എന്റെ സ്വപ്നങ്ങള്‍.... ..ആകുലതകള്‍.. വരയായും എഴുത്തായും കുറിച്ചു വെക്കാന്‍ ഒരിടം
എന്റെ ആത്മം
Get link
Facebook
X
Pinterest
Email
Other Apps
മനുഷ്യാവകാശം:--ഒരു കൂട്ടം നരാധമാന്മാര്ക്ക് പിച്ചി ചീന്തുവാനും മറ്റൊരു കൂട്ടര്‍ക്ക് ഇവരെ സംരക്ഷിക്കുവാനും ഉള്ള അലംഘനീയമായ തിട്ടൂരം.ഇരകള്‍ ആകുന്നു കുറ്റവാളികള്‍.
ലോകമൊട്ടാകെ സഞ്ചരിച്ചാലും, മഹനഗരങ്ങളിൽ രാപാർത്താലും , ശാസ്ത്രത്തിൻ്റെയും, സാങ്കേതികതയുടെയും സാദ്ധ്യതകളുപയോഗപ്പെടുത്താതെ ഒരു നിമിഷം പോലും ജീവിക്കുവാനാവില്ലെന്ന പരമബോദ്ധ്യമുണ്ടെങ്കിൽ പോലും മതാന്ധതയുടെ ഇരുളിലഭയം തേടുവാനുള്ള കേവല മനുഷ്യ വാഞ്ജയ്ക്ക് ഒരറുതിയുണ്ടാകില്ലെന്നു വേണം കരുതുവാൻ. അങ്ങിനെയൊരു കാലം സമാഗതമാകണമെങ്കിൽ ബോൺസായികളാക്കപ്പെടുവാൻ വിധിക്കപ്പെട്ട പുതു തലമുറയെ ശാസ്ത്രത്തിൻ്റെയും യുക്തിബോധത്തിൻ്റെയും വിശാല ലോകത്തെത്തിക്കുവാനുമുള്ള ആർജ്ജവത്വം നമുക്കുണ്ടാകണം. അറിവെന്നത് വായനയിലൂടെയും കാഴ്ച, ശ്രാവ്യ പ്രക്രിയയിലൂടെയും നമ്മിലെത്തുന്ന വിവരങ്ങൾ മാത്രമല്ലെന്നും , അതൊരനുഭവമാണെന്നും, അപഗ്രഥനത്തിലൂടെ മാത്രമെ നമ്മുടെ മുന്നിലെത്തുന്ന വിവരങ്ങളെ ഉൾക്കൊള്ളുവാനും ഉപയോഗിക്കുവാനും പാടുള്ളുവെന്നും നാം സ്വയം മനസ്സിലാക്കുകയും, അവർക്കത് മനസ്സിലാക്കി കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. രസപ്രധാന കലാരൂപങ്ങളിലൂടെയും, സാഹിതീരൂപങ്ങളിലൂടെയും നാമിത് പ്രാവർത്തികമാക്കുവാൻ ശ്രമിക്കുകയും വേണം. എന്നാൽ സമീപകാലത്ത് സാഹിത്യാദി കലകളും, ആധുനിക ശാസ്ത്ര സാങ്കേതികവിദ്യകളും യുക്തിഹീനമായ മതാചാര , മനുഷ്യത്വഹീന കാര...
കാലോ ബാരി: ഞങ്ങളഭയം തേടിയെത്തിയ മരത്തിൻ്റെ ചുവട്ടിലുള്ള സിമൻ്റ് ബെഞ്ചിൽ ഇരുന്നു കൊണ്ട് ദീപക് ഒരു കഥ പറഞ്ഞു. രവീന്ദ്രനാഥ ടാഗോർ ചൈനാ സന്ദർശനം കഴിഞ്ഞു വരുമ്പോൾ കൊണ്ടു വന്നതാണത്രെ ഈ മരം. അദ്ദേഹം നട്ട് പരിപാലിച്ച ആ മരമാണിന്ന് വലിയൊരു വൃക്ഷമായി ഈ കൊടും ചൂടിൽ ഞങ്ങളുടെ തലക്ക് മീതെ പടർന്നു പന്തലിച്ച് തണൽ ചൊരിഞ്ഞ് നിൽക്കുന്നത്. ഈ r ലോകത്തിന് ജ്ഞാനമധുരം നൽകുന്ന ശാന്തിനികേതനും അതിൽ നിന്നൊട്ടും വിഭിന്നമല്ലല്ലോ. ഗാന്ധിജി ശാന്തിനികേതനിലെത്തിയപ്പോൾ ടാഗോറുമായി സംഭാഷണം നടത്തിയ അതേ ഇരിപ്പിടത്തിലാണ് ഞങ്ങൾ ഇരിക്കുന്നതന്നെറിഞ്ഞപ്പോൾ ഉണ്ടായ വികാരം ഏത് വാക്കുകൾ കൊണ്ടാണ് ഞാനിവിടെ കുറിച്ചിടേണ്ടത്?!!. പതിയെ ഞാനെഴുന്നേറ്റു. വിപിനും ദീപക്കും ഗഹനമായ എന്തോ ചർച്ചയിലാണ്. ഞാൻ പതിയെ ഒന്നു കണ്ണടച്ചു. ഇപ്പോഴവിടെ ഖാദി നൂലുകൾ കൊണ്ട് നെയ്തെടുത്ത ഒറ്റമുണ്ടുടുത്ത മെലിഞ്ഞ ആ വയോവൃദ്ധനും നീണ്ട തുവെള്ള താടിയുള്ള കൃശഗാത്രനായ ടാഗോറുമുണ്ട്. ചുറ്റും അവരുടെ സംഭാഷണം കൗതുകപൂർവ്വം, സൂക്ഷ്മം ശ്രവിക്കുന്ന കുറച്ചാളുകളും. ഇങ്ങിനെ എത്രയൊ മഹാരഥന്മാരുടെ പുണ്യപാദങ്ങൾ പതിഞ്ഞ ഭ...
തടവറ :- മെയ് 7, സമയം രാവിലെ 7 മണി 12842-ാം നമ്പർ കോറമാണ്ടൽ എക്സ് പ്രസ് ഞങ്ങളെയും വഹിച്ച് പതിയെ ചെന്നൈ സെൻട്രലിലെ 6-ാം നമ്പർ പ്ലാറ്റ്ഫോം വിട്ടു. 1659 കി.മീ. ദൂരം, 17 സ്റ്റേഷനുകൾ , 27 മണിക്കൂർ 40 നിമിഷം . ഇന്ത്യയിൽ ഇതുവരെ നടത്തിയ യാത്രകളിലെ ഏറ്റവും ദൈർഘ്യമേറിയ യാത്രയിലേക്കാണ് കോറമാണ്ടലിന്റെ ചക്രങ്ങൾ ഞങ്ങളെയും കൊണ്ട് ഉരുളാൻ പോകുന്നത്. B9, 3 Tyre Ac സ്ലീപ്പർ കംപാർട്ട്മെന്റിലെ 51-ാം നമ്പർ തടവുകാരനാണിപ്പോൾ ഞാൻ . സഹതടവുകാരനായി 50 -ാം നമ്പരും പേറി വിപിൻ ഉണ്ട്. ഇവിടെ തടവുകാരൻ എന്ന പദം ഞാൻ മന:പൂർവ്വം എഴുതിയതാണ്. ഇനി ഞങ്ങളുടെ കൂടെയുള്ളവരെ പരിചയപ്പെടുത്താം. പ്രായമായ രണ്ടു വൃദ്ധ ദമ്പതിമാർ. പിന്നെ ചെറുപ്പക്കാരായ രണ്ടു യുവ മിഥുനങ്ങളും . മറുവശം RAC ആണ്. രണ്ടു പേരുണ്ട്. എല്ലാവരും ബംഗാളികൾ തന്നെ. വണ്ടി ചെന്നൈ സ്റ്റേഷൻ വിട്ട് അധിക ദൂരമായിട്ടില്ല. സമയം 7.30 ആകുന്നതെയുള്ളൂ. എല്ലാ മുഖങ്ങളിലും ഗൗരവമോ, നിസ്സംഗതയോ എന്ന് വേർതിരിച്ചറിയുവാൻ സാധിക്കാത്ത ഭാവമാണുള്ളത്. യുവ ദമ്പതികൾ മൊബൈലിന്റെ സ്ക്രീനിൽ കണ്ണും നട്ടിരിരിപ്പാണ്. എതിർവശത്തുള്ള RAC ക്കാർ 69 സ്വീകരിച്ച് അങ്ങോട്ടുമിങ...
Comments