ബംഗായനം
മേളക്കാഴ്ചകളിലൂടെ :
ഉച്ചയൂണു കഴിഞ്ഞ് അല്പം മയങ്ങിയതിനു ശേഷം ഏകദേശം അഞ്ചു മണിയോടെ ഞങ്ങൾ കൊവ്വായി മേള കാണുവാനായി സോനാ ജ്ജോരിയിലേക്ക് പോകുവാൻ തീരുമാനിച്ചു. താമസിക്കുന്ന സ്ഥലത്ത് നിന്ന് അധികം ദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ല. അഞ്ചോ പത്തോ മിനുട്ടിന്റെ ദൂരമേയുള്ളൂ. അതുകൊണ്ട് ടാക്സി വേണ്ടെന്ന് തീരുമാനിച്ചു. പകരം ദീപകിന്റെ സ്കൂട്ടറിൽ രണ്ടു പ്രാവശ്യമായി പോകാം. ഞങ്ങൾ നാലു പേരാണുള്ളത്. ഇതിൽ മൂന്നുപേർ നന്നെ കൃശഗാത്രരാണ്. കൂട്ടത്തിൽ അല്പമെങ്കിലും തടിയുള്ളത് ഞാനാണ്. അതുകൊണ്ട് എന്നെ ആദ്യം സ്ഥലത്തെത്തിക്കുവാൻ തീരുമാനമായി. വീണ്ടും തിരിച്ചു വന്ന് ബാക്കിയുള്ള രണ്ടുപേരെയും കൊണ്ടു പോകാം. ഞങ്ങൾ പുറപ്പെട്ടു.
മേള നടക്കുന്ന സ്ഥലത്തിന്റെ പ്രവേശന ഭാഗത്തായി ഒരു പൊലിസ് ഔട്ട് പോസ്റ്റ് ഉണ്ട്. അതിനു മുന്നിലായി ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടുണ്ട്. ചായ , ഐസ്ക്രീം, ചർമുറു തുടങ്ങിയ വിഭവങ്ങളാണിവിടെ ലഭിക്കുന്നത്. യാത്രക്കാരെയും പ്രതീക്ഷിച്ച് ധാരാളം ടോട്ടോകൾ നിർത്തിയിട്ടുണ്ട്. നഗരത്തിൽ നിന്നും മറ്റിടങ്ങളിൽ നിന്നും കച്ചവട സാധനങ്ങളും ആളുകളുമായെത്തുന്ന വാഹനങ്ങൾ വേറെയും. വലിയ വാഹനങ്ങളൊ കാറുകളൊ തുലോം കുറവാണ്. കൂടുതൽ പേരും സൈക്കിളുകളൊ ടോട്ടോയോ ആണ് യാത്രക്കു വേണ്ടി ആശ്രയിക്കുന്നത്.എന്നെ ഇറക്കി മറ്റുള്ളവരെ കൊണ്ടുവരുന്നതിനായി ദീപക് തിരിച്ചു പോയി.
നിർത്തിയിട്ട വാഹനങ്ങൾക്കിടയിലൂടെ ഞാൻ അകത്തേക്ക് പ്രവേശിച്ചു. അവധി ദിനമല്ലാത്തതു കൊണ്ടായിരിക്കാം. വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ബോൽപൂർ വിടുന്നതിന് തലേന്നൊരു ശനിയാഴ്ച ചെന്നപ്പോൾ അഭൂതമായ തിരക്കാണുണ്ടായിരുന്നത്. കളിമണ്ണിലും ലോഹത്തിലും തീർത്ത ശില്പങ്ങൾ, കൈ ത്തുന്നലുകളാൽ ചിത്രവേലകൾ ചെയ്ത വസ്ത്രങ്ങൾ, ചണനാരുകളും , കരിമ്പനയോലകളും, വാഴനാരുകളും, പലതരം വിത്തുകളും മുളകളും കൊണ്ടു തീർത്ത ആഭരണങ്ങളും, അലങ്കാര വസ്തുക്കളും ബാഗുകളും. ഉപയോഗ ശൂന്യമായ വാഹനങ്ങളുടെ പാർട്ട്സുകൾ കൂട്ടിച്ചേർത്ത് നിർമ്മിച്ചിരിക്കുന്ന മനോഹര ശില്പങ്ങൾ .... ഭാവനാ സമ്പന്നതയിലും ഗുണനിലവാരത്തിലും ഒന്നിനൊന്ന് മെച്ചമുള്ള കരകൗശലോല്പന്നങ്ങൾ നിരത്തി വെച്ചിരിക്കുന്നതിനിടയിൽ കൂടി നടക്കുമ്പോൾ അനാവശ്യമായി ഒന്നും ഈ ഭൂമിയിൽ ഇല്ലല്ലോ എന്നോർത്തു പോയി. കാരണം നാമുപയോഗിക്കാതു പേക്ഷിക്കുന്ന, അപ്രധാനമായി കരുതുന്നതൊക്കെയും കലാരൂപങ്ങളോ നിത്യോപയോഗ സാധനങ്ങളോ , അലങ്കാരവസ്തുക്കളോ ,നിത്യോപയോഗ സാധനങ്ങളോ ആയി പുനർജനിക്കുകയാണിവിടെ.
ഗ്രാമീണരായ ആർട്ടിസാൻസുകൾക്ക് (കരകൗശല തൊട്ടിലാളികൾക്ക് ) അവരുടെ ഉല്പന്നങ്ങളും, സൃഷ്ടികളും വിൽക്കുവാനുള്ള സംവിധാനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല സോനാ ജ്ജോരിയിൽ സംഘടിപ്പിക്കപ്പെടുന്ന ഈ മേള. ബംഗാളിന്റെ കലയും സംസ്കാരവുമല്ലൊം ഇവിടെ സമന്വയിക്കുന്നു. ബാവുൾ ഗായകരും സാന്താൾ നൃത്തക്കാരുമെല്ലാം ചേർന്നൊരു ജൂഗൽബന്ദിയാണിത്. കലാ രൂപങ്ങളും വസ്ത്രങ്ങളും തിരയുന്നവർക്കിടയിലൂടെ കാഴ്ചകൾ കണ്ടു ഞാൻ നടന്നെത്തിയത് മഞ്ഞയിൽ ചുവന്ന കരയുള്ള സാരികൾ ഉടുത്ത് തലയിൽ രണ്ടു ചെമ്പു കുടങ്ങൾ വെച്ച് വെള്ളി കൊലുസുകളിട്ട് നൃത്തം വെക്കുന്ന സാന്താൾ നർത്തകർക്കിടയിലാണ്...
ഇന്ത്യാ രാജ്യത്തധിവസിക്കുന്ന ആദിവാസി വിഭാഗങ്ങളിൽ ഏറ്റവും അധികം ജനസംഖ്യകളുള്ള പുരാതന ആദിവാസി ഗോത്രവിഭാഗമായ സാന്താൾ വർഗ്ഗത്തിൽപ്പെടുന്നവരാണീ കലാകാരന്മാർ.. അതുകൊണ്ടുതനെ ഇതിനെ സാന്താൾ നൃത്തമെന്നു വിശേഷിപ്പിക്കുന്നു. ലുങ്കി പഞ്ചി ഡാൻസ് എന്നും ഈ നൃത്തരൂപം അറിയപ്പെടുന്നു..

അഞ്ചുമുതൽ മുകളിലോട്ട് പത്തിനു മുകളിൽ വരെ കലാകാരികളും, രണ്ടോ മൂന്നോ വാദ്യകലകാരമാരും അടങ്ങിയതാണ് ഇവരുടെ സംഘം. കൈകൾ കോർത്ത് പിടിച്ച് ഒരു പ്രത്യേക താളത്തിൽ മുന്നോട്ടും പിന്നോട്ടും ചുവടുകൾ വെച്ചും. മനോഹരമായ താളത്തിൽ കൈകൾ വീശിയും അരക്കെട്ടുകൾ ഇളക്കിയും വരിവരിയായി വൃത്താകാരത്തിൽ നടന്നും ഇവർ നൃത്തം ചെയ്യുന്നു. കോർത്തുടുത്ത മുണ്ടും നീളൻ ജുബ്ബയും, തലക്കെട്ടും ധരിച്ച പുരുഷന്മാർ മദ്ദളം, തബല തുടങ്ങിയ വദ്യോപകരണങ്ങൾ കഴുത്തിൽ കെട്ടി താളമേളങ്ങളോടെ നർത്തകികൾക്ക് അകമ്പടി നൽകുന്നു. നൃത്തതൽപരരായവർക്ക് ഇവരോടൊപ്പം ചേർന്ന് നൃത്തം വെക്കുവാനും സാധിക്കും. ആസ്വാദകർ നൽകുന്ന ചെറിയ തുകകളാണ് ഇവരുടെ വരുമാനമാർഗ്ഗം. പലരും ഇവരോടൊത്ത് നൃത്തത്തിൽ പങ്കാളികളാവുകയും അവരുടെ കൂടെയുള്ളവർ ഫോട്ടോകളും വീഡിയോകളും പകർത്തി നൽകുകയും ചെയ്യുന്നത് കണ്ടു.
ഇന്ത്യാ രാജ്യത്തധിവസിക്കുന്ന ആദിവാസി വിഭാഗങ്ങളിൽ ഏറ്റവും അധികം ജനസംഖ്യകളുള്ള പുരാതന ആദിവാസി ഗോത്രവിഭാഗമായ സാന്താൾ വർഗ്ഗത്തിൽപ്പെടുന്നവരാണീ കലാകാരന്മാർ.. അതുകൊണ്ടുതനെ ഇതിനെ സാന്താൾ നൃത്തമെന്നു വിശേഷിപ്പിക്കുന്നു. ലുങ്കി പഞ്ചി ഡാൻസ് എന്നും ഈ നൃത്തരൂപം അറിയപ്പെടുന്നു..
ആദിവാസി ഗോത്രവിഭാഗമണെന്ന് കരുതി വില കുറച്ച് കാണേണ്ട ഇവരെ . നമ്മുടെ കുറിച്ച്യ പടയാളികളെ പോലെ വീരന്മാർ തന്നെയാണിവരും. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ അമ്പും വില്ലും വാളുമായി സധൈര്യം പോരാടിയവരാണീ ഗോത്രവർഗ്ഗം. 1853 ജൂൺ 30 മുതൽ 1856 ജനുവരി 3 വരെ ഒരു വർഷക്കാലത്തോളം നീണ്ടു നിന്ന ഈ പോരാട്ടം സാന്താൾ കലാപം എന്നറിയപ്പെടുന്നു. പതിനഞ്ചായിരത്തിലധികം ഗോത്രവർഗ്ഗക്കാരെയാണ് ഈ പോരാട്ടത്തിൽ ബ്രിട്ടീഷ് ഭരണകൂടം നിഷ്കരുണം വെടിവെച്ചു കൊന്നത്.
നല്ല കരകൗശല വിദഗ്ധരും കലാകാരന്മാരുമാണിവർ.
സാന്താൾ നർത്തകരെ വിട്ട് ഞാൻ മുന്നോട്ട് നടന്നു.
തുടരും

Comments