ചകോരം--------ജലച്ചായം

പൊന്തക്കാടുകളിലും തെങ്ങിന്‍ തലപ്പുകളിലും നിശബ്ദനായി ഇരതേടുന്ന ചുവന്ന കണ്ണുള്ള ഒരു പക്ഷി.ചകോരം ചെറുപ്പകാലത്തില്‍ ഭയമായിരുന്നു .വഴിയിലൂടെ നടന്നു പോകുമ്പോള്‍ അരികിലെ പൊന്തക്കാടുകളില്‍ അനക്കം ഉണ്ടാകുമ്പോള്‍ ..പിന്നെ അകലേക്ക്‌ ചാടി ചാടി പോകും.ഫ്ലിക്കര്‍ ഫോട്ടോയില്‍ ഈ ചിത്രം കണ്ടപ്പോള്‍ എന്റെ മനസ്സ് ഓടിയത് കുട്ടിക്കാലത്തെക്കായിരുന്നു.അന്യം നിന്ന് പോകുന്ന ഭൂമിയുടെ അവകാശികളില്‍ ഉപ്പന്‍ എന്ന് വിളിക്കുന്ന ഈ പക്ഷിയും ഉള്‍പ്പെടാതിരിക്കട്ടെ..

Comments