കൃതജ്ഞത
ഓയില്‍ പെയിന്റും ഇനാമല്‍ പെയിന്റും പെന്‍സിലും അത്യാവശ്യം വഴങ്ങുമെങ്കിലും ജലച്ചായം എനിക്ക് വളരെ അധികം ഭയമുള്ള ഒരു മേഖല ആയി തുടരുമ്പോഴാണ്.സദു അലിയൂരിനെ മുഖപുസ്തകത്തിലൂടെ പരിചയപ്പെടുന്നത്.തുടര്‍ന്ന് പ്രകാശന്‍ പുത്തൂരും സന്തോഷ് പള്ളിക്കരയും ജലചായത്തിന്റെ മായിക വലയത്തിലേക്ക് എന്നെ അടുപ്പിച്ചു .ഒരിക്കല്‍ എന്റെ ആശങ്കകള്‍ തുറന്നു പറഞ്ഞപ്പോള്‍ സന്തോഷ് എനിക്ക് ധൈര്യം പകര്‍ന്നു തന്നു.അങ്ങിനെ ഗൂഗിള്‍ ചിത്രങ്ങളില്‍ നിന്ന് നോക്കി വരച്ച എന്റെ ആദ്യത്തെ ജലച്ചായ രചന ആണിത്..ഈ ചിത്രത്തിന്റെ സ്രഷ്ടാവ് ആരെന്നു എനിക്കറിയില്ല..എങ്കിലും എന്നാല്‍ കഴിയും വിധം ഇത് ഞാന്‍ വരച്ചു തീര്‍ത്തു എന്നെനിക്കു തോന്നുന്നു . എനിക്ക് വഴികാട്ടികള്‍ ആകുന്ന ഓരോ കലാകാരനും എന്റെ നന്ദി.

Comments