Posts

Showing posts from January, 2024

കെ.പി. വത്സരാജ് : പൂർണത തേടിയ ചിത്രകാരൻ

Image
അനുസ്മരണം : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കാറഡുക്ക ഏരിയാ സമ്മേളനം 2023 സെപ്റ്റംബർ 10 ന് മുള്ളേരിയയിൽ വെച്ചു നടക്കുകയാണ്. സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു സ്മരണിക പുറത്തിറക്കുന്നുണ്ട്. ജില്ലയിലെ പ്രമുഖ എഴുത്തുകാരൊക്കെ അതിൽ ലേഖനങ്ങൾ എഴുതുന്നുണ്ട്. കൂട്ടത്തിൽ കാറഡുക്കയിലെ പ്രതിഭാധനരായ ചിത്രകാരന്മാരെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു ചെറു ലേഖനം വേണമെന്നുള്ള ചർച്ച വന്നു. ഇത് നിർവ്വഹിക്കുവാനുള്ള ചുമതല കമ്മിറ്റി എനിക്കാണ് നൽകിയത്. കാറഡുക്കയിൽ വന്നു ചേർന്ന ആളെന്ന നിലയിൽ ഈ ഭൂമികയുടെ കൃത്യമായ ഒരു ഭൂപടമൊ അടയാളപ്പെടുത്തലുകളൊ  ഒന്നും എന്റെ പക്കലുണ്ടായിരുന്നില്ല.  ചിലരെയൊക്കെ നേരിട്ടും, മറ്റു ചിലരെ വായനയിലൂടെയും പരിചയപ്പെട്ടിട്ടുണ്ടെന്നതൊഴിച്ച്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ഇത് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു എന്ന് പറയേണ്ടല്ലൊ?!! എനിക്കറിയാവുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരുക്കുമ്പോഴാണ് സംഘടനയുടെ ഏരിയാ സെക്രട്ടറി പി.വിനയകുമാർ ഒരു ഫോൺ നമ്പർ എനിക്ക് കൈമാറിയതും , നമ്പറിന്റെ ഉടമയെ വിളിക്കാൻ പറഞ്ഞതും. സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം എനിക്ക് ലഭിച്ച  നമ്പറിലേക്ക് ഞാൻ വിളിച്ചു ...