- Get link
- X
- Other Apps
അന്തകവിത്തുകള്‍
വിത്തില്ലാതൊരു വിത്തവുമില്ല
വിത്ത് വിതയ്ക്കുവാന്‍ ആളുമില്ല
വിത്ത് വിതയ്ക്കുവാന്‍ കൊതിക്കുന്ന മര്‍ത്യനു
വിത്തിന്റെ മേലവകാശമില്ല.
വിത്തിനവകാശി കുത്തകകള്‍
അവര്‍ക്കാണത്രേ !!! –ഭൂവിലെ
വിത്തിന്റെ മൊത്തത്തിലുള്ളവകാശങ്ങളും!!!!!
വിത്തമില്ലാത്തവാന്‍ വിത്ത് കടം വാങ്ങി
വിത്ത് വിതയ്ക്കുവാന്‍ ആഗ്രഹിച്ചീടിലോ
വിത്തിടാന്‍ പാടങ്ങളെങ്ങുമില്ല.
ഉള്ള പാടത്തിനു പാട്ടം കൊടുത്തവന്‍
വിത്തുമായ് പാടത്ത് ചെന്നീടിലോ
വെള്ളവുമില്ല മഴയുമില്ല
എല്ലാം സഹിച്ചിട്ടു വിളയിറക്കീടിലോ
കൊയ്യുവാനാളില്ല,സ്വയം കൊയ്യുവാനാകില്ല
കൊയ്താലോ ‘’കൊയ്യും’’കൊടി പിടിക്കും ജനം
പാടത്തു വിതയ്ക്കുവാനില്ലെന്കിലും
ചിലര്‍ വിത്തുമായ് ഊര്ചുറ്റീടിടുന്നു
അമ്മതന്‍ മാറിലെ ചൂടേറ്റുറങ്ങുന്ന
പിഞ്ചിലും,പല്ലുകൊഴിഞ്ഞ മുത്തശ്ശിയിലും
ആലംബഹീനരാം തരുണീമണിയിലും
കാമം വിതയ്ക്കുവാന്‍ ഓടിടുന്നു
തങ്ങള്തന്‍ അന്തകവിത്ത് വിതച്ചിടുന്നു.
- Get link
- X
- Other Apps
Comments