്രഷ്ടാവിന്റെ ആജ്ഞ നിറവേറ്റുവാന്‍ വേണ്ടിയാണ്?...ചോദ്യങ്ങള്‍ ആര്‍ത്തിരമ്പുന്ന തിരമാലകള്‍ പോലെ ഒന്നൊന്നായി സമീപിക്കുന്നു. ആധുനികതയില്‍ ലോകം ഒരാഗോള ഗ്രാമമാവുകയും മേല്‍പറഞ്ഞ അതിര്‍വരമ്പുകളില്ലാതെ ആശയവിനിമയം സാധ്യമാവുകയും ചെയ്തിട്ടും മനുഷ്യര്‍ പരസ്പരം സ്നേഹസാമ്രാജ്യങ്ങള്‍ തീര്‍ക്കാതെ പൊരുതിക്കൊണ്ടെയിരിക്കുന്നു.ഇന്റര്‍നെറ്റ് നമ്മുടെ മുന്നില്‍ തുറന്നു തന്നിരിക്കുന്നത് അറിവിനായുള്ള അന...