ബംഗായനം
ഹൗറ സ്റ്റേഷൻ:-
ഹൗറയിൽ നിന്നും ബോൽപൂരിനു പുറപ്പെടുന്ന ഞങ്ങളുടെ വണ്ടി വൈകുന്നേരം 3.30 നാണ്. രണ്ട് മണിക്കൂറോളം ഇനിയും ബാക്കിയുണ്ട്. എന്നാൽ പിന്നെ സ്റ്റേഷനും പരിസരവും ചുറ്റി നടന്നു കാണാമെന്ന് ഞങ്ങൾ തീരുമാനിച്ചു. നല്ല തിരക്കാണ് സ്റ്റേഷനകത്ത്. തകര ഷീറ്റ് മേഞ്ഞ മേൽ വിതാനത്തിന് മൂന്നു നില കെട്ടിടത്തിന്റെ ഉയരമുണ്ടെങ്കിലും മുകളിൽ പിടിപ്പിച്ചിരിക്കുന്ന ഹെലികോപ്റ്ററിന്റെ പ്രോപ്പല്ലറുകളെ അനുസ്മരിപ്പിക്കുന്ന മൂന്നു പങ്കൾക്കും പുറത്ത് തീ മഴ വർഷിക്കുന്ന സൂര്യ ഭഗവാന്റെ കോപത്തെ തെല്ലും ശമിപ്പിക്കുവാൻ സാധിക്കുന്നില്ലെന്നതാണ് സത്യം. സീറ്റുകളിൽ ഇരിക്കുന്നവരും തറയിൽ വിശ്രമിക്കുന്നവരും അവരുടെ ഇടയിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്ന വരുമായ ബഹുശതം യാത്രക്കാരെ തന്റെ ചിറകിലൊതുക്കി ഹൗറ സ്റ്റേഷൻ നിലകൊള്ളുന്നു. കൈയ്യിലുള്ള ലഗേജുകൾ ക്ലോക് റൂമിൽ സൂക്ഷിക്കാനേൽപ്പിച്ച് ഞങ്ങൾ സ്റ്റേഷനു വെളിയിലിറങ്ങി. വാഹനങ്ങളടെയും ജനങ്ങളുടെയും കുത്തൊഴുക്കിലൂടെ പാത മുറിച്ചു കടന്ന് ഞങ്ങൾ സ്റ്റേഷനു മുന്നിലെത്തി. അതി മനോഹരമായ വാസ്തു ശില്പം പോലെ മുഴുവനായും കണ്ണിനു പിടി തരാതെ സ്റ്റേഷൻ കെട്ടിടം നീണ്ടു കിടക്കുന്നു. സ്റ്റേഷന് തൊട്ടടുത്തു തന്നെയാണ് ജലഗതാഗതത്തിനുള്ള സൗകര്യവും, ടിക്കറ്റടുത്തും സ്മാർട്ട് കാർഡ് ഉപയോഗിച്ചും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ചൂടു സഹിക്കാതെ പുറം കാഴ്ചകൾക്കറുതി വരുത്തി ഞങ്ങൾ സ്റ്റേഷനകത്തേക്ക് തിരിച്ചെത്തി.
ലോകത്തിലെ ഏറ്റവും ജനത്തിരക്കുള്ള റെയിൽവെ സ്റ്റേഷനുകളിലൊന്നാണത്രെ ഹൗറ . ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ഹൗറ സ്റ്റേഷൻ 1854 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹകരണത്തോടെ സ്ഥാപിക്കപ്പെട്ടതാണ്. ഒരു മില്യണിലധികം യാത്രക്കാർ ഓരോ ദിനവും ഈ സ്റ്റേഷൻ ഉപയോഗിക്കുന്നു. 24 പ്ലാറ്റ്ഫോമുകളുണ്ട് ഹൗറ സ്റ്റേഷനിൽ സ്റ്റേഷനു നടുവിലൂടെ ഒരു റോഡ് കടന്നു പോകുന്നുണ്ട്. അതിനിരുവശവും തങ്ങളുടെ വാഹനങ്ങൾ നിർത്തിയുട്ടുവാനുള്ള സൗകര്യവും യാത്രക്കാർക്കുണ്ട്. ലഗേജുകൾ കൈകാര്യം ചെയ്യുന്നതിനും , സുരക്ഷിതമായി പ്ലാറ്റ് ഫോമുകളിലെത്തുവാനും ഈ സംവിധാനം വളരെ ഉപകാരപ്രദമായി തോന്നി.
നാനൂറ്റി അൻപതോളം സബർബൻ ട്രെയിനുകളും നൂറ്റി എഴോളം ദീർഘ ദൂര വണ്ടികളും അഞ്ചോളം ഇന്റർസിറ്റി സർവ്വീസുകളും ഉള്ള സ്റ്റേഷനാണ് ഹൗറ എന്നറിയുമ്പോൾ ആണ് ഞാൻ ആദ്യം സൂചിപ്പിച്ച യാത്രക്കാരുടെ എണ്ണം വെറും കണക്കിലെ കളിയല്ലെന്ന് നമുക്ക് മനസ്സിലാവുക.
കാഴ്ചകൾ കണ്ടും വിശ്രമിച്ചു സമയം 3.30 ആകാറായിരിക്കുന്നു. ബോൽപൂർ ശാന്തിനികേതൻ എക്സ്പ്രസ് ഇപ്പോൾ പാളം പിടിച്ചു കാണും.
തുടരും.

Comments