ബംഗായനം
ബംഗാളിന്റെ രുചിഭേദങ്ങളിലേക്ക് :-
ദീർഘമായ മുപ്പതോളം മണിക്കൂറുകൾ നിർത്താതെ യാത്ര ചെയ്ത് ഒടുവിൽ ബോൽപൂരിലെത്തിയിരിക്കുന്നു. എഴുപത്തി എട്ട് അടി നീളവും പത്ത് അടി വീതിയും പതിനഞ്ച് അടിയോളം ഉയരവും ഉള്ള ചലിക്കുന്ന ഒരു ചതുരപ്പെട്ടിയുടെ വശങ്ങളിലെ കമ്പിയഴികളുള്ള ചെറിയ ദ്വാരങ്ങൾക്കപ്പുറത്ത് അതിവേഗം പുറകോട്ട് മറഞ്ഞു പോകുന്ന കാഴ്ചകൾക്ക് വിരാമമായിരിക്കുന്നു. ഇനിയെന്റെ ആകാശവും , കാഴ്ചകളും സ്വതന്ത്രവും വിശാലവുമാണ്. ഞാൻ സ്വതന്ത്രനാക്കപ്പെട്ടിരിക്കുന്നു.
ദീർഘമായ യാത്രയും കഠിനമായ ചൂടും ശരീരത്തെയും മനസ്സിനെയും നല്ലവണ്ണം ഉലച്ചിട്ടുണ്ട്. അല്പം വിശ്രമിക്കണം എന്നിട്ടാവാം യാത്ര . ലഗേജുകൾ താഴെ ഒതുക്കി വെച്ച് പ്ലാറ്റ്ഫോമിലെ ഇരുമ്പു ബെഞ്ചിൽ ഞാനിരുന്നു. വിപിൻ സമീപത്ത് നിന്ന് മൊബൈലിൽ എന്തോ തിരയുന്നുണ്ട്. ഞങ്ങൾ വന്ന വണ്ടി തേരട്ടയെ പോലെ പതിയെ ഇഴഞ്ഞ് .... പിന്നെ വേഗമാർജ്ജിച്ച് പ്ലാറ്റ്ഫോമിൽ നിന്നുമകന്നു പോയി. സമീപത്തുള്ള മേൽപ്പാലത്തിന്റെ അഴികളിൽ ഉറപ്പിച്ച ലോഹ ഫലകത്തിലെഴുതിയ അക്ഷരങ്ങളിലേക്ക് ഞാനൊരിക്കൽ കൂടി കണ്ണുകളോടിച്ചു. "ബോൽപൂർ ശാന്തിനികേതൻ " . വലിയൊരു സ്റ്റേഷനൊന്നുമല്ലിത്. എങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമെത്തുന്നവർക്ക് ഈ സ്റ്റേഷൻ തൊടാതെ പോകുവാൻ കഴിയില്ല.കാരണം ബോൽപൂരിനെ വിശ്വപ്രസിദ്ധമാക്കിയ ആറക്ഷരങ്ങളാൽ കോർത്തെടുത്ത മഹാകാവ്യമാണ് പേരിനോടൊപ്പമുള്ള " ശാന്തിനികേതൻ " . കലയേയും വിദ്യാഭ്യാസത്തേയും, സംസ്കാരത്തെയും ഭാഷയേയും സ്നേഹിക്കുന്നവരുടെ തീർത്ഥാടന കേന്ദ്രമാണീ മണ്ണ്. ശാന്തിനികേതൻ സന്ദർശിക്കുക എന്നതാണ് ഞങ്ങളുടെ മുഖ്യ ലക്ഷ്യം. ശാന്തിനികേതനെക്കുറിച്ചും , അവിടത്തെ വിശേഷങ്ങളും അനുഭവങ്ങളും വിശദമായി മറ്റൊരധ്യായത്തിൽ പങ്കുവെക്കാം.വിശപ്പു തോന്നിത്തുടങ്ങിയിട്ട് കുറെ സമയമായി. കൈയ്യിലുള്ള വെള്ളവും തീരാറായിരിക്കുന്നു. കുപ്പിയിൽ നിന്നും അവസാന തുള്ളിയും അകത്താക്കി മേൽപ്പാലം കടന്ന് മറുവശത്തെത്തി.

കവാടം കടന്നപ്പോൾ ആദ്യം കണ്ണിൽ പെട്ടത് ഒരു ക്രാഫ്റ്റ് ഷോപ്പ് ആയിരുന്നു. അത് കൗതുകകരമായി തോന്നി. കാരണം കേരളത്തിലെ റെയിൽവെ സ്റ്റേഷനുകളിൽ ചായയും, വെള്ളവും , ഭക്ഷണ സാധനങ്ങളും വിൽക്കുന്ന കടകളല്ലാതെ വേറൊന്നും ഞാനിതുവരെ കണ്ടിട്ടില്ല. മനോഹരമായ ആ കരകൗശല വില്പനശാല ചില ചിന്തകൾക്ക് തുടക്കമിട്ടു. വിപിൻ അത് പ്രകടിപ്പിക്കുകയും ചെയ്തു.
ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള എത്രയോ വിനോദ സഞ്ചാരികൾ നിത്യേന നമ്മുടെ റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലുമെത്തുന്നുണ്ട്. എങ്കിലും ഈ സാദ്ധ്യതകൾ നാം പ്രയോജനപ്പെടുത്തുന്നുണ്ടോ ? ഇത്തരം കേന്ദ്രങ്ങളിൽ മണിക്കൂറുകൾ ചിലവഴിക്കേണ്ടിവരുമ്പോൾ നമ്മുടെ കലയും സംസ്കാരവും പരിചയപ്പെടുവാനും ഇഷ്ടമുള്ള കലാവസ്തുക്കൾ വാങ്ങുവാനും ഒരു ഗാലറി ഉണ്ടെങ്കിലുള്ള സൗകര്യവും സാദ്ധ്യതയും ഒന്നാലോചിച്ചു നോക്കൂ.
രാജ്യത്തെ എത്രയോ അധികം കലാകാര മാർക്ക് അതൊരു സഹായകമാവില്ലെ. സന്നദ്ധ സംഘടനകൾക്കും സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും മുൻകൈ എടുത്തും ഇത് പ്രാവർത്തികമാക്കാം.
ക്രാഫ്റ്റ് ഷോപ്പിനെ വിട്ട് അല്പം മുന്നോട്ട് നടന്നപ്പോൾ മനോഹരമായ ചിത്രങ്ങൾ വരച്ച ഒരു കെട്ടിടം കണ്ടു. ടിക്കറ്റ് കൗണ്ടറാണത്. അതിന്റെ വരാന്തയിലിരുന്ന് രണ്ട് യുവാക്കൾ ലൈവ് സ്കെച്ച് ചെയ്യുന്നുണ്ട്. കലാഭവനിലെ വിദ്യാർത്ഥികൾ ആയിരിക്കണം. കുറച്ചു നേരം അവരുടെ വര ശ്രദ്ധിച്ചതിനു ശേഷം ഞങ്ങൾ നിരത്തിലേക്കിറങ്ങി. യാത്രക്കാരെയും പ്രതീക്ഷിച്ച് ധാരാളം ടോട്ടോകൾ വരിവരിയായി നിർത്തിയിട്ടുണ്ട്. സ്റ്റേഷനു മുൻവശം റെയിൽവെ മ്യൂസിയമാണ്. ഹൗറ സ്റ്റേഷനിൽ ഈ മ്യൂസിയത്തിന്റെ ചിത്രവും വിവരണങ്ങളും കണ്ടതോർമ്മ വന്നു. ബംഗാളിന്റെ വിനോദ സഞ്ചാര മേഖലയിൽ ഏറെ പ്രാധാന്യമുള്ളതായിരിക്കണം ഇത്!!.
സ്റ്റേഷനിലെ കാഴ്ചകൾ പകർത്തിയ ശേഷം ഞങ്ങൾ നടന്ന് ഒരു ജംഗ്‌ഷനിലെത്തി ഒരു തട്ടുകടയിൽ നിന്ന് റൊട്ടിയും സബ്ജിയും കഴിച്ചു.
വിശപ്പിന് തെല്ലു ശമനം വന്നു. ഇന്ന് മുതലുള്ള കുറച്ചു ദിനങ്ങൾക്കിനി ബംഗാളിന്റെ രുചിയും മണവും നിറവുമായിരിക്കും. ഇനി താമസ സ്ഥലത്തേക്ക്.
തുടരും.....

Comments