ബംഗായനം
____ സോനാജ്ജോരി___
ബോൽപൂർ ശാന്തിനികേതനിൽ നിന്നും അമർ കൂടീർ പാതയിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന ഒരു വനപ്രദേശമാണ് സോനാജ്ജോരി കോപായി നദിക്കരയിലുള്ള ഈ സ്ഥലം ബോൽപൂർ ശാന്തിനികേതൻ ഉൾക്കൊള്ളുന്ന ബിർഭൂം ജില്ലയിലാണ്. ബിർ എന്നാൽ സാന്താൾ ഭാഷയിൽ വനം എന്നാണർത്ഥം ഭൂം എന്ന ഉച്ചാരണത്തിൽ തന്നെ അതു ഭൂമിയായിരിക്കുമെന്നും നമുക്കൂഹിക്കാമല്ലൊ!!

ടാഗോർ
ഇലകൾ കാണാനാവാത്ത വിധം മഞ്ഞ പൂക്കൾ വിടർന്നു നിൽക്കുന്ന അക്കേഷ്യ പോലുള്ള ഒരു മരമാണ് സോനാജ്ജോരി രവീന്ദ്രനാഥ ടാഗോറാണത്രേ ഈ പേരു നൽകിയത്. സോനാജ്ജോരി എന്നാൽ സ്വർണ തുള്ളികൾ . പൂക്കാലമായാൽ ഈ വനമേഖല സ്വർണ്ണവർണമാവുകയും പൊഴിഞ്ഞു കിടക്കുന്ന പൂവുകൾ സ്വർത്തുള്ളികൾ കൊണ്ട് നിറഞ്ഞത് പോലെ ഭൂതലത്തെ മൂടുകയും ചെയ്യുന്നു. ഇതൊരത്ഭുത കാഴ്ചയാണ്. അതുകൊണ്ടായിരിക്കാം സോനാ ജ്ജോരി എന്ന് ഈ പ്രദേശം അറിയപ്പെട്ടു തുടങ്ങിയത്.

കോവായി മേഖലയിലാണ് സോനാജ്ജോരി വനപ്രദേശം. കോവായി എന്നാൽ മണ്ണൊലിപ്പ് എന്നർത്ഥം. ചുവന്ന ലാറ്ററേറ്റ് മണ്ണുള്ള ഈ പ്രദേശം ചെറിയ മലമടക്കുകൾ ഉള്ള ഭൂവിഭാഗമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം കാറ്റിലും മഴയിലും സ്ഥിരമായി മണ്ണൊലിപ്പുണ്ടാകുന്ന പ്രദേശമാണിത്. പല സ്ഥലങ്ങളിലും ഇതിന്റെ സൂചനകൾ കണ്ടു. ബോൽപൂരിൽ നിന്നും സോനാ ജ്ജോരിയിലേക്ക് സഞ്ചരിക്കുമ്പോൾ ഇടതു വശത്തായി ഒരു കനാൽ കാണാം. അവിടെ എത്തുന്നതിന് തൊട്ടു മുൻപ് ഒരു ചെറിയ പാലവും . ഈ പാലം കടന്ന് വേണം സോനാ ജ്ജോരിയിലേക്ക് പ്രവേശിക്കുവാൻ.
കൊവ്വായി
ഇവിടെ ഒരു മേള നടക്കുന്നുണ്ട്. ഏകദേശം ഇരുപത് വർഷം മുൻപ് ആരംഭിച്ച ഈ മേളയുടെ പേര് കൊവായി മേളയെന്നാണ്. ബംഗാളിന്റെ ഒരു സാംസ്കാരിക അടയാളം കൂടിയാണിത്. ആദ്യകാലങ്ങളിൽ ശനിയാഴ്ചകളിൽ മാത്രമായിരുന്നു മേള നടന്നിരുന്നതെങ്കിൽ ഇപ്പോൾ എല്ലാ ദിവസവും ഇതു നടക്കുന്നു. എന്നാൽ ശനിയാഴ്ചകളിൽ ഏറെ തിരക്കനുഭവപ്പെടുന്നു. ബോൽപൂരിലേയും സമീപഗ്രാമങ്ങളിലേയും ഗ്രാമീണ കരകൗശല തൊഴിലാളികളാണ് ഇവിടെ തങ്ങളുടെ ഉല്പന്നങ്ങളുമായെത്തുന്നത്.
കൈ തുന്നലുകളാൽ അലങ്കാര പണികൾ ചെയ്ത സാരികൾ, പലതരം കരകൗശല വസ്തുക്കൾ, ശില്പങ്ങൾ, കരിമ്പനയുടെ ഓലകൾ കൊണ്ടും, പലതരം വിത്തുകളും , നാരുകളും കൊണ്ടും തീർത്ത ആഭരണങ്ങൾ , സംഗീതോപകരണങ്ങൾ, പ്രകൃതിദത്ത വസ്തുക്കളാൽ നിർമ്മിക്കപ്പെട്ട ബാഗുകൾ തുടങ്ങി നിരവധി വസ്തുക്കൾ ഇവിടെ നിന്ന് വാങ്ങുവാൻ നമുക്ക് കഴിയും. പ്ലാസ്റ്റിക് നിരോധിത മേഖലയാണിത്. അതു കൊണ്ട് തന്നെ സാധനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഒരു ബാഗ് കരുതുന്നത് നല്ലതായിരിക്കും.

കൊവ്വായി മേള
പ്രാദേശിക വിനോദ സഞ്ചാരികൾ മാത്രമല്ല ബോൽപൂർ ശാന്തിനികേതൻ സന്ദർശിക്കുവാനെത്തുന്ന രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നെത്തുന്നവരും വിദേശികളും ഈ മേള കാണുവാനെത്തുന്നു എന്നറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം നമുക്ക് തിരിച്ചറിയുവാൻ കഴിയുക.
ഇത്ര വലിയ മേളയാണെങ്കിലും കച്ചവടക്കാർക്കായി പ്രത്യേക സ്റ്റാളുകളോ മറ്റു നിർമ്മിതികളോ ഇവിടില്ല. ഉല്പന്നങ്ങളുമായി എത്തുന്നവർ മരങ്ങളുടെ ചോട്ടിൽ അവ നിരത്തി വെച്ച് കച്ചവടം നടത്തുന്നു. വനത്തിനകത്ത് ഒരു റിസോർട്ട് കാണാം. വിനോദ സഞ്ചാരികളെ ലക്ഷ്യം വെച്ച് പണിതതാകാം. സോനാജ്ജോരിയുടെ ഏകദേശ ചിത്രമിതാണ്.
തുടരും

Comments
നിങ്ങൾ ചിത്രകാരൻ മാത്രമല്ല ചരിത്രകാരനുമായി മാറുന്നു.
നിങ്ങളുടെ ജീവിതത്തിലെ
നാഴികക്കലുകളാണ്
ഈ യാത്രാക്കുറിപ്പുകൾ .
നൈസർഗികവും ഋജുവുമായ
ശൈലി. കാത്തിരിക്കുന്നു പുതിയതിനായി.....