സന്തോഷത്തിന്റെ മണിമുത്തുകൾ
നമ്മളനുഭവിക്കുന്ന സന്തോഷങ്ങളുടെയെല്ലാം കാരണം നമ്മൾ ചെയ്യുന്ന പ്രവർത്തികൾക്കുള്ള പ്രതിഫലമായി ലഭിക്കുന്നതാകണമെന്നില്ല. ചിലപ്പോളത് നമുക്കു പരിചയമുള്ളവരിൽ നിന്നോ, മറ്റു ചിലപ്പോൾ നമ്മളൊരിക്കൽ പോലും കാണത്തവരുമായോ , കാണാനൊരിക്കലും സാദ്ധ്യതയില്ലാത്തവരുമായോ ബന്ധപ്പെട്ടു കിടക്കുന്നതായിരിക്കും.
നമ്മളിവരിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ച് ,കാത്തിരുന്ന് ലഭിക്കുന്ന ഒന്നല്ല ഇത്. നമ്മളറിയാതെ നമ്മളിലെത്തുന്നതാണ്.
ഇത്തരം അപ്രതീക്ഷിത സന്തോഷങ്ങളാണ് ഏറ്റവും മധുരമായി നമുക്കനുഭവപ്പെടുക .... മൂല്യമുള്ളതും. അത്തരമൊരു സന്തോഷത്തിലേക്കാണ് ഇന്നിന്റെ പ്രഭാതമെന്നെ വിളിച്ചുണർത്തിയത്. ഇന്നറിയപ്പെടുന്ന ഞാൻ എന്നാൽ സ്വയം വാർത്തെടുത്ത ഒന്നല്ല. ചില കടപ്പാടുകൾ അതുകൊണ്ടു തന്നെ പലരോടുമെനിക്കുണ്ട്. ഇതു വായിക്കുമ്പോൾ നിങ്ങൾ കരുതും ഞാൻ പറഞ്ഞു വരുന്നത് എന്നെ സാമ്പത്തിക പരമായോ മറ്റു വിധേനയൊ സഹായിച്ചവർ ആയിരിക്കുമെന്ന്. സാമ്പത്തിക സഹായം തന്നവരില്ല എന്നല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. തീർച്ചയായുമുണ്ട്. സന്നിഗ്ദ്ധ ഘട്ടങ്ങളിൽ എനിക്ക് തുണയായെത്തിയവർ....
എന്നാൽ ചിലരാവട്ടെ മറ്റൊരു തരത്തിലാണ് എന്നെ വാർത്തെടുത്തത്. വായനയായും വരയായുമാക്കെയാണത്. എന്നെ പരിചയപ്പെടുത്തേണ്ട അവസരങ്ങളിലൊക്കെ ഇവർ എന്നോടു കൂടിയുണ്ടാകും.. ആദ്യാക്ഷരം കുറിക്കപ്പെട്ടല്ല എന്റെ വിദ്യാഭ്യാസം തുടങ്ങിയതെന്ന് എനിക്കോർമ്മയുണ്ട്. നേരിട്ട് ഒന്നാം തരത്തിലെത്തുകയായിരുന്നു. എന്നാൽ ആദ്യാക്ഷരമല്ല അവിടെ കുറിക്കപ്പെട്ടത്. ആദ്യ വരയായിരുന്നു. ആദ്യ വര സ്ലേറ്റിലായിരുന്നു. ആദ്യം വരച്ച ചിത്രം ബസ്സായിരുന്നു. അതുകൊണ്ടായിരിക്കുമോ എത്ര ദൂരം സഞ്ചരിക്കേണ്ട അവസ്ഥയിലും സഞ്ചാരത്തിന്റെ ആദ്യ പരിഗണന ബസ്സിനു നൽകപ്പെടുന്നത്? അറിയില്ല. എന്നാൽ ബസ്സുമായി ഒരാത്മ ബന്ധമുണ്ടുതാനും. ഇനി ആദ്യ വരയുടെ ആസ്വാദകനും പ്രയോക്താവുമാരെന്നറിയണ്ടെ?... അതൊരു പെൺകുട്ടിയായിരുന്നു ....അവളുടെ അന്നത്തെ രൂപമെന്നും ഇന്നെന്റെ മനസ്സിലില്ല. എന്നാൽ സ്കൂൾ കാലഘട്ടം മുഴുവനും അവളെന്റെ സഹപാഠി ആയിരുന്നു. അന്നത്തേ അതേ സൗഹൃദം ഇന്നും മനസ്സിലുള്ളതു കൊണ്ടാവാം ഇന്നിന്റെ പ്രഭാതം എന്റെ മുന്നിലെത്തിച്ച വാർത്തക്ക് വിവേചിച്ചറിയുവാൻ സാധിക്കാത്ത മധുരവും സന്തോഷമുള്ളത്. ആ വാർത്ത എന്താണെന്നല്ലെ?. ആ കൂട്ടുകാരിയുടെ മകൾ മെഡിക്കൽ ബിരുദം നേടി ഭിഷഗ്വരയായിരിക്കുന്നു. അതെ എന്റെ ഞാൻ പിറന്ന നാട്ടിലൊരു ഡോക്ടറുണ്ടായിരിക്കുന്നു. സാധാരണക്കാരന്റെ കണ്ണീരും വേദനയുമറിയുവാനും , ഒപ്പുവാനും അവൾക്കാവട്ടെ . പ്രിയ കൂട്ടുകാരി നിന്നെയോർത്ത് അഭിമാനം തോന്നുന്നു. എല്ലാ നന്മകളുമുണ്ടാവട്ടെ... സ്നേഹർവ്വം .....
___ ചന്ദ്രൻ മൊട്ടമ്മൽ__

Comments