ബംഗായനം
ബോൽപൂരെ വിട :
ടോട്ടോ ഡ്രൈവർ ഭയന്നു പോയിരുന്നു. അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടത് പോലെ തോന്നി. എങ്കിലും ഞങ്ങളുടെ വാക്കുകൾ അയാളുടെ മനോധൈര്യത്തെ തിരികെ കൊണ്ടുവരികയും വാഹനമോടിക്കുവാൻ സന്നദ്ധനാവുകയും ചെയ്തു. ഇതിനകം തന്നെ ദീപകും സ്ഥലത്തെത്തി. ടോട്ടോയിൽ കയറ്റി വെച്ചിരുന്ന സ്കൂട്ടറിൽ കയറ്റാവുന്നത്രയും സാധനങ്ങൾ തിരിച്ചിറക്കി അവയുമായി ദിപക് ടോട്ടോയ്ക്ക് മുന്നിൽ യാത്രയായി. ഞങ്ങളെയും കൊണ്ട് ടോട്ടോയും.
അര മണിക്കൂറിനകം ഞങ്ങൾ പുതിയ താമസ സ്ഥലത്തെത്തുകയും ടോട്ടോയിൽ നിന്ന് സാധനങ്ങളിറക്കി വെച്ചയുടൻ ദീപക് വിപിനെയും കൊണ്ട് ഒരു ക്ലിനിക്കിലോട്ട് പോയി.
നല്ല സൗകര്യമുള്ള ഒതുങ്ങിയതും മനോഹരവുമായ ഒരു കൊച്ചു വീടാണത്. നല്ലൊരു പൂന്തോട്ടമൊക്കെ ഒരുക്കുവാൻ സൗകര്യമുള്ള മുറ്റം അതിനുണ്ടായിരുന്നു. അടുക്കള ഭാഗത്ത് പപ്പായയും. മുൻവശത്തു തന്നെ ഒരു മാവുമുണ്ടതിന്. വേണമെങ്കി ഒരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുവാനുള്ള സൗകര്യവുമുണ്ട്.
ടോട്ടോയിൽ കൊണ്ടു വന്നതിൽ കൂടുതലും ഞങ്ങളുടെ ലഗ്ഗേജുകളും സോനാജ്ജോരിയിൽ നിന്നും ബോൽ പൂരിൽ നിന്നും വാങ്ങിയ കരകൗശലോൽപ്പന്നങ്ങളുമായിരുന്നു.
അവ തുറന്നു പരിശോധിച്ചപ്പോൾ കളിമൺ നിർമ്മിതമായതൊക്കെയും ഉടഞ്ഞു പോയതായി കണ്ടു. അവ മാറ്റി ബാക്കിയുള്ളവ വീണ്ടും പൊതിഞ്ഞു കെട്ടിവെച്ചു.
പുതിയ വീട്ടിലേക്ക് അതിഥികൾ എത്തിത്തുടങ്ങി. ദീപക്കിൻ്റെയും ആര്യയുടെയും ശാന്തിനികേതനിലെ സഹപാഠികളും സഹപ്രവർത്തകരും എല്ലാവരും മലയാളികൾ. തൃശൂരിൻ്റെയും ,എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണെല്ലാവരും. വിവിധ കോഴ്സുകൾ പഠിക്കുവാനായി ശാന്തിനികേതനിലെത്തിയവർ. എത്തിയവരിൽ ചിലർ തങ്ങളുടെ പാചക നൈപുണ്യങ്ങളുമായി അടുക്കളയിലോട്ടു മാറി. മറ്റുള്ളവർ കൊച്ചു കൊച്ചു സംഘങ്ങളായി വിശേഷങ്ങളിലേക്കും. വീടൊരു കൊച്ചു കേരളമായി. മനോഹരവും അനുഭവജ്ഞാനപരവുമായൊരു യാത്രയുടെ അവസാന ദിനം ഏറ്റവുമധികം ആഹ്ലാദപരമാക്കി അതിഥികളെല്ലാവരും യാത്രാമംഗളം നേർന്ന് പിരിഞ്ഞു പോയി.
പുലർച്ചെ ഉണർന്ന് പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ച് യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങവെ റെയിൽവേ സ്റ്റേഷനിലേക്കുള്ള ഞങ്ങളുടെ വാഹനവുമായി ദീപക് എത്തി. നാട്ടിലേക്കുള്ള സാധനങ്ങൾ പാർസൽ അയക്കുവാൻ ദീപക്കിനെ ഏൽപ്പിച്ച് ഇതുവരെ ഞങ്ങൾക്ക് നൽകിയ ഊഷ്മളമായ ആതിഥ്യത്തിനും സഹായങ്ങൾക്കും നന്ദി പറഞ്ഞ് ഞങ്ങൾ റെയിൽവെ സ്റ്റേഷനിലെത്തി . അങ്ങു ദൂരെ ഒരു പൊട്ടു പോലെ ഞങ്ങൾക്കുള്ള വണ്ടി പ്രത്യക്ഷപ്പെട്ടു.
തുടരും

Comments