ബംഗായനം
____ പാളം തെറ്റുന്ന അക്ഷരങ്ങൾ___
ശക്തമായ ഉലച്ചിലും ശബ്ദവും ഉറക്കത്തെ തടസ്സപ്പെടുത്തി. വണ്ടി നല്ല വേഗതയിലാണെന്നുള്ളതിന് സൂചന നൽകി. കിടന്ന കിടപ്പിൽ ജാലകവിരിയുടെ മാറിക്കിടന്ന ഇത്തിരി വിടവിലൂടെ പുറത്തേക്ക് നോക്കി. ചുറ്റു ജലവിതാനം .... കര ദൃശ്യമല്ല. പകരം വലിയ ഉരുക്കു പാലങ്ങളുടെ അതിമനോഹരമായ കാഴ്ചയാണ് ദൃഷ്ടിപഥത്തിൽ. ബർത്തിൽ നിന്നും ചാടിയിറങ്ങി വാതിൽക്കലേക്കോടി. രണ്ടു വാതിലിനടുത്തും കാഴ്ചക്കാർ അവരുടെ തലക്കു മുകളിലൂടെ പാലങ്ങളുടെ ഉയർന്നു നിൽക്കുന്ന ഉരുക്കു കമാനങ്ങൾ കാണാം. വണ്ടിയുടെ ഇരുവശത്തു കൂടിയും സമാന്തരമായവ പിറകിലേക്കോടി മറഞ്ഞു കൊണ്ടിരിക്കുന്നു. കരയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഈ സമയം വണ്ടിയുടെ സഞ്ചാര പാതയും ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന സ്ഥലവും ഗൂഗിൾ ഭൂപടത്തിൽ തിരയുകയാണ് വിപിൻ. പാലത്തെ മറികടന്ന് വണ്ടി മറുകരയിലെത്തി വേഗത കുറച്ച് നിശ്ചലത പൂണ്ടു. വാതിൽക്കൽ നിന്നവർ മാറിയ തക്കം നോക്കി ഞാൻ വാതിലിനടുത്തെത്തി പുറത്തേക്ക് നോക്കി. വലിയ മഞ്ഞ ഫലകത്തിലെഴുതിയ കറുത്ത വലിയ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ഇങ്ങിനെ കുറിച്ചിട്ടുണ്ട്.
" ഗോദാവരി "
ഗംഗ , കൃഷ്ണ, നർമ്മദ , ഗോദാവരി, കാവേരി ........
പലയിടങ്ങളിൽ നിന്നു രൂപം കൊണ്ട് പല ദിശകളിലൂടെ സഞ്ചരിച്ച് പല ദേശങ്ങൾ താണ്ടി ഒടുവിലൊരു മഹാസമുദ്രത്തിൽ വിലയം പ്രാപിക്കുന്ന നദികൾ.
എഴുത്തിന് അകാരണമായൊരു തടസ്സം സംഭവിക്കുന്നുവല്ലൊ ?!!. എന്തോ ഒരനിശ്ചിതത്വം വന്നുപെട്ടിരിക്കുന്നു. വാക്കുകൾ മുറിഞ്ഞു പോകുന്നു. പാളം തെറ്റിയ വണ്ടി പോലെയവ അങ്ങിങ്ങായി ചിതറി പോയിരിക്കുന്നു. ഞാനിപ്പോൾ മുള്ളേരിയയിലെ ഒരു സുഹൃത്തിന്റെ വീട്ടിലാണ്. അദ്ദേഹത്തിന്റെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിന് ഇനി ഒരു ദിവസം മാത്രമെ ബാക്കിയുള്ളൂ. ഒരു ബുദ്ധ 3D റിലീഫിന്റെ അവസാന വട്ട മിനുക്ക് പണിക്ക് വേണ്ടി എത്തിയതാണ് ഞാൻ. ചില തടസ്സങ്ങൾ ജോലിയെയും ബാധിച്ചിരിക്കുകയാണ്. ഈ ഇടവേള ബ്ലോഗിന്റെ അടുത്ത അധ്യായത്തിനു വേണ്ടി ഉപയോഗിക്കാമെന്ന് കരുതി പുറത്തൊരിടത്ത് മാറിയിരിക്കുകയാണ് ഞാൻ. കൂടെ മകളുമുണ്ട്.
സമയമിപ്പോൾ രാത്രി 11 മണി ആയിരിക്കുന്നു. ഉറക്കം കൺപോളകളെ തഴുകുന്നുണ്ട്.
ജൂൺ 3, 2023
പ്രഭാത കൃത്യങ്ങൾക്ക് ശേഷം ചിതറിപ്പോയ അക്ഷരങ്ങളും വാക്കുകളും പെറുക്കിയെടുക്കുവാനുള്ള ശ്രമത്തിലാണ് ഞാൻ. സമയമിപ്പോൾ 7.30. എഴുത്തിനു മുമ്പായി പുതിയ വാർത്തകളറിയുവാൻ മാതൃഭൂമിയുടെ ഓൺലൈൻ എഡിഷനിലേക്ക് കയറി. കണ്ണട വെച്ചിട്ടില്ല. അവ്യക്തമായ അക്ഷരങ്ങളിലും ചിത്രങ്ങളിലും എന്തോ ഒരു പന്തികേട്. മുറിയിൽ പോയി കണ്ണട ധരിച്ച് കാഴ്ചക്ക് തെളിച്ചം വരുത്തി.
നെഞ്ചിലൂടെ ഒരാളൽ കടന്നുപോയി. ഇതായിരുന്നോ ഇന്നലെ എന്റെ എഴുത്തിനെ തടസ്സപ്പെടുത്തിയത് ?!!
"ചെന്നൈ ഷാലിമാർ 12841 കോറമാണ്ടൽ എക്സ്പ്രസ്സും മറ്റു രണ്ടു വണ്ടികളും ഒഡിഷയിൽ അപകടത്തിൽ പെട്ട് 223 പേർ മരിച്ചിരിക്കുന്നു. അനേകം പേർക്ക് പരിക്കേറ്റിരിക്കുന്നു. "

Comments